വളർച്ചയിൽ ഒപ്പം ഉണ്ടായിരുന്ന വ്യക്തിയോടുള്ള കരുതൽ ; തൊഴിലാളിക്ക് മുതലാളിയുടെ വക ബെൻസ്

142

ജോലി ചെയുന്ന സ്ഥാപനത്തിൽ നിന്ന് എന്തെങ്കിലും സമ്മാനങ്ങൾ കിട്ടാൻ ആഗ്രഹം ഇല്ലാത്തവർ ഉണ്ടാകില്ല. വിശേഷ ദിവസങ്ങളിൽ അത്തരം സമ്മാനങ്ങൾ നൽകുന്ന ഒട്ടേറെ സ്ഥാപനങ്ങളുമുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ജോലി ചെയുന്ന സ്ഥാപനത്തിന്റെ ഉടമ, ഒരു ബെൻസ് കാർ സമ്മാനമായി നൽകിയാൽ എങ്ങനെ ഉണ്ടാകും.. ! അങ്ങനെയൊക്ക കിട്ടുമോ എന്നു ചിന്തിയ്ക്കാൻ വരട്ടെ. അങ്ങനെയൊരു സമ്മാനവിതരണം നടന്നു. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ. ഡിജിറ്റൽ ഉപകരണങ്ങളുടെ റീട്ടെയിൽ വ്യാപാര രംഗത്തെ മുൻനിരക്കാരായ മൈ ജിയുടെ ചെയർമാനും എംഡിയുമായ എ.കെ. ഷാജിയാണ് ഒപ്പം ജോലി ചെയുന്നയാൾക്ക് ബെൻസ് കാർ സമ്മാനമായി നൽകിയത്.

മൈ ജി ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ കോഴിക്കോട് സ്വദേശി സി.ആർ. അനീഷിനാണ് ബെൻസിന്റെ ചെറു എസ്‌യുവി ജിഎൽഎ സമ്മാനമായി ലഭിച്ചത്. കാൽനൂറ്റാണ്ടോളമായി ഷാജിയോടൊപ്പം നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് അനീഷിനെ സമ്മാനാർഹനാക്കിയത്. കഴിഞ്ഞ ദിവസം റിസോർട്ടിൽ നടന്ന ജീവനക്കാരുടെ കുടുംബ സംഗമത്തിൽ അപ്രതീക്ഷിതമായാണ് അനീഷിനെ തേടി കാർ എത്തിയത്. സർപ്രൈസ് സമ്മാനത്തിന്റെ ‘ഷോക്കിൽ’ നിന്ന് അനീഷ് ഇതുവരെ മുക്തനായിട്ടില്ല.

Advertisements

ALSO READ

കൂടെ നിന്നവർ പലരും ചതിച്ചു, ഒരു കഷ്ടകാലം വരുമ്പോഴാണ് നമ്മുടെ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് ശെരിക്കും മനസിലാകുന്നത്: തുറന്നു പറഞ്ഞ് കാവ്യാ മാധവൻ

ബെൻസ് നിരയിലെ ഏറ്റവും ചെറിയ എസ്‌യുവിയായ ജിഎൽഎയുടെ 220 ഡിയാണ് അനീഷിന് സമ്മാനമായി ലഭിച്ചത്. 1950 സിസി ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന് 190 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 7.4 സെക്കൻഡ് മാത്രം മതി ഇതിന്. പെട്രോൾ, ഡീസൽ വകഭേദഭങ്ങളുള്ള കാറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 44 ലക്ഷം രൂപയിൽ നിന്നാണ്.

മൈ ജി എന്ന ബ്രാൻഡ് ആരംഭിക്കും മുൻപ് തന്നെ ഷാജിക്കൊപ്പം ഉണ്ടായിരുന്നയാളാണ് അനീഷ്. ബ്രാൻഡിന്റെ വളർച്ചയിൽ ഒപ്പം ഉണ്ടായിരുന്ന വ്യക്തിയോടുള്ള കരുതൽ എന്ന നിലയിലാണ് സഹപ്രവർത്തകർ ഷാജിക്ക എന്നു വിളിക്കുന്ന ഷാജി സമ്മാനം നൽകിയത്. മാർക്കറ്റിങ്, പ്രൊജക്റ്റ് ആൻഡ് മെയിന്റനെൻസ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന അനീഷ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത് മുതലുള്ള ഒട്ടേറെ കാര്യങ്ങൾക്കും നേതൃത്വം വഹിക്കുന്ന വ്യക്തിയാണ്.

ALSO READ

അന്ന് ദേശിയ അവാർഡ് വാങ്ങാൻ സുരേഷ് ഗോപിയുടെ പേര് ആദ്യം വിളിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല, കേരളത്തിൽ എത്തിയപ്പോൾ ഞാൻ മികച്ച നടനല്ലാതായി: വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോൻ

ഇതാദ്യമായല്ല മൈ ജി ജീവനക്കാർക്ക് കാറുകൾ വാങ്ങി നൽകുന്നത്. 2 വർഷം മുൻപ് 6 ജീവനക്കാർക്ക് ഒരുമിച്ചു കാറുകൾ സമ്മാനമായി നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നിറഞ്ഞ മനസോടെ ജീവനക്കാർ ജോലിയെടുത്താൽ മാത്രമേ ഏതൊരു സ്ഥാപനത്തിനും വളർച്ചയുണ്ടാകൂ എന്നാണ് മാനേജ്മെന്റിന്റെ നിലപാട്. വിദേശയാത്രകൾ ഉൾപ്പടെ ഒട്ടേറെ ഓഫറുകൾ എല്ലാ വർഷവും ജീവനക്കാർക്ക് നൽകുന്നുണ്ട്. ലോക്ഡൗൺ കാലത്ത് ഷോറൂമുകൾ അടച്ചിട്ടപ്പോൾ ഭക്ഷ്യ കിറ്റുകളും മറ്റും ജീവനക്കാരുടെ വീടുകളിലെത്തിക്കാൻ സിഎംഡി തന്നെ മുന്നിട്ടിറങ്ങിയിരുന്നു.

Advertisement