ഞാൻ ഷൈ ആണ്, പണ്ടൊക്കെ ആൻറി സോഷ്യലായിരുന്നു ; ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നുണ്ട് : തിരിച്ചുവരവിനെ കുറിച്ചും പുതിയ വിശേഷങ്ങളും പങ്കു വച്ച് മീര ജാസ്മിൻ

328

ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയെത്തി പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായി മാറിയ തെന്നിന്ത്യൻ നടിയാണ് മീര ജാസ്മിൻ. സൂത്രധാരനിലൂടെ ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായികയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ഇടക്കാലത്ത് സിനിമയിൽ നിന്നും അപ്രത്യക്ഷയായ താരം ശക്തമായി തിരിച്ചെത്തുകയാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിലൂടെ. ഇപ്പോഴിതാ തിരിച്ചുവരവിനെ കുറിച്ചും ഇൻസ്റ്റഗ്രാമിലെ ഗ്ലാമർ ചിത്രങ്ങളെ കുറിച്ചും മീര മനസ്സുതുറക്കുകയാണ്.

‘ഞാൻ അപ്രത്യക്ഷമായത്, എനിക്ക് അപ്രത്യക്ഷമാകേണ്ടതായി വന്നതാണ്. ലൈഫിൻറെ ഒരോ ഫേസുണ്ടല്ലോ, അതിനാൽ ഞാൻ ട്രാവൽ ചെയ്യേണ്ടി വന്നു, ഇന്ത്യ വിട്ട് പുറത്തേക്ക് പോകേണ്ടി വന്നു, അതെനിക്ക് വളരെ ഇംപോർട്ടൻറായിരുന്നു. സത്യൻ അങ്കിൾ പ്രൊജക്ട് വിളിച്ച് പറഞ്ഞത് 2020-ൽ കൊവിഡ് കാലത്താണ്. വിളിച്ചപ്പോൾ ഭയങ്കര ഹാപ്പിയായി.

Advertisements

ALSO READ

എല്ലാവരേയും തൃപ്തിപ്പെടുത്തി ജീവിക്കാൻ കഴിയുകയില്ല ; എല്ലാവർക്കും വേണ്ടി ഞാൻ മാറിയിരുന്നെങ്കിൽ എനിക്ക് ഇത്രയും സന്തോഷം ലഭിക്കുമായിരുന്നില്ല : റിമി ടോമി

അച്ചുവിൻറെ അമ്മ, രസതന്ത്രം തുടങ്ങിയ കുടുംബചിത്രങ്ങൾ എനിക്ക് തന്നയാളാണ്. ലൈഫിൽ ചില ഇംപോർട്ടൻറ് സമയങ്ങളിലാണ് അദ്ദേഹത്തിൻറെ പടം ചെയ്തിട്ടുള്ളത്. അദ്ദേഹം എനിക്ക് കുടുംബത്തിലൊരാളാണ്. വളരെ സ്‌നേഹവും നന്ദിയും അദ്ദേഹത്തോടുണ്ട്. സത്യൻ അങ്കിളിൻറെ സെറ്റിലെ തമാശകളും കഥകളുമൊക്കെ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്’, എഫ്.ടി.ക്യു വിത് രേഖ മേനോൻ അഭിമുഖത്തിൽ മീര പറഞ്ഞതിങ്ങനെയാണ്.

‘ടെൻഷൻ ഉണ്ടായിരുന്നു. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയ്ക്ക് പോകുമ്പോൾ പണ്ടും അങ്ങനെ ടെൻഷൻ ഉണ്ടായിരുന്നു. രണ്ടുമൂന്ന് ദിവസം എടുക്കും അതു മാറാൻ. ഏറെ ചെറുപ്പത്തിലെ ഞാൻ കരിയർ തുടങ്ങി. വലിയൊരു യാത്രയായിരുന്നു. കുറെ അനുഭവങ്ങളുണ്ടായി. പിന്നെ പിന്നെ ചില തിരിച്ചറിവുകളുണ്ടായി. നമ്മുടെ സന്തോഷവും മനസമാധാനവും ആണ് ജീവിതത്തിൽ ഏറ്റവും വലുതെന്ന് ഞാൻ വിശ്വസിക്കുന്നു. തുടരെ തുടരെ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോൾ എനിക്ക് വേണ്ടി എനിക്ക് ഒരു സമയമില്ലായിരുന്നു.

ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോയിക്കൊണ്ടിരുന്നു. അത് അത്ര നല്ലതല്ലായിരുന്നു വ്യക്തിപരമായിരുന്നു. വിവാഹം കഴിഞ്ഞ് ഞാൻ പോയപ്പോൾ അത് നല്ല രീതിയിൽ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. കുക്കിങ്, ബിസിനസ് പഠിച്ചു. ആരുടേയും പിന്തുണയില്ലാതെ മുമ്പൊന്നും പറ്റില്ലായിരുന്നു. ഇപ്പോൾ ഞാൻ എൻറെ കംഫർട്ട് സോണിൽ നിന്ന് വിട്ട് പലതും ഒറ്റയ്ക്ക് ചെയ്യാൻ പഠിച്ചു. വിനോദയാത്രയിലെ ഡയലോഗ് പോലെ, അന്ന് ശരിക്കും എനിക്ക് അറിയില്ലായിരുന്നു ഒരു കിലോ അരിക്ക് എത്രയായിരുന്നു വിലയെന്ന്. നമ്മൾ അന്നൊക്കെ ഒരു ബബിളിനുള്ളിലായിരുന്നല്ലോ, ഇപ്പോൾ ലോകം കണ്ടു, ട്രേഡിങ്ങിലൊക്കെ ശ്രദ്ധിച്ചുതുടങ്ങി’, എന്നാണ് മീരയുടെ വാക്കുകൾ.

ആദ്യമൊക്കെ ലൈറ്റ് , ക്യാമറ, ആക്ഷൻ മിസ് ചെയ്തിരുന്നില്ല, പക്ഷേ പിന്നെ പിന്നെ ഒരു മിസ്സിങ് തോന്നി. ഞാൻ ഞാൻ ആയത് അങ്ങനെയാണല്ലോ. സത്യൻ സാറിൻറെ സെറ്റിലെ തമാശ ഏറെ മിസ് ചെയ്തു. എനിക്ക് ഫൺ ഭയങ്കര ഇഷ്ടമാണ്. എല്ലാത്തിലും ഒരു ഫൺ വേണം, നമുക്ക് ആസ്വദിച്ച് ചെയ്യാനാകണം. ഞാൻ ഷൈ ആണ്, പണ്ടൊക്കെ ആൻറി സോഷ്യലായിരുന്നു. അതൊക്കെ പണ്ടത്തെ സ്വഭാവത്തിൻറെ ഭാഗമാണ്. അവാർഡ് കിട്ടിയാൽ പോലും വാങ്ങാൻ പോകില്ലായിരുന്നു. ക്രൗഡിന് മുമ്പിൽ പോകാൻ പ്രശ്‌നമായിരുന്നു. ചെറുപ്പത്തിലേ മമ്മിയുടെ സാരിതുമ്പത്ത് പിടിച്ച് നിൽക്കുന്ന കുട്ടിയായിരുന്നു. കാലം മാറി, ഞാനൊരു പബ്ലിക് ഫിഗറല്ലെങ്കിലും ചിന്തിക്കൂ, ഇപ്പോ എല്ലാവർക്കുമില്ലേ ഇൻസ്റ്റയൊക്കെ, കാലത്തിൻറെ ആവശ്യമായി. ഒരു പത്ത് വർഷം കഴിയുമ്പോൾ ഇതൊന്നുമില്ലെങ്കിൽ ഒറ്റപ്പെട്ടുപോകില്ലേ, മീര ചോദിക്കുകയാണ്.

പുതിയ സംവിധായകരോടൊപ്പം വർക്ക് ചെയ്യാൻ താൽപര്യമുണ്ട്. ഇൻസ്റ്റയൊക്കെ തുടങ്ങിയപ്പോൾ പുതിയ നടിമാരൊക്കെ എന്നോട് മെസ്സേജ് ചെയ്യാറുണ്ട്. എനിക്ക് ഒരുപാട് സീനിയറായിട്ട് ആരും എന്നെ കാണുന്നത് ഇഷ്ടമല്ല. നവ്യയൊക്കെ തിരിച്ചുവന്നത് എനിക്ക് ഭയങ്കര സർപ്രൈസായി. മഞ്ജുചേച്ചിയുണ്ട്, ഭാവന ഇപ്പോൾ വരുന്നു. ഞാൻ പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്തയാളാണ്. ഭയങ്കര പ്രൈവസിയുള്ളയാളാണ് എനിക്ക്. അതിപ്പോഴുമുണ്ട്. സമാധാനമുള്ള ലോകത്തിരിക്കണമെന്നാണുള്ളത്. ട്രാവൽ ചെയ്ത് ഞാൻ കുറെ കാര്യങ്ങൾ പഠിച്ചിട്ടുമുണ്ട്. ഞാൻ ഈ സിനിമ കഴിഞ്ഞ് ഉടനെ അടുത്തത് ചെയ്യും എന്നൊന്നുമില്ല. നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലെ അടുത്ത പ്രൊജക്ട് ചെയ്യൂ. ചിലപ്പോൾ ഇനിയും ഗ്യാപ് വന്നേക്കാം. എടുത്തുചാടി ഇനിയൊന്നും ചെയ്യില്ല. നല്ലത്, ഹാപ്പിയായി ചെയ്യാനാകുന്നത് ചെയ്യുമെന്നും മീര പറയുന്നുണ്ട്.

എന്നെ കുറിച്ച് പലരും പലതും ഊഹിച്ചെടുക്കാൻ തുടങ്ങി. എനിക്ക് സോഷ്യൽമീഡിയ പേജ് സ്വന്തമായി തുടങ്ങിയാൽ ആർക്കും അധികം ഊഹങ്ങളൊന്നും വേണ്ടല്ലോ. എന്നെ അതിൽ കാണാമല്ലോ. ഇതൊന്നും പണ്ട് ഞാൻ ചെയ്തിട്ടില്ലായിരുന്നു. പണ്ട് ഇതിനൊന്നും പ്രാധാന്യം കൊടുത്തിട്ടില്ല. അവാർഡിനൊക്കെ പോകുമ്പോൾ ഒരു പൊട്ടിടും ഒരിക്കൽ വലിയൊരു അവാർഡ് ചടങ്ങിന് കീറിയതൊക്കെ ഇട്ടിട്ട് പോയിട്ടുണ്ട്. ഇപ്പോൾ എനിക്ക് ഏറെ സന്തോഷമാണ് ഇതൊക്കെ. പഴയതൊക്കെ മാറി. എല്ലാ ദിവസവും വ്യായാമമൊക്കെ ഉണ്ട്. വലിയ മാറ്റമുണ്ട് ഇപ്പോൾ. ഞാൻ ഇടയ്‌ക്കൊക്കെ സിനിമ കാണാറുമുണ്ട്. പുതിയ നടീനടന്മാരിൽ ഫഹദിൻറെയൊക്കെ പ്രകടനം എടുത്തുപറയണം. എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്. അവർ അഭിനയിക്കുകയല്ല, ബിഹേവ് ചെയ്യുകയാണ്.

ALSO READ

പണയത്തിലായിരുന്ന ആധാരം വായ്പാ കുടിശിക തീർത്ത് തിരികെ എടുത്ത് നൽകി ; ആരു സഹായിയ്ക്കാനില്ലാത്ത ആ അമ്മയെ ചേർത്ത് പിടിച്ച് സുരേഷ് ഗോപി

ദൈവം എനിക്ക് നല്ല ആയുസ് തന്നാൽ 80- 90 വയസ്സുവരെ സിനിമയിൽ അഭിനയിക്കാൻ കഴിയുമെങ്കിൽ ഞാൻ അഭിനയിക്കും. വേറെ എവിടെയും പോകില്ല. കഥകളൊക്കെ കേൾക്കുന്നുണ്ട്. കുറെ കമ്മിറ്റ്‌മെൻറ്‌സ് ഉണ്ട്. ഫഹദിൻറെ കൂടെ അഭിനയിക്കണമെന്നുണ്ട്, ഡയറക്ടേഴ്‌സ് ഒരുപാട് പേരുണ്ട്. അൻവർ റഷീദിൻറെകൂടെയൊക്കെ വർക്ക് ചെയ്യണമെന്നുണ്ട്. അധികം സംസാരിക്കാതിരിക്കുന്നതാണ് പലപ്പോഴും നല്ലതെന്ന് എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്. സംസാരിച്ച് കാര്യങ്ങൾ ശരിയാക്കുന്നയൊരാളാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടില്ല. ആവശ്യമില്ലാത്ത പരിപാടികളിൽ ഇടപെടാറില്ല, ആരോടും എനിക്ക് ശത്രുതയില്ല, ഹാപ്പിയായിരിക്കാനാണ് ഇഷ്ടം, അമ്മയാണ് എന്നെ വളരെ സ്വാധീനിച്ചിട്ടുള്ളത്. ഇപ്പോൾ അമ്മയുടെ ചിക്കൻ സ്റ്റൂ ഒക്കെ വളരെ മിസ് ചെയ്യുന്നുണ്ട്.

സത്യൻ അങ്കിളിനെ ഭയങ്കര ഇഷ്ടമാണ്, ആരെയും പറ്റിയും അദ്ദേഹം നെഗറ്റീവ് പറയില്ല. കെപിഎസി ലളിത ചേച്ചി ഷൂട്ടിനിടയിൽ ആശുപത്രിയിലായപ്പോഴൊക്കെ അങ്കിൾ ഭയങ്കര കൺസേൺ ആയിരുന്നു. എല്ലാ ആർടിസ്റ്റുകളോടും ഭയങ്കര സ്‌നേഹമാണ്. അദ്ദേഹത്തോടൊപ്പം അഞ്ചാമത്തെ സിനിമ ചെയ്യാനായതിൽ ഭയങ്കര അനുഗ്രഹമാണ്, അനൂപ് എന്ന പുതിയൊരു കൂട്ടുകാരനേയും എനിക്ക് കിട്ടി, അവരിൽ നിന്നൊക്കെ ഒരുപാട് പഠിക്കാനുണ്ടെന്നും മീരയുടെ പറയുന്നുണ്ട്.

Advertisement