തമിഴകത്തിന്റെ സ്വന്തം സൂപ്പർ താരമാണ് ചിയാൻ വിക്രം. പലഭാഷകളിൽ അവസരങ്ങൾ ഉണ്ടായിട്ടും അവിടെയൊന്നും കാര്യമായി ശോഭിക്കാനാകാത്ത കാലം താരത്തിനുണ്ടായിരുന്നു. പിന്നീടാണ് വിക്രം തന്റെ ലോകമായ തമിഴ് സിനിമാ ലോകത്ത് തന്നെ വിജയിയായി തീർന്നത്.
സിനിമ പാരമ്പര്യം ഉണ്ടായിരുന്നിട്ടും വിക്രം ഏറെ കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലെത്തിയത്. അദ്ദേഹത്തിന്റെ അച്ഛൻ വിനോദ് രാജ് മുൻകാല നടനായിരുന്നു. ഒരുപിടി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് അറിയപ്പെടുന്ന ഒരു നായക നടനായി തീരാനായില്ല.
കുറച്ച് കന്നഡ സിനിമകളിലും ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം തനിക്ക് സാധിക്കാതെ പോയത് മകനിലൂടെ നിറവേറ്റണം എന്നായിരുന്നു.
വിക്രത്തിന്റെ അമ്മയുടെ സ്വന്തം സഹോദരനായ നടൻ ത്യാഗരാജൻ സിനിമാ ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ വിക്രത്തിന്റെ കുടുംബവുമായി ഇവർക്ക് പരമ്പരാഗതമായി തന്നെ വൈ ര മുണ്ടായിരുന്നു. ഇക്കാരണത്താൽ തന്നെ വിക്രത്തിന്റെ ഒരു വാ ശി കൂടി ആയിരുന്നു മകനെ സ്റ്റാർ ആകുക എന്നത്.
വിക്രം സിനിമയിലേക്ക് അരങ്ങേറിയ സമയത്ത് തന്നെയായിരുന്നു ത്യാഗരാജന്റെ മകൻ പ്രശാന്തും സിനിമയിൽ തിളങ്ങി നിന്നിരുന്നത്. യഥാർഥത്തിൽ 90 കളിലെ യഥാർത്ഥ ടോപ് സ്റ്റാർ പ്രശാന്ത് ആയിരുന്നു. അദ്ദേഹത്തോട് കഥ പറയാൻ സിനിമാക്കാർ കാത്തിരിക്കുമായിരുന്നു. കാതൽ ഇലവരസൻ, ടോപ് സ്റ്റാർ എന്നീ പേരുകൾ അദ്ദേഹത്തെ വിളിക്കുകയും ചെയ്തിരുന്നു.
പ്രശാന്തിന്റെ അച്ഛൻ ത്യാഗരാജൂം വളരെ പ്രശസ്ത നടനും ഫിലിം മേക്കറും ആയിരുന്നു. കരിയറിലെ തിരക്കുകളിൽ നിന്നും പ്രശാന്ത് അകന്നുപോയത് വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങൾ കാരണമായിരുന്നു. എന്നാൽ വിക്രത്തിന്റെ വളർച്ച ത്യാഗരാജന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വിക്രമിന്റെ വളർച്ച തന്റെ മകന്റെ കരിയറിന് ദോഷമാവുമെന്ന് ത്യാഗരാജൻ ഭയന്നു. വിക്രമിന്റെ പല അവസരങ്ങളും ത്യാഗരാജൻ മുടക്കിയെന്നും അന്ന് പ്രചാരണമുണ്ടായിരുന്നു.വിക്രമിന്റെയും പ്രശാന്തിന്റെയും കുടുംബം ഇക്കാരണത്താൽ കൂടുതൽ അകന്നു.
എന്നാൽ കാലങ്ങൾക്ക് ശേഷം വിക്രം കരിയറിൽ കുതിക്കുന്നതാണ് കാണാനായത്. ആ സമയത്ത് പ്രശാന്തിനാകട്ടെ തിരിച്ചടികളുടെ കാലമായിരുന്നു. വിക്രത്തിന്റെ കരിയർ തകർച്ച ആഗ്രഹിച്ച ത്യാഗരാജന് പക്ഷെ സ്വന്തം മകന്റെ വീഴ്ചയായിരുന്നു കാണേണ്ടി വന്നത്.