കഴിവുള്ളവർക്ക് താരമാകാൻ പറ്റുന്ന കാലമാണ് ഇത്. സോഷ്യൽ മീഡിയ വഴി നിരവധി അവസരങ്ങളാണ് ഇവർക്കായി ഒരുങ്ങുന്നത്. അങ്ങനെ ടിക് ടോക്കിലൂടെയും പിന്നീട് ഇൻസ്റ്റഗ്രാം റീലുകളിലൂടേയും യൂട്യൂബ് വീഡിയോകളിലൂടെയുമെല്ലാം താരമായി മാറിയ ഒരുപാട് പേരുണ്ട്. ചിലരൊക്കെ ഇന്ന് അറിയപ്പെടുന്ന സിനിമ താരങ്ങളുമാണ്.അങ്ങനെ സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ ഒരാളാണ് ആമി അശോകൻ.
ടിക്ക് ടോക്കിലൂടെ താരമായ ആമി പിന്നീട് സജീവമായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആമി. ഇന്ത്യൻ സിനിമാ ഗ്യാലറിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. വീഡിയോസ് ചെയ്യാനുള്ള ഇഷ്ടം കൊണ്ടാണ് ടികി ടോകിന് ശേഷം യൂട്യൂബിലേക്ക് കയറുന്നത്. എന്നാൽ ഇടക്ക് വച്ച് പരീക്ഷയും മറ്റുചില പ്രശ്നങ്ങളും വന്നപ്പോൾ വിട്ടു നിൽക്കേണ്ടി വന്നു.
സോഷ്യൽ മീഡിയയിൽ താനിടുന്ന പോസ്റ്റുകൾക്ക് നേറെ ട്രോളുകൾ വരാറുണ്ടെന്നാണ് ആമി പറയുന്നത്. നെഗറ്റീവ് കമന്റ്്‌സ് ഏറ്റവും കൂടുതൽ ആദ്യ കാലങ്ങളിൽ കിട്ടിയത് എനിക്കായിരിക്കും. ആദ്യമൊക്കെ നെഗറ്റീവ് കമന്റ്സ് കണ്ടാൽ സങ്കടം വരാറുണ്ട്. ഇപ്പോൾ പക്ഷെ നെഗറ്റീവ് കമന്റ്സ് കണ്ടാൽ തളർന്നുപോകാറില്ല താനെന്നാണ് ആമി പറയുന്നത്.
എന്റെ രീതി എന്താണെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ തളർന്ന് പോയാൽ സ്വയം മോട്ടിവേറ്റ് ചെയ്യുക എന്നുള്ളതാണ്. തിരികെ ഞാൻ വന്നിരിക്കും. ഞാൻ തളരാതെ ഇരിക്കുന്നതിന് കാരണം എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവരാണ്. ഒന്ന് തളർന്നു പോകുമ്പോൾ ഒരു ബ്രെയ്ക്ക് എടുത്തു ചുമ്മാതിരുന്നാൽ തന്നെ എല്ലാം ശരിയാകും എന്നും ആമി അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം, നമ്മുടെ പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ എപ്പോഴും ഹാപ്പി ആണെന്ന് വിചാരിച്ചിരിക്കുന്ന ആളുകളാണ് ചുറ്റുമുള്ളത്.എല്ലാവരേയും പോലെ തന്നെ നമ്മൾക്കും നമ്മുടെതായ സ്‌ട്രെസും സങ്കടങ്ങളും കാര്യങ്ങളും ഒക്കെയുണ്ടെന്ന് ആമി പറയുന്നു. എന്നാൽ നമ്മൾ അത് എക്സ്പ്രസ് ചെയ്തിട്ട് കാര്യം ഇല്ലല്ലോ. നമ്മുടെ സന്തോഷം കാണുമ്പൊൾ മറ്റുളവർക്ക് ഒരു സന്തോഷം കിട്ടുമല്ലോ അത് മതിയെന്നാണ് അക്കാര്യത്തിൽ ആമിയുടെ നിലപാട്.