കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ടിജി രവി. അതുകൊണ്ടുതന്നെ മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതനാണ് അദ്ദേഹം. അദ്ദേഹം ഒരു കാലത്ത് ഏറെയും ചെയ്തിരുന്നത് പേടിപ്പിക്കുന്ന വില്ലന്‍ വേഷങ്ങളായിരുന്നു.
70കളിലും 80കളിലും പീഡിപ്പിക്കുന്നതും ക്രൂര കഥാപാത്രങ്ങളുമൊക്കെയായിരുന്നു അദ്ദേഹം കൂടുതലും ചെയ്തത്. സ്ത്രീകള്‍ക്കെല്ലാം പേടി സ്വപ്‌നമായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. എന്നാല്‍ സിനിമയില്‍ മാത്രമായിരുന്നു അദ്ദേഹം വില്ലന്‍.
യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ നല്ല ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ചും ചെയ്ത സിനിമകളെ കുറിച്ചും ടിജി രവി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഏറെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു രവിയുടെ വിവാഹം.
ഓരോ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനും ഭാര്യ പിന്തുണയുണ്ടായിരുന്നു. ചാകര എന്ന സിനിമയിലാണ് താന്‍ ആദ്യമായി വില്ലനായി അഭിനയിച്ചതെന്നും കള്ളുകുടിക്കുന്നതും കൊള്ളരുതായ്മ ചെയ്യുന്നതുമൊക്കെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി താന്‍ ചെയ്തുവെന്നും രവി പറയുന്നു.
തന്റെ വില്ലന്‍ കഥാപാത്രങ്ങള്‍ കണ്ടിട്ട് ഭാര്യക്ക് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. കാരണം അവര്‍ വിദ്യാഭ്യാസമുള്ള സ്ത്രീയായിരുന്നുവെന്നും തന്റെ സഹോദര ഭാര്യയുടെ അനിയത്തിയായിരുന്നു അവരെന്നും തനിക്ക് എല്ലാ പിന്തുണയും നല്‍കിയത് ഭാര്യയായിരുന്നുവെന്നും ടിജി രവി പറയുന്നു.