വിവാഹത്തിന് സമ്മതം: ചാർമിയുടെ വിവാഹാഭ്യർത്ഥന സ്വീകരിച്ച് തൃഷ

28

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ സിനിമാ താരങ്ങളാണ് തൃഷയും ചാർമിയും. കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ ചാർമി മലയാളത്തിൽ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ തൃഷയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി കൂട്ടുകാരി ചാർമി ഇട്ട ട്വീറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു.

Advertisements

ചാർമിക്ക് തൃഷയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞുകൊണ്ട് തൃഷ കെട്ടിപ്പിടിച്ചു മുത്തം നൽകുന്ന ചിത്രമാണ് തൃഷ ട്വീറ്റ് ചെയ്തത്.

പ്രിയേ.. ഞാൻ ഇന്നും എക്കാലവും നിന്നെ പ്രണയിക്കുന്നു. നീ എന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കുമെന്ന് കാത്തിരിപ്പിലാണ്. നമുക്ക് വിവാഹം കഴിക്കാം

ഇപ്പോൾ ചാർമിയുടെ ട്വീറ്റിന് മറുപടി നൽകിയിരിക്കുകയാണ് തൃഷ. നന്ദി ഞാൻ ഇതിനോടകം തന്നെ സമ്മതം പറഞ്ഞു കഴിഞ്ഞു തൃഷ കുറിച്ചു.

സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ചാർമിയും തൃഷയും. 96 എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തൃഷ.

രജനികാന്ത് പ്രധാനവേഷത്തിൽ എത്തിയ പേട്ടയിലും തൃഷ വേഷമിട്ടിരുന്നു. ഗർജ്ജനൈ, സതുരംഗ വേട്ടൈ 2, 1818 തുടങ്ങിയവയാണ് തൃഷ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ.

തെലുങ്കിലേയും കന്നടയിലേയും തിരക്കേറിയ താരമാണ് ചാർമി. ആഗതൻ, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും താരം എത്തിയിരുന്നു.

നിവിൻ പോളി നായകനായെത്തിയ ഹേ ജൂഡിലൂടെ തെന്നിന്ത്യൻ താര റാണി തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisement