മിമിക്രിയിലൂടെ സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ടിനി ടോം. ഇപ്പോൾ മലയാള സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് താരം. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ടിനി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്.
മിനി സ്‌ക്രീനിലൂടെയാണ് താരത്തിന്റെ രംഗപ്രവേശം. പിന്നീടാണ് സിനിമയിലേക്കെത്തുന്നത്. ആദ്യ കാലങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി അഭിനയിച്ചിരുന്നത് ടിനി ടോം ആയിരുന്നു. മമ്മൂട്ടിയുമായുള്ള സൗഹൃദമാണ് പിന്നീട് ടിനിയെ സിനിമാ ലോകത്ത് സജീവമാക്കിയത്.
2010ൽ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടനായിരുന്നു ടിനി ടോമിന് ഒരു ബ്രേക്ക് നൽകിയ ചിത്രം. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് നിറഞ്ഞുനിൽക്കുകയാണ് ടിനി.
ഇപ്പോഴിതാ താരം കുടുംബ വിശേഷങ്ങള്‍ പങ്കിടുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടിനി ടോമിന്റെ തുറന്നുപറച്ചില്‍. തന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പക്ഷേ, ചിലരൊക്കെ തന്റെ ഹോം ടൂര്‍ വീഡിയോ കാണിക്കാമോയെന്ന് ചോദിക്കാറുണ്ടെന്ന് താരം പറയുന്നു.
ഇവിടത്തെ ഇന്റീരിയറൊക്കെ ചെയ്തത് താനും ഭാര്യയും മകനുമാണ്. ഹോം മെയ്ഡ് ഫുഡ് എന്നൊക്കെ പറയുന്നത് പോലെ എല്ലാത്തിനും നമ്മുടെ കരസ്പര്‍ശം വേണമെന്നുണ്ടായിരുന്നു. ഒരിക്കലും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പോലെയിരിക്കരുത് വീട് എന്നും ടിനി പറഞ്ഞു.
ALSO READ-മമ്മൂട്ടിയുടെ പേരില്‍ സിനിമ, നടന്‍ ഷൈന്‍ ടോം ചാക്കോ
താന്‍ സീറോയില്‍ നിന്നും തുടങ്ങിയതാണ്. ദൈവാനുഗ്രഹത്താലാണ് ഇവിടെ വരെ എത്തിയത്. പഴയ തറവാട് വീട് ഇഷ്ടമാണ്, അതുപോലെയുള്ള കുറേ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ടിനി പറയുന്നു.
തന്റെ തറവാട് നാലുകെട്ട് പോലത്തെ വീടായിരുന്നു. അമ്മ ഏത് ഫുഡുണ്ടാക്കിയാലും തനിക്കിഷ്ടമാണ്. ലോകത്ത് ഏറ്റവും ക്ഷമ വേണ്ട കാര്യമാണ് ചൂണ്ടയിടല്‍, അത് തന്നെക്കൊണ്ട് നടക്കില്ല. പുഴമീന്‍ മേടിക്കുമ്പോള്‍ നല്ല പണിയാണ്. പുറത്തേക്ക് പോവുമ്പോള്‍ മീന്‍ മേടിച്ച് വരല്ലേയെന്നാണ് ഭാര്യ പറയാറുള്ളതെന്നും ടിനി പറഞ്ഞു.
കുടുംബത്തോട് സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിക്കാറുണ്ട്. ഒന്നിച്ച് സിനിമ കാണാനും പോവാറുണ്ട്. വീട്ടിലെ ഹോം തിയേറ്ററും വീഡിയോയില്‍ കാണിച്ചിരുന്നു. സ്റ്റേജും ടെലിവിഷനും സിനിമയും ഒരുപോലെ കൊണ്ടുനടക്കുന്ന ആളാണ് താന്‍ എന്നും ടിനി പറഞ്ഞു.
തന്നെ സ്നേഹിക്കുന്നവരും താന്‍ സ്നേഹിക്കുന്നവരും എല്ലാമുണ്ടെങ്കിലേ അതൊരു വീടാവുള്ളൂ. കുറേ വീടുകള്‍ തങ്ങള്‍ മാറിയിട്ടുണ്ട്. അപ്പോഴൊന്നും മിസ്സിംഗ് അനുഭവപ്പെട്ടിരുന്നില്ല. ഇവര്‍ എവിടെയാണോ അവിടെയാണ് തനിക്ക് വീടെന്നായിരുന്നു ടിനിയുടെ ഭാര്യ പറഞ്ഞത്. ആലുവാപ്പുഴയുടെ തീരത്ത് താമസിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും ടിനി പറഞ്ഞു.