‘മോളെ പെട്ടി എടുത്ത് വച്ചിട്ടുണ്ട് പോക്കോ എന്നാണ് വാപ്പ പറഞ്ഞത്’; വ്‌ളോഗർ തൊപ്പിയുമായി പ്രണയത്തിൽ! മനസ് തുറന്ന് ഫസി
ഈയടുത്തായി സോഷ്യൽമീഡിയയിൽ വൈറലായ വ്‌ളോഗറാണ് തൊപ്പി എന്ന് അറിയപ്പെടുന്ന ഗെയിമർ കൂടിയായ നിഹാദ്. തന്റെ വീഡിയോയിലൂടെ മോശം കണ്ടന്റുകൾ നൽകുന്നെന്ന പരാതിയെ തുടർന്നാണ് തൊപ്പി പ്രശസ്തനായത്. പിന്നീട് ഒരു ഉദ്ഘാടന വേദിയിൽ അസഭ്യം വിളിച്ചുപറഞ്ഞും തൊപ്പി വാർത്തകളിൽ ഇടം നേടി.
പരാതിയെ തുടർന്ന് പോലീസ് കേസായതും പിന്നീട് പോലീസ് തൊപ്പിയെ പിടികൂടിയതുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാദനായകനാണെങ്കിലും പല ഫോളോവേഴ്‌സിനും തൊപ്പി പ്രിയപ്പെട്ടവനാണ്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് തൊപ്പിക്ക് ഉള്ളത്.
ഇപ്പോഴും തൊപ്പി സോഷ്യൽമീഡിയയിൽ സജീവമാണ്. ഇതിനിടെയാണ് തന്റെ പ്രണയം വെളുപ്പെടുത്തി തൊപ്പി രംഗത്തെത്തിയിരിക്കുന്നത്. ഫസ്മിനയെന്ന ഫസിയാണ് കാമുകിയെന്നും തൊപ്പി പറയുന്നു.
തന്റെ പ്രണയം എങ്ങനെ തുടങ്ങിയതെന്നും വെളിപ്പെടുത്തുകയാണ് തൊപ്പി ഇപ്പോൾ.
ഒരിക്കൽ തങ്ങളുടെ വണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിന്നാണ് പരിചയം തുടങ്ങുന്നതെന്നാണ് തൊപ്പി പറയുന്നത്. അതാണ് പിന്നീട് പ്രണയത്തിലെത്തിയതെന്നും ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തൊപ്പിയും ഫസിയും പറഞ്ഞു.
തങ്ങളുടെ പ്രണയത്തെ കുറിച്ച് വീട്ടിൽ അറിയാമെന്നും ഇരുവരും പറയുന്നുണ്ട്. ‘വീട്ടിൽ റിലേഷൻ ആണെന്ന് അറിഞ്ഞു. ഇവൻ വീട്ടുകാരോട് സംസാരിച്ചതാണ്.’- എന്നാണ് ഫസി പറയുന്നത്.
‘ഫസി മോളെ പെട്ടിയൊക്കെ എടുത്ത് വച്ചിട്ടുണ്ട് പോക്കോ എന്നാണ് വാപ്പ പറഞ്ഞത്. പൊതുവിൽ പുള്ളിയെ കുറിച്ചൊരു ഇമേജില്ലെ അതിന്റെ പ്രശ്‌നം ഉണ്ട്. ഞങ്ങളുടെ ഇഷ്ടം വീട്ടുകാർ സമ്മതിക്കും എന്നാണ് പ്രതീക്ഷ’.- എന്നാണ് ഫസി പറയുന്നത്.