ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഉർഫി ജാവേദ്. ഇടയ്ക്കിടെ ഈ വിവാദങ്ങളിൽ പെടാറുള്ള നടി കൂടിയാണ് ഉർഫി . എന്നാൽ മറ്റുള്ളവർ പറയുന്നത് തന്നെ ബാധിക്കില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് താരം. വസ്ത്രധാരണയിൽ വേറിട്ട പരീക്ഷണം നടത്താറുള്ള ഉർഫിക്ക് നേരെ പല വിമർശനങ്ങൾ വന്നിട്ടുണ്ട്. വിമർശനങ്ങൾ പലപ്പോഴും അതിരുകടക്കാറും ഉണ്ട്.
ഇപ്പോഴിതാ ഹലോവീൻ പാർട്ടിക്ക് വേണ്ടി ആയിരുന്നു ഉർഫിയുടെ പുതിയ പരീക്ഷണം. അതും’ഭൂൽ ഭുലയ്യ’ എന്ന ചിത്രത്തിൽ രാജ്പാൽ യാദവ് അവതരിപ്പിച്ച ഛോട്ടാ പണ്ഡിറ്റിനെ അനുകരിച്ചു കൊണ്ടുള്ളതും. ഇത് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ ഭീഷണി സന്ദേശം ആണ് ഉർഫിക്ക് നേരെ വന്നത്.
also read
തമന്ന നോ ആണ് പറഞ്ഞതെങ്കില്‍ ബാന്ദ്ര എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു, തുറന്നുപറഞ്ഞ് ദിലീപ്
നിഖിൽ ഗോസ്വാമി എന്ന അക്കൗണ്ടിൽ നിന്നാണ് വധഭീഷണി വന്നത്. ഇത് ഉർഫി തന്നെയാണ് പങ്കുവച്ചത്. ‘നീ അപ്ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്തേക്ക്, അല്ലെങ്കിൽ നിന്നെ കൊന്നുകളയാൻ അധികം സമയം വേണ്ടിവരില്ല’ എന്നാണ് ഭീഷണി സന്ദേശത്തിൽ കുറിച്ചിരുന്നത്.
അതേസമയം, ‘ഈ രാജ്യത്തുള്ളവർ എന്നെ ഞെട്ടിക്കുകയാണ്. ഒരു സിനിമയിലെ കഥാപാത്രത്തെ റീക്രിയേറ്റ് ചെയ്തതിന് എനിക്ക് വധഭീഷണി ലഭിച്ചിരിക്കുകയാണ്’എന്നാണ് സ്ക്രീൻ ഷോട്ട് പങ്കുവച്ച് ഉർഫി കുറിച്ചത്. പിന്നാലെ നിരവധി പേർ ഉർഫിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.