വരനെ ആവശ്യമുണ്ട്, താൽപ്പര്യമുള്ളവർ ഇൻബോക്‌സിൽ ബന്ധപ്പെടുക; ആ വീഡിയോ ചെയ്യുമ്പോൾ ഞാൻ ഒൻപതാം ക്ലാസിൽ, അത് പോലും മലയാളികൾ ചിന്തിച്ചില്ല എന്നതാണ് സത്യം: ശരണ്യയുടെ വെളിപ്പെടുത്തൽ

465

കുറഞ്ഞ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച പ്ലാറ്റ്‌ഫോം ആയിരുന്നു ടിക് ടോക്. വീഡിയോ ചെയ്യാനും അഭിനയിക്കാനും എല്ലാവർക്കും ഒരുക്കി തന്ന വേദി കൂടി ആയിരുന്നു ടിക് ടോക്. ഇതിലൂടെ ഒരുപാട് സെലിബ്രിറ്റികൾ ആണ് പിറന്നത്. സിംഗിൾ ആയും കപ്പിൾ ആയും എല്ലാം സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയ ധാരാളം പേരുണ്ട്.

അവർക്ക് ഒക്കെ നിരവധി ആരാധകരും ഉണ്ട്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഇത്തരത്തിൽ സെലിബ്രിറ്റികളുടെ പട്ടികയിൽ ഇടം നേടിയവർ ഉണ്ട്. രാജ്യ സുരക്ഷയെ മാനിച്ച് ടിക് ടോക് ബാൻ ചെയ്തതോടെ ആശങ്കയിലായ സെലിബ്രിറ്റികൾ ശേഷം കടന്നത് ഇൻസ്റ്റാഗ്രാം റീൽസിലേക്കാണ്. ഇത്തരത്തിൽ വൈറൽ ആയ താരമാണ് ശരണ്യ ഷാജി. പല ഐഡിയകളിൽ കൂടി ആണ് ആളുകൾ പ്രേഷകരുടെ ശ്രദ്ധ നേടുന്നതിനായി വീഡിയോ ചെയ്യുന്നത്.

Advertisements

അത്തരത്തിൽ പ്രേക്ഷക ശ്രദ്ധ ലഭിക്കാൻ വേണ്ടി ചെയ്ത ഒരു വീഡിയോ ആണ് ശരണ്യയ്ക്ക് വിനയായത്. ഇപ്പോൾ ആ വീഡിയോയെ കുറിച്ചും ശേഷം നേരിട്ട സൈബർ ആക്രമണത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് ശരണ്യ. എനിക്ക് വരനെ ആവശ്യം ഉണ്ട്, താൽപ്പര്യം ഉള്ളവർ ഇൻബോക്‌സിൽ മെസ്സേജ് അയക്കുക എന്നായിരുന്നു ശരണ്യ വീഡിയോ ചെയ്തത്.

Also read : മോഹിപ്പിക്കുന്ന കിടിലൻ ലുക്കിൽ മുല്ലപ്പുവും ചൂടി എസ്തർ അനിൽ; ഹോട്ട് എന്ന് ആരാധകർ, പുതിയ ഫോട്ടോകൾ വൈറൽ

ഈ വീഡിയോ പെട്ടന്ന് തന്നെ വൈറൽ ആയെങ്കിലും നിരവധി നെഗറ്റിവ് കമെന്റുകൾ പ്രത്യക്ഷപെട്ടു. പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരം നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞത്.

ശരണ്യയുടെ വാക്കുകൾ ഇങ്ങനെ;

ശരിക്കും എന്തെങ്കിലും വെറൈറ്റി ആയിട്ട് വീഡിയോ ചെയ്യണം എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒരു വീഡിയോ ചെയ്തത്. ഇത് ആകുമ്പോൾ ഒരു വ്യത്യസ്തത ഒക്കെ ഉണ്ടെന്ന് തോന്നി. വീഡിയോ ഇട്ട് കഴിഞ്ഞിട്ട് അതിന്റെ അവസാനം അയ്യേ പറ്റിച്ചേ എന്ന് ഞാൻ പറയുന്നു ഉണ്ട്. എന്നാൽ ആളുകൾ അത് മറ്റൊരു തലത്തിലേക്ക് ആണ് ആക്കിയത്. മലയാളികളുടെ സ്വഭാവം തന്നെ.

എല്ലാത്തിനും അതിന്റെ മോശമായ തലം കണ്ടു പിടിക്കുകയും അതിന്റെ പേരിൽ വിമർശിക്കുകയും ചെയ്യുക എന്നത്. നിരവധി മെസ്സേജുകൾ ആണ് എനിക്ക് ഇൻബോക്‌സിൽ വന്നത്. അതിൽ പലതും വളരെ മോശം രീതിയിൽ ഉള്ളതും. അന്ന് ഞാൻ ഒൻപതാം ക്ളാസിൽ പഠിക്കുന്ന സമയം ആയിരുന്നു. ഒരു കോച്ച് കുട്ടിയാണ് എന്ന് പോലും പലരും ചിന്തിച്ചില്ല. ഞാൻ ആ വീഡിയോ ഡിലീറ്റ് ചെയ്തിട്ടും അത് പല ഇടത്തും വരാൻ തുടങ്ങി. ശരണ്യ ഷാജി വരനെ തേടുന്നു എന്ന രീതിയിൽ.

Also read : ഭയങ്കര പെയിൻഫുൾ ആയിരുന്നു, കവിളിലെല്ലാം നീര് വെച്ച് വല്ലാത്ത അവസ്ഥയിലായി, അഭിനയം നിർത്താൻ കാരണമായ തന്റെ ആ രോഗത്തെ കുറിച്ച് മായാ മൗഷ്മി വെളിപ്പെടുത്തുന്നു

ആ സമയത്ത് ഒക്കെ ഞാൻ കരയാതെ ഉറങ്ങിയ രാത്രികൾ ഇല്ലായിരുന്നു. അച്ഛനും ചേട്ടനും ഒന്നും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. എല്ലാവരും അവരോട് ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഈ അടുത്ത സമയത്ത് പോലും ആരോ അച്ചനോട് എന്റെ ആ വീഡിയോയെ പറ്റി തിരക്കി. അച്ഛൻ അതൊക്കെ ആ സെൻസിൽ എടുക്കുന്ന ആൾ ആയത് കൊണ്ട് വലിയ കുഴപ്പം ഇല്ലായിരുന്നു.

Advertisement