തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ എന്നല്ല പറഞ്ഞത്, തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞത്; പ്രത്യേക ലക്ഷ്യത്തോടെ ദൈവങ്ങളെ കുറ്റം പറയുന്നത് സഹിക്കാനാകില്ല: സുരേഷ് ഗോപി

232

മലയാളി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില് ഓരാളാണ് സുരേഷ് ഗോപി. ഒരു നല്ല നടൻ മാത്രമല്ല, മനുഷ്യസ്നേഹിയും രാഷ്ട്രീയപ്രവർത്തകനും കൂടിയാണ്. ബിജെപി അനുഭാവിയാണ് താരം.

തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാൻ താരത്തിന് ഒരു മടിയുമില്ല. പല വിഷയങ്ങളിലും താരം തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം തൃശൂർ ഞാനിങ്ങു എടുക്കുകയാണ് എന്ന് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും അത് നിറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ താൻ അങ്ങനെയല്ല പറഞ്ഞത് എന്ന് വ്യക്തത വരുത്തിയിരിക്കുകയാണ് അദ്ദേഹം. 27-ാമത് ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ALSO READ- ഇതിന് പതിനൊന്ന് മാസത്തെ കഠിനധ്വാനം വേണ്ടി വന്നു! പുത്തൻ മേയ്‌ക്കോവറിൽ ഉണ്ണി മുകുന്ദൻ; വൈറലായി ചിത്രം!

ചടങ്ങിൽ സ്വാഗത പ്രാസംഗികൻ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെ പറ്റി പരാമർശിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ വിശദീകരണം.

‘തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ, തൃശൂർ നിങ്ങൾ എനിക്ക് തരണം’ എന്നായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി തൃശ്ശൂരിൽ എത്തിയപ്പോഴായിരുന്നു പ്രസ്താവന നടത്തിയത്.

ALSO READ- തുടക്കം കുറച്ച് മോശമായി; നീല നിലവെ ഗാനത്തിന് റീൽസ് വീഡിയോയുമായി നവ്യ നായർ; പിന്തുണച്ച് ആരാധകർ

നാടകങ്ങളിൽ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണെന്നും, രാഷ്ട്രീയത്തള്ള് ഉത്സവങ്ങളായി നാടകങ്ങൾ മാറുമ്പോഴാണ് പ്രേക്ഷകർ നാടകങ്ങളിൽ നിന്നും അകലുന്നതെന്നും സുരേഷ് ഗോപി വിമർശിച്ചു.

നാടകങ്ങളിൽ ദൈവങ്ങളെ വിമർശിക്കുന്നത് വേദനിപ്പിച്ചിരുന്നില്ല എന്നും എന്നാൽ, പ്രത്യേക ലക്ഷ്യത്തോടെ ദൈവങ്ങളെ കുറ്റം പറയുന്നത് സഹിക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിശ്വാസികൾ തുമ്മിയാൽ പിടിച്ചു നിൽക്കാനാകില്ലെന്ന് ഓർമ്മയിരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement