ഇതെന്താ കസേരക്കളിയോ; ചിമ്പുവിന്റെ അടുത്ത് നിന്നും സീറ്റ് മാറി ഇരുന്ന് തൃഷ; ഇവർക്കിടയിലെ ദാമ്പത്യം മനോഹരമായിരിക്കുമെന്ന് ആരാധകർ

1106

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത് പൊന്നിയൻ സെൽവൻ. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ചിൽ നടന്ന സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി ഉലകനായകൻ ഉൾപ്പെടെയുള്ളവർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചിമ്പു വരുന്നുണ്ടെന്നുള്ള കാര്യം അറിയിച്ചത്.

ചടങ്ങിൽ പങ്കെടുക്കാനെത്തിയ അത്ഥിതികൾക്കെല്ലാം തന്നെ വേദിയുടെ ഫ്രണ്ട് റോയിൽ തന്നെയാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഓരോ സീറ്റും ആർക്കു വേണ്ടിയാണെന്നാണ് പ്രത്യേകം എഴുതി ഒട്ടിക്കുകയും ചെയ്തിരുന്നു. തൃഷക്കും, സിമ്പുവിനും അടുത്തടുത്തായിരുന്നു സീറ്റ് ഒരുക്കിയിരുന്നത്. എന്നാൽ ഫങ്ഷൻ തുടങ്ങിയപ്പോഴേക്കും തൃഷ സിമ്പുവിന് അടുത്തുള്ള സീറ്റിൽ നിന്നും മാറിയാണ് ഇരുന്നത്. തനിക്ക് വേണ്ടി നിശ്ചയിച്ചിരുന്ന ഇരിപ്പിടം സിമ്പുവിന്റെ സീറ്റിന് സമീപത്ത് നിന്നും തൃഷ മാറ്റിയെന്നാണ് റിപ്പോർട്ട്. ഫങഷൻ തുടങ്ങിയപ്പോൾ മുതൽ കാർത്തിക്കും വിക്രത്തിനും നടുക്കായാണ് സിമ്പു ഇരുന്നത്.

Advertisements

Also Read
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഗാംഭീര്യം എനിക്ക് ഇല്ലെന്ന് ഷാജി കൈലാസിനും രഞ്ജി പണിക്കർക്കും അറിയാമായിരുന്നു, അവരുടെ ചിത്രത്തിൽ നായകനായി ഹിറ്റടിച്ചെന്ന് ജഗദീഷ്

അതേസമയം തൃഷയും, സിമ്പുവും വീണ്ടും പ്രണയിച്ചാലോ എന്ന് പേടിച്ചാണ് സീറ്റ് മാറിയിരുന്നത് എന്നാണ് ഒരു കൂട്ടരുടെ വാദം. നാല്പത് വയസ്സായ സിമ്പു നിരവധി പ്രണയ ഗോസിപ്പുകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴും ടോളിവുഡിലെ ക്രോണിക് ബാച്ചിലർ ആയി തുടരുകയാണ് താരം. തൃഷയാകട്ടെ ത ന്റെ മുപ്പത്തിയൊമ്പതാമത്തെ വയസ്സിലും വിവാഹം കഴിക്കാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.

ഒരു കാലത്ത് നല്ല സുഹൃത്തുക്കളായ താരങ്ങൾ ജീവിതത്തിൽ ഒന്നിച്ചാൽ അത് വളരെ മനോഹരമായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. സിമ്പുവിന്റേതായി പുറത്തിറങ്ങിയ സിനിമ പത്ത് തലയാണ്. 100 തിയ്യറ്ററിന് മുകളിലാണ് സിനിമ കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. ഒബെലി എൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാ ഭവാനി ശങ്കർ, കാർത്തിക്, ഗൗതം വാസുദേവ് മേനോൻ, ടിജെ അരുണാസലം എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായിരിക്കുന്നത്.

Also Read
പരിനീതിയുമായി വിവാഹനിശ്ചയം കഴിഞ്ഞോ? ആപ്പ് നേതാവ് രാഘവ് ഛദ്ദയുടെ മറുപടി ചർച്ചയാകുന്നു

അഞ്ച് ഭാഷകളിലായാണ് പൊന്നിയൻ സെൽവൻ റിലീസിന് എത്തുന്നത്. അതിൽ മലയാള ഭാഷയിൽ സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. ലൈക്ക പ്രൊഡക്ഷൻസും, മദ്രാസ് ടാക്കീസുമാണ് പൊന്നിയൻ സെൽവൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Advertisement