സിനിമയില്‍ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നത് ഒത്തിരി നടിമാര്‍ക്കാണ്. പലരും തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഭാഷ വ്യത്യാസമില്ലാതെ എല്ലാ സിനിമ ഇന്‍ഡസ്ട്രിയിലും കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ട്.
മുന്‍നിര നായികമാരില്‍ പലരും കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത്തരം വെളിപ്പെടുത്തലുകള്‍ പുതുമുഖ നായികമാര്‍ക്ക് സിനിമയില്‍ സുരക്ഷിതമായി മുന്നോട്ട് വരാന്‍ വഴിയൊരുക്കുകയായിരുന്നു.
എന്നാല്‍ മുമ്പൊന്നും നടിമാര്‍ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഭയന്നിരുന്നു. തങ്ങളുടെ കരിയറിനെ അത് ബാധിക്കുമോ എന്ന് ഭയന്ന് അവര്‍ മൗനം പാലിച്ചിരുന്നു. അക്കാലത്ത് കാസ്റ്റിങ് കൗച്ചിനെതിരെ ശബ്ദമുയര്‍ത്തിയ നടിയാണ് ടിസ്‌ക ചോപ്ര.
ബോളിവുഡ് നടിയായ ടിസ്‌ക താരേ സമീന്‍ പര്‍ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടിയത്. മലയാളത്തില്‍ നിര്‍ണായകം, മായാബസാര്‍ തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചു. ഇപ്പോഴിതാ ബോളിവുഡിലെ ഒരു പ്രമുഖ സംവിധായകനില്‍ നിന്നും താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ടിസ്‌ക പറഞ്ഞ തന്റെ അനുഭവമാണ് ശ്രദ്ധ നേടുന്നത്.
Also Read: ഗ്ലാമര്‍ ലുക്കില്‍ അതിസുന്ദരിയായി മീര ജാസ്മിന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍
ആദ്യ സിനിമ പരാജയപ്പെട്ടപ്പോഴായിരുന്നു സംവിധായകന്‍ ആര്‍പിയുടെ കോള്‍ വന്നത്. പുതിയ സിനിമയിലേക്ക് എടുക്കാമെന്നും നേരിട്ട് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുവെന്നും അങ്ങനെ സംവിധായകന്റെ ഓഫീസില്‍ ചെന്നപ്പോള്‍ ഹീല്‍സിട്ട് നടക്കണമെന്നും മാനിക്യൂറും ഹെയര്‍ സ്പായുമൊക്കെ ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചുവെന്ന് ടിസ്‌ക പറയുന്നു.
എന്നാല്‍ ഒരു തുടക്കക്കാരി എന്ന നിലയില്‍ സംവിധായകന്റെ വാക്കുകളെല്ലാം സ്വീകരിച്ചു. സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോള്‍ തന്റെയും സംവിധായകന്റെയും റൂമുകള്‍ അടുത്തടുത്തായിരുന്നുവെന്നും ഒരു ദിവസം രാത്രി ഭക്ഷണം തന്റെ റൂമില്‍ നിന്നും കഴിക്കാം സ്‌ക്രിപ്റ്റ് ഡിസ്‌കസ് ചെയ്യാനുണ്ടെന്നൊക്കെ പറഞ്ഞ് അദ്ദേഹം തന്നെ ക്ഷണിച്ചുവെന്നും ടിസ്‌ക പറയുന്നു.
താന്‍ അന്തസ് പണയം വെക്കാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ ഒരു പ്ലാനിട്ടു. താന്‍ ഒരു ബൊക്കെയൊക്കെയായി റൂമിലേക്ക് ചെന്നുവെന്നും അദ്ദേഹം കുര്‍ത്തയൊക്കെയിട്ട് തന്നെ കാത്തിരിക്കുകയായിരുന്നുവെന്നും അതിനിടെ താന്‍ സംവിധായകന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരോട് പുറത്ത് പോകാമെന്ന് പറഞ്ഞിരുന്നുവെന്നും അവരുടെ കോള്‍ വന്നപ്പോള്‍ താന്‍ സംവിധായകന്റെ മുറിയിലാണ് സ്‌ക്രിപ്റ്റ് ഡിസ്‌കസ് ചെയ്യുകയാണെന്നും പറഞ്ഞുവെന്നും തുടര്‍ച്ചയായി കോളുകള്‍ വന്നപ്പോള്‍ സാറിന് സ്‌ക്രിപ്റ്റ് ഡിസ്‌കസ് ചെയ്യാനുള്ള താത്പര്യം പോയെന്നും താന്‍ രക്ഷപ്പെട്ടുവെന്നും ടിസ്‌ക പറയുന്നു.