മലയാള സിനിമയില്‍ വലിയ വിവാദമായിരുന്നു നടന്‍ ദിലീപിനെതിരെ സംവിധായകന്‍ തുളസിദാസ് പരാതി നല്‍കിയ സംഭവം. തന്റെ കൈയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയ ശേഷം ദിലീപ് മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയി എന്നായിരുന്നു തുളസിദാസിന്റെ പരാതി.
പരാതി വലിയ ചര്‍ച്ചയായി മാറിയതിന് പിന്നാലെ മലയാള സിനിമയില്‍ സംഘനകള്‍ പിളരുകയും ചെയ്തു. ഇപ്പോഴിതാ ഇതേപ്പറ്റി സംസാരിക്കുകയാണ് തുളസിദാസ്. താന്‍ കഥയെുതിയ ഒരു ചിത്രത്തിന് വേണ്ടി ബോംബെയിലുള്ള മലയാളിയായ നിര്‍മ്മാതാവില്‍ നിന്നും 40 ലക്ഷം രൂപ വാങ്ങിയിരുന്നു.
സിനിമയുടെ ഷൂട്ട് തുടങ്ങാനുള്ള ഡേറ്റും തീരുമാനിച്ചു. തന്റെ കഥയായതുകൊണ്ടായിരുന്നു നിര്‍മ്മാതാവ് ഓകെ പറഞ്ഞതെന്നും , എഗ്രിമെന്റും ചെയ്തിരുന്നുവെന്നും തിരക്കഥ സിബി ഉദയനെ കൊണ്ട് എഴുതിക്കാനും തീരുമാനിച്ചിരുന്നുവെന്നും തുളസിദാസ് പറയുന്നു.
അതിനിടെ ദിലീപും ഒന്നുരണ്ട് സജഷന്‍സ് തന്നിരുന്നു. എന്നാല്‍ അതൊന്നും തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും തീരുമാനം തന്റേതാണെന്ന് താന്‍ പറഞ്ഞുവെന്നും അങ്ങനെ താനും ദിലീപും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും തുളസിദാസ് പറയുന്നു.
അപ്പോള്‍ മോഹന്‍ലാലിന്റെ ഒരു സിനിമയുടെ ഷൂട്ടുണ്ടായിരുന്നു തനിക്ക്. ദിലീപിന്റെ ഡേറ്റ് കിട്ടാതായതോടെ അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയിട്ടാണ് താന്‍ മോഹന്‍ലാലിന്റെ സിനിമയുടെ ഷൂട്ടിന് പോയതെന്നും എന്നാല്‍ ഇതിന് പിന്നാലെ ദിലീപ് വേറൊരു സിനിമയിലേക്ക് ആ നിര്‍മ്മാതാവിനെയും കൊണ്ട് പോയെന്നും തുളസി പറയുന്നു.
ഈ സംഭവത്തില്‍ പരാതി നല്‍കാനൊന്നും താന്‍ ഉദ്ദേശിച്ചിരുന്നില്ല.എന്നാല്‍ നടന്‍ സിദ്ദിഖും സംവിധായകന്‍ കെ മധുവുമാണ് തന്നോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും ന്യായമായ കാര്യത്തിനാണ് പരാതി കൊടുക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞുവെന്നും തുളിസിദാസ് പറയുന്നു.
മധുവാണ് വിനയനോട് സംഭവത്തെ പറ്റി പറഞ്ഞത്. അല്ലാതെ പരാതി കൊടുക്കണമെന്ന് പറഞ്ഞ് വിനയന്‍ ഇങ്ങോട്ട് വന്നതല്ലെന്നും ഒരു പാവമായ വിനയന്‍ അവസാനം പുലിവാല് പിടിക്കേണ്ടി വന്നുവെന്നും തുളസിദാസ് പറയുന്നു.