ആ സൂപ്പർഹിറ്റ് സിനിമ മോഹൻലാലിനെ വെച്ച് ചെയ്യാനിരുന്നു ആദ്യം തീരുമാനിച്ചത്, പക്ഷേ നായകനായത് ജയറാം: കാരണം വെളിപ്പെടുത്തി സംവിധായകൻ

3835

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് മേക്കർ ആയിരുന്ന തുളസീദാസിന്റെ സംവിധാനത്തിൽ 1995 ൽ പുറത്തിറങ്ങിയ ചിത്രമാണ് മിന്നാമിനുങ്ങിനും മിന്നുകെട്ട്. ജയറാം നായകനായും ശോഭന നായികയായും എത്തിയ ഈ സൂപ്പർഹിറ്റ് സിനിമയിൽ ജഗദീഷ്, തിലകൻ, കവിയൂർ പൊന്നമ്മ തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

തിയ്യറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത ഈ സൂപ്പർ സിനിമ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ വെച്ച് ആദ്യം ചെയ്യാൻ ഒരുങ്ങിയ ചിത്രമായിരുന്നു എന്ന് തുറന്നു പറയുകയാണ് സംവിധായകൻ തുളസീദാസ് ഇപ്പോൾ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുളസീദാസിന്റെ വെളിപ്പെടുത്തൽ.

Advertisements

Also Read
ഏറ്റവും കൂടുതൽ അടുപ്പം ശിവേട്ടനുമായി, രാത്രി കിടന്ന് ഉറങ്ങുന്നതും അദ്ദേഹത്തിനൊപ്പം തന്നെ: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ കണ്ണൻ അച്ചു സുഗന്ധ്

മലപ്പുറം ഹാജി മഹാനായ ജോജി സിനിമ സൂപ്പർഹിറ്റായ സമയത്താണ് മിന്നാമിനുങ്ങിനും മിന്നുകെട്ട് ജന്മം കൊളളുന്നത്. അന്ന് മുകേഷ് മേഹ്ത്ത എന്ന നിർമ്മാതാവ് ഒരു സിനിമയെടുത്ത് തരണമെന്ന ആവശ്യവും ആയി എന്റെയടുത്ത് വന്നു. അദ്ദേഹം മോഹൻലാലിനെ ഒക്കെ നായകനാക്കി സിനിമ എടുത്തിട്ടുളള ആളാണ്.

അന്ന് എനന്റെ കൈയ്യിൽ കഥ ഇല്ലായിരുന്നു പിന്നീട് നാനാ മാഗസിനിൽ വന്ന ഒരു കഥ വായിച്ചു. അത് മൊത്തം സിനിമയാക്കാൻ പറ്റില്ല. പക്ഷേ ഒരു കഥാപാത്രമുണ്ടായിരുന്നു. ഞാൻ അത് വെച്ച് പിന്നെ ഒരു വൺലൈൻ ഉണ്ടാക്കി. സബജക്ട് റെഡിയായ വിവരം പിന്നെ മുകേഷ് മേഹ്തയെ അറിയിച്ചു.

Also Read
മഹാലക്ഷ്മിയെ വീട്ടിൽ വിളിക്കുന്ന ചെല്ലപ്പേര് പുറത്ത് വിട്ട് നമിത പ്രമോദ്; ആഹാ എന്ന് ആരാധകർ

മോഹൻലാലിനെയാണ് ആദ്യം നായകനായി പറഞ്ഞത്. മോഹൻലാലിനെ കിട്ടിയാൽ അത് സൂപ്പർ ഹിറ്റാക്കിയെടുക്കാം. നല്ല ഹ്യൂമർ വർക്ക് ചെയ്യാൻ പറ്റുന്ന സിനിമയാണ്. അന്ന് മുകേഷ് മെഹ്ത എന്നോട് കാലിക്കറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടു. മോഹൻലാലിനെ വെച്ച് പടം ചെയ്യാൻ തീരുമാനിച്ചു.

ആ സമയത്ത് മിന്നാരത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഊട്ടിയിലാണ് മോഹൻലാലുളളത്. അന്ന് അവിടെ ശോഭനയും തിലകൻ ചേട്ടനുമുണ്ട്. അവരെയൊക്കെ ഈ കഥയിൽ എനിക്ക് ആവശ്യമുണ്ട്. മോഹൻലാലും കൂടെ വന്നാൽ സിനിമ ഹിറ്റാവുമെന്ന വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ കാലിക്കറ്റിൽ നിന്നും ഊട്ടിയിലേക്ക് പോയി.

അന്ന് സുരേഷ് ഗോപിയും ഊട്ടിയിലേക്ക് ഒപ്പം വന്നു. പക്ഷേ മോഹൻലാലിനെ വെച്ച് ആണെങ്കിൽ ഈ അടുത്തൊന്നും പ്രോജക്ട് നടക്കില്ലെന്ന് ഊട്ടിയിൽ എത്തിയ ശേഷം അറിഞ്ഞു. കാരണം അത്രയും സിനിമകളുണ്ട്. ഒരു വർഷം കഴിഞ്ഞ് വേണമെങ്കിൽ നോക്കാമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട ഒരാൾ പറഞ്ഞു. ഒന്നര വർഷം ബുദ്ധിമുട്ടാണ് എന്ന് ഞാനും അറിയിച്ചു.

Also Read
എല്ലാമാസവും ആന്റണിയുടെ കൈവശം പണം കൊടുത്തയച്ച് മോഹൻലാൽ എന്നെ സഹായിക്കുമായിരുന്നു: തുറന്നു പറഞ്ഞ് ശാന്താ കുമാരി

അങ്ങനെ നിർമ്മാതാവിനോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന് രണ്ട് മൂന്ന് മാസത്തിനുളളിൽ പടം വേണം എന്ന് അറിയിച്ചു. അങ്ങനെയാണ് മോഹൻലാലിന് പകരം ജയറാമിലേക്ക് എത്തുന്നത്. ജയറാമിനെയും ശോഭനയെയും വെച്ച് പടം എടുത്താൽ സൂപ്പർ ആയിരിക്കുമെന്ന് അന്ന് ഞാൻ നിർമ്മാതാവിനോട് പറഞ്ഞു.

പിന്നെ ജയറാമിനെ വെച്ച് മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമ എടുത്തു. ഞാൻ കഥ പറയുന്നതിന് മുൻപ് തന്നെ ജയറാം സിനിമയെ കുറിച്ച് അറിഞ്ഞിരുന്നു. ശോഭനയാണ് ജയറാമിനോട് കഥ പറഞ്ഞതെന്നും വെന്നും തുളസീദാസ് പറയുന്നു.

Advertisement