എന്റെ അഫ്ഗാൻ ലുക്കും നിറവും കണ്ട് തീ വ്ര വാദിയാണെന്ന് തെറ്റിദ്ധരിച്ചു; അമേരിക്കൻ എയർപോർട്ടിൽ മുസ്ലിം ആണെങ്കിൽ ഒന്ന് സൂക്ഷിക്കും: രക്ഷപ്പെട്ട കഥ പറഞ്ഞ് ടിനി ടോം

142

മിമിക്രിയിലൂടെ സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ടിനി ടോം. ഇപ്പോൾ മലയാള സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് താരം. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ടിനി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്.

മിനി സ്‌ക്രീനിലൂടെയാണ് താരത്തിന്റെ രംഗപ്രവേശം. പിന്നീടാണ് സിനിമയിലേക്കെത്തുന്നത്. ആദ്യ കാലങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി അഭിനയിച്ചിരുന്നത് ടിനി ടോം ആയിരുന്നു. മമ്മൂട്ടിയുമായുള്ള സൗഹൃദമാണ് പിന്നീട് ടിനിയെ സിനിമാ ലോകത്ത് സജീവമാക്കിയത്.

Advertisements

2010ൽ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടനായിരുന്നു ടിനി ടോമിന് ഒരു ബ്രേക്ക് നൽകിയ ചിത്രം. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് നിറഞ്ഞുനിൽക്കുകയാണ് ടിനി.ഇപ്പോഴിതാ അമേരിക്കയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോയി തിരികെ പോരുമ്പോൾ എയർപോർട്ടിൽവെച്ചുണ്ടായ അനുഭവം പറയുകയാണ് ടിനി ടോം.

അമേരിക്കൻ എയർപോർട്ടിലെ ഉദ്യോഗസ്ഥർ മുസ്ലിം സമുദായക്കാർ വരുമ്പോൾ സൂക്ഷിച്ചാണ് കടത്തിവിടുന്നതെന്നും അങ്ങനെ തന്നെ അഫ്ഗാൻ വംശജനാണ് എന്ന് കരുതി പിടികൂടിയെന്നുമാണ് ടിനി ടോം പറഞ്ഞു.

ALSO READ- ‘നിയമപരമായി കല്യാണം കഴിക്കാതെ ലിവിങ് ടുഗെദർ ആയിട്ടുള്ള ജീവിതത്തോട് യോജിപ്പില്ല’; അമൃത സുരേഷിന്റെ അച്ഛൻ അന്ന് പറഞ്ഞതിങ്ങനെ

തന്നെ ബാഗിലെ സാധനങ്ങളും തന്റെ അഫ്ഗാൻ ലുക്കും നിറവും കണ്ട് തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ചുവെച്ചുവെന്നാണ് ടിനി ടോം പറയുന്നത്. കൗമുദി മൂവിസിലെ പരിപാടിയിൽ സംസാരിക്കെയാണ് ടിനി ടോം തന്റെ അനുഭവം പറഞ്ഞത്.

താനൊരിക്കൽ അമേരിക്കയിൽ ഒരു ഷോ കഴിഞ്ഞ് തിരികെ വരികയാണ്. അപ്പോൾ ഒരു വലിയ അപകടം സംഭവിച്ചു. അവിടുന്ന് പോരുന്നതിന് മുമ്പ് തന്റെ ഒരു സുഹൃത്ത് തന്റെ അമ്മക്ക് ഗിഫ്റ്റ് ഉണ്ട്, അത് കൊടുക്കണമെന്ന് പറഞ്ഞു. ഒരു പൊതി എന്റെ കയ്യിൽ തരികയായിരുന്നു. കൂടെ യൂസഫ്, നവാസ്, സമദ്, നാദിർഷ എന്നിവരാണ് ഉള്ളത്.

അമേരിക്കൻ എയർപോർട്ടുകളിൽ ഉള്ള ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ മുസ്ലിം സമുദായമാണെങ്കിൽ അവർ ഒന്ന് സൂക്ഷിക്കും. താനാണെങ്കിൽ അഫ്ഗാനികളുടേത് പോലെ മീശ പിരിച്ച് താടി നീട്ടി വേറെ ഒരു ലുക്കിലാണ്. തന്റെ കയ്യിലും വലിയ ബാഗും അവിടെ നിന്നുള്ളവർ തന്നുവിട്ട പൊതികളുമുണ്ട്, അതൊക്കെ നാട്ടിൽ ഓരോരുത്തർക്ക് കൊടുക്കാനുള്ളതായിരുന്നു.

ALSO READ- ‘ഈ അമ്മയെ മതിയെന്ന് അച്ഛനോട് പറഞ്ഞു; എനിക്ക് കിട്ടാത്ത സ്‌നേഹം രേണു അമ്മ തന്നു; രണ്ടാനമ്മയല്ല സ്വന്തം അമ്മ തന്നെയാണ്’; കൊല്ലം സുധിയുടെ മകൻ രാഹുൽ

പിന്നീട് എയർപോർട്ടിൽ ബാഗ് സ്‌ക്രീൻ ചെയ്യുന്ന സ്ഥലത്ത് തന്റെ ബാഗ് രണ്ട് പ്രാവശ്യം സ്‌ക്രീൻ ചെയ്തു. അപ്പോൾ തന്നെ ചെറുതായി പേടി തോന്നി. പരിശോധിക്കാനായി ബാഗ് അവർ കൊണ്ടുപോയി. ഇതിൽ എന്താണെന്ന് ചോദിച്ചപ്പോൾ സുഹൃത്തിന്റെ ബാഗാണെന്ന് പറഞ്ഞു.

ആ സമയത്ത് ബാഗ് തുറന്നപ്പോൾ കാണുന്നത് വലിയ രണ്ട് കത്തിയാണ്. അമ്മക്ക് മീൻ മുറിക്കാൻ വേണ്ടി തന്നുവിട്ട കത്തിയാണ്. അപ്പോൾ തന്നെ തന്നെ തീ വ്ര വാദിയാക്കി. തന്റെ ബ്രൗൺ കളർ തന്നെ അവർക്ക് പ്രശ്നമാണ്. അഫ്ഗാൻ സ്ഥലത്തുള്ള ആളുകളെ അവർക്ക് ഭയമാണ്. ടെററിസ്റ്റുകളുടെ ഒരു നിറമാണ്. സാർ താൻ ക്രിസ്റ്റ്യനാണെന്ന് പറഞ്ഞ് കയ്യിലെ പാസ്പോർട്ടും കഴുത്തിൽ കിടക്കുന്ന കുരിശും എടുത്ത് കാണിച്ചു കൊടുത്തു.

പിന്നാലെ, ആർ യു ടെറ റി സ്റ്റ് എന്ന് ചോദിച്ചു. താൻ കേട്ടത് ടൂറിസ്റ്റ് എന്നാണ്. യെസ് എന്ന് പറഞ്ഞു. ആദ്യമായിട്ടാണ് ഒരാൾ ചോദിക്കുമ്പോൾ തന്നെ ഉത്തരം പറയുന്നത്. പിന്നെ അവരുടെ കയ്യും കാലും പിടിച്ച് കരയുകയാണ്. തന്നെ പിടിച്ചുകൊണ്ട് പോകാൻ വണ്ടി വന്നിരിക്കുകയാണ്. തങ്ങൾ വിമാനത്തിൽ ബോംബ് വെക്കാൻ വന്നവരാണെന്നോ തട്ടിക്കൊണ്ടുപോകാൻ വന്നവരാണെന്നൊക്കെയാണ് അവർ വിചാരിച്ചത്.

പിന്നീട് അവരോട് ആർടിസ്റ്റാണ്, സ്റ്റാൻഡ് അപ്പ് കോമഡി ആണ് ചെയ്യുന്നതെന്നൊക്കെ പറഞ്ഞപ്പോൾ കാര്യം മനസിലായി. മുന്നിലെ സീറ്റിൽ ഇരിക്കണം, ഇന്ത്യ എത്തുന്നത് വരെ അനങ്ങരുത് എന്നൊക്കെ പറഞ്ഞു. ഒടുവിൽ രക്ഷപ്പെട്ടു, ഇന്ത്യയിൽ വന്നിറങ്ങിയപ്പോഴാണ് ശ്വാസം നേരെ വീണതെന്നും ടിനി ടോം പറഞ്ഞു.

Advertisement