ലഹരി മകന്റെ വായിൽ ആരും കുത്തികേറ്റില്ല എന്നാണ് ധ്യൻ പറഞ്ഞത്; എന്നാൽ കയറ്റും; എന്റെ വായിൽ കുത്തികയറ്റിയിട്ടുണ്ട്; മറുപടിയുമായി ടിനി ടോം

2662

സിനിമാനിർമ്മാതാക്കൾ രണ്ട് യുവനടന്മാർക്ക് സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയതോടെയാണ് സിനിമ രംഗത്തെ ലഹരി ഉപയോഗം സംബന്ധിച്ച് ചർച്ചകൾ ഉയർന്നത്. പിന്നാലെ നടൻ ടിനി ടോം സഹതാരത്തിന്റെ ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചും മകനെ സിനിമയിൽ വിടാത്തതിനെ കുറിച്ചും നടത്തിയ വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഇക്കാര്യത്തിൽ ടിനിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ധ്യാൻ ശ്രീനിവാസൻ ആരും വായിൽ ലഹരി കുത്തിക്കയറ്റില്ലെന്നും വേണമെന്ന് തോന്നിയാലേ ലഹരി ഉപയോഗിക്കൂവെന്നും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തെക്കുറിച്ച് തുറന്നുപറയുകയാണ് ടിനി ടോം.

Advertisements

താനന്ന് കോളേജിൽ നിന്നും കൈയ്യടി കിട്ടാൻ വേണ്ടിയല്ല അക്കാര്യം പറഞ്ഞതെന്നാണ് ടിനി ടോം പറയുന്നത്. യൂണിവേഴ്‌സിറ്റി കലോത്സവത്തിന് എത്തി ലഹരിക്കെതിരെ ഒരു സന്ദേശം കൊടുത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ഒക്കെയാണ് എന്റെ റോൾ മോഡൽസ്. എന്റെ സഹപ്രവർത്തകരെ മോശമാക്കാൻ ആല്ല അന്ന് പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- ഇപ്പോഴും അദ്ദേഹം എന്റെ ജീവിതത്തിന്റെ ഭാഗം; ജീവിതാവസാനം വരെ അങ്ങനെ തന്നെയായിരിക്കും; വേർപിരിഞ്ഞ സുരേഷ് മേനോനെ കുറിച്ച് രേവതി

കൂചാതെ തന്നെ മമ്മൂട്ടി എപ്പോഴും ഉപദേശിക്കും ഫാമിലിയാണ് ഒന്നാമത് എന്ന്. നമ്മുക്ക് ഒരു കാറിൽ ഒന്നിച്ച് പോകാൻ കഴിയുന്ന കുടുംബം അല്ലാതെ മറ്റൊരു ബന്ധം ഏതാണ് ഉള്ളത് എന്ന് അദ്ദേഹം ചോദിക്കുമെന്നും ടിനി ടോം പറയുന്നു. തന്റെ കുടുംബം ഒരു സിനിമ കുടുംബം അല്ല. അതിനാൽ തന്നെ വീട്ടുകാർക്ക് സിനിമക്കാരൻ എന്ന് പറയുമ്പോ ആശങ്കയുണ്ടായിരുന്നെന്നും ടിനി ടോം പറഞ്ഞു.

തന്റെ കുടുംബാംഗങ്ങൾ ആയിട്ടാണ് സഹപ്രവർത്തകരെ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കില്ല. ഇങ്ങനെ ഉള്ളവരെ റോൾ മോഡൽ ആക്കരുത് എന്ന് ആണ് താൻ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. താൻ പറഞ്ഞതിനോട് ആദ്യം എതിർപ്പുമായി വന്നത് ധ്യാനാണ്. ടിനി ചേട്ടനെതിരെയല്ലെന്ന് ധ്യാൻ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ടെന്നും ടിനി വ്യക്തമാക്കി.

ALSO READ- ചെയ്തത് കസിൻ പക്ഷെ പത്രത്തിൽ പേര് വന്നത് എന്റേത്, ഒരുപാട് കോളുകൾ വീട്ടിലേക്ക് വന്നു; മാറ്റിക്കൊടുക്കാൻ പറഞ്ഞപ്പോൾ റിപ്പോർട്ടർ നിസാരമാക്കി: രശ്മി സോമൻ

ധ്യാനിന്റെ അഭിമുഖത്തിൽ ലഹരി ഉപയോഗിച്ചതിന് വീട്ടിൽ നിന്നും പുറത്തായത് അടക്കം ധ്യാൻ പറയുന്നുണ്ട്. അത് വന്നില്ല. ധ്യാൻ ടിനിയെ തള്ളി എന്നത് മാത്രമാണ് വന്നത്. നടന്റെ പേര് പറയ് എന്ന് എല്ലാവരും പറയുന്നു. അദ്ദേഹത്തെ നമ്മുക്ക് നാളെ വേണം. റോൾ മോഡൽ ഒരിക്കലും മോശം മാതൃക ആകരുത് എന്നാണ് ഞാൻ പറഞ്ഞത്. അയാളുടെ പേര് പറഞ്ഞിട്ടെന്താണ് നമ്മുക്ക് രക്ഷിക്കേണ്ടത് സമൂഹത്തെയാണെന്നും അദ്ദേഹം വിശദീകരിച്ചു.

അന്ന് ധ്യാൻ പറഞ്ഞതിൽ പ്രധാനമായത് മകന്റെ വായിൽ ആരും കുത്തികേറ്റില്ല എന്നാണ്. എന്നാൽ കയറ്റും. തന്റെ വായിൽ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞാണ് അത് ചെയ്തതെന്ന് ടിനി വ്യക്തമാക്കി.

അവൻ തന്റെ മകൻ തന്നെ ആണല്ലോ. ഉറപ്പായും അവൻ ഈ രംഗത്ത് എത്തുമ്പോൾ അത് സംശയിക്കാം. സിനിമയിൽ തനിക്ക് കോൺഫിഡൻസ് ഉണ്ടായാലും വീട്ടുകാർക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ എന്നും ടിനി കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisement