മധുരരാജയ്ക്ക് ടിക്കറ്റില്ല, അധികം ഷോ കളിച്ച് തിയേറ്ററുകള്‍: കളക്ഷന്‍ 50 കോടിയിലേക്ക് കുതിച്ചെത്തുന്നു

14

മലയാള സിനിമാ ചരിത്രത്തിലെ 150 കോടിയിലേറെ കളക്ഷന്‍ നേടിയ പുലിമുരുകന് ശേഷം വൈശാഖ് അടുത്ത ചിത്രവുമായി വന്നപ്പോള്‍ ആരും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല.

Advertisements

എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറം നില്‍ക്കുന്ന മെഗാഹിറ്റായി മധുരരാജ മാറിയിരിക്കുന്നു. 50 കോടിയിലേക്ക് കുതിച്ചെത്തുന്ന ഈ മമ്മൂട്ടി മാസ് എന്റര്‍ടെയ്നര്‍ ബോക്‌സോഫീസിലെ സകല കളക്ഷന്‍ റേക്കോര്‍ഡുകളും തകര്‍ത്തെറിയുകയാണ്.

ആദ്യദിനം തന്നെ ഒമ്പത് കോടിയിലേറെ കളക്ഷന്‍ നേടിയ മധുരരാജയ്ക്ക് പിന്നീടുള്ള ഓരോ ദിവസവും കളക്ക്ഷന്‍ കൂടുകയാണ്.

ടിക്കറ്റ് കിട്ടാതെ വരുന്നവര്‍ അടുത്ത ഷോയ്ക്കായി കാത്തുനില്‍ക്കുന്നു. അവസാനഷോയ്ക്കും ടിക്കറ്റ് കിട്ടാതെ ആയിരക്കണക്കിന് പേര്‍ വരുമ്പോള്‍ അധികം ഷോ കളിക്കാന്‍ തയ്യാറാകുകയാണ് തിയേറ്ററുകള്‍.

എറണാകുളം സരിത പോലെയുള്ള വലിയ തിയേറ്ററുകളാണ് ഇത്തരത്തില്‍ എക്‌സ്ട്രാ ഷോകള്‍ കളിച്ച് ജനക്കൂട്ടത്തിന്റെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്.

കുട്ടികളും കുടുംബങ്ങളും ഏറ്റെടുത്ത സിനിമ ഏറ്റവും കുറഞ്ഞത് 100 ദിവസം ഓടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മാത്രമല്ല, ഈ സിനിമയ്ക്ക് കേരളത്തിനുപുറത്തും അസാധാരണമായ ബിസിനസ് ആണ് നടക്കുന്നത്.

ചിത്രം ഉടന്‍ തന്നെ 100 കോടി ക്ലബില്‍ എത്തുമെന്നാണ് സൂചന. വിഷുച്ചിത്രങ്ങളില്‍ 100 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി മധുരരാജ മാറും. നേരത്തേ മോഹന്‍ലാലിന്റെ ലൂസിഫര്‍ 100 കോടി കളക്ഷന്‍ നേടിയിരുന്നു.

Advertisement