മിമിക്രിയിലൂടെ സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ടിനി ടോം. ഇപ്പോള്‍ മലയാള സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് താരം. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ടിനി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചത്.
മിനി സ്‌ക്രീനിലൂടെയാണ് താരത്തിന്റെ രംഗപ്രവേശം. പിന്നീടാണ് സിനിമയിലേക്കെത്തുന്നത്. ആദ്യ കാലങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി അഭിനയിച്ചിരുന്നത് ടിനി ടോം ആയിരുന്നു. മമ്മൂട്ടിയുമായുള്ള സൗഹൃദമാണ് പിന്നീട് ടിനിയെ സിനിമാ ലോകത്ത് സജീവമാക്കിയത്.
Also Read: വെടിയുണ്ടകൾ കഥ പറയുന്ന മുംബൈ അധോലോകം, ബഡാരാജനായി താരരാജാവ് മോഹൻലാൽ, ഇടിവെട്ട് സിനിമ
2010ല്‍ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടനായിരുന്നു ടിനി ടോമിന് ഒരു ബ്രേക്ക് നല്‍കിയ ചിത്രം. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ ചിത്രത്തിലേക്ക് വിളിച്ചപ്പോഴുള്ള രസകരമായ സംഭവങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ടിനി ടോം.
മമ്മൂട്ടയുടെ കഥാപാത്രത്തിന്റെ ഡ്രൈവര്‍ വേഷം ചെയ്യാനായിരുന്നു തന്നെ വിളിച്ചത്. ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി മ്മമൂട്ടി സംസാരിച്ചപ്പോള്‍ താന്‍ അഭിനയിച്ച് രക്ഷപ്പെടാനാണ് വന്നതെന്നും അല്ലാതെ മമ്മൂട്ടിയുടെ ഡ്രൈവറായി ജീവിച്ച് രക്ഷപ്പെടാനല്ലെന്ന് പറഞ്ഞുവെന്നും ടിനി ടോം പറഞ്ഞു.
Also Read: വെടിയുണ്ടകൾ കഥ പറയുന്ന മുംബൈ അധോലോകം, ബഡാരാജനായി താരരാജാവ് മോഹൻലാൽ, ഇടിവെട്ട് സിനിമ
അതേസമയം, മമ്മൂട്ടിക്ക് കട്ടന്‍ ചായ ഇട്ടുകൊടുത്തതിനെ കുറിച്ചും താരം സംസാരിച്ചു. അമ്മയുടെ പരിപാടിക്കിടെയായിരുന്നു സംഭവമെന്നും റിഹേഴ്‌സല്‍ നടക്കുമ്പോള്‍ മമ്മൂക്ക ഒരു ചായ വേണമെന്ന് പറഞ്ഞുവെന്നും താന്‍ തന്റെ കൈ കൊണ്ടുതന്നെ ഒരു ചായ ഉണ്ടാക്കി കൊടുത്തുവെന്നും എന്നാല്‍ തന്നോടല്ല വേറെ ആളോടാണ് കൊണ്ടുവരാന്‍ പറഞ്ഞതെന്ന് മമ്മൂക്ക പറഞ്ഞുവെന്നും എന്നാല്‍ അദ്ദേഹത്തിന് ചായ ഉണ്ടാക്കി കൊടുത്തത് തനിക്ക് ഒരു അവാര്‍ഡ് കിട്ടിയത് പോലെയായിരുന്നുവെന്നും ടിനി ടോം പറയുന്നു.