തമിഴകത്തിന്റെ പ്രിയ നടനാണ് കാർത്തിയും, സൂര്യയും. 2007 പുറത്തിറങ്ങിയ പരുത്തി വീരൻ എന്ന സിനിമയിലൂടെയാണ് കാർത്തി സിനിമയിലേക്ക് എത്തുന്നത്. ആയിരത്തിൽ ഒരുവൻ, സിരുത്തൈ തുടങ്ങിയ സിനിമകളിലൂടെ മുൻനിര നായകനടന്മാരുടെ കൂട്ടത്തിലേക്ക് കാർത്തി ഉയർന്നു. കരിയറുടെ ഉയർച്ചയിൽ എത്തി നില്ക്കുമ്പോഴാണ് താരത്തിന്റെ വിവാഹം.
2011 ലായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കാർത്തിയുടെ കുടുംബജീവിതമാണ്. സിനിമയിൽ നിന്ന് മകന് വിവാഹ ബന്ധം വേണ്ട എന്ന് നിലപാടെടുത്തത് അച്ഛൻ ശിവകുമാറായിരുന്നു. കാർത്തിയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങിയപ്പോൾ തന്നെ വിവാഹം നടത്താൻ അച്ഛൻ തീരുമാനിച്ചു. ഇതിന് പിന്നിൽ മറ്റ് പല കാരണങ്ങളും ഉണ്ടെന്ന് അന്ന് പുറത്തു വന്നിരുന്നു.
ശിവകുമാറിന്റെ മൂത്തമകനായ സൂര്യ വിവാഹം ചെയ്തത് നടി ജ്യോതികയെ ആണ്. സ്വന്തം സമുദായത്തിന് പുറത്തുള്ള നിന്നുള്ള ഒരാളെ മകൻ വിവാഹം ചെയ്തതിൽ ശിവകുമാറിന് എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ ജ്യോതികയെ മാേ്രത വിവാഹം കഴിക്കു എന്ന് സൂര്യ വാശിപ്പിടിച്ചതോടെ ശിവകുമാർ വിവാഹത്തിന് സമ്മതിച്ചു. പക്ഷേ കാർത്തി അങ്ങനെ ചെയ്യരുതെന്ന് അദേദഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഇപ്പോഴിതാ ജ്യോതികയുടെ കുടുംബ ജീവിതത്തെ കുറിച്ച് ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ജ്യോതിക സിനിമയിലേക്ക് തിരിച്ച് വരുന്നത് നടന്റെ കുടുംബം എതിർത്തു. എന്നാൽ ജ്യോതിക ഇത് ഗൗനിച്ചില്ല. കുടുംബത്തിൽ നിന്ന് വിട്ട് ജ്യോതികയും സൂര്യയും മുംബൈയിലേക്ക് താമസം മാറിയതിന് ഇതും ഒരു കാരണമാണെന്നും ചെയ്യാറു ബാലു പറഞ്ഞു.
കുടുംബത്തെക്കുറിച്ച് വരുന്ന ഇത്തരം ഗോസിപ്പുകളോട് സൂര്യയോ കാർത്തിയോ പ്രതികരിക്കാറില്ല. ജ്യോതികയുടെ തിരിച്ച് വരവിന് ഏറ്റവും വലിയ പിന്തുണ നൽകിയത് ഭർത്താവ് സൂര്യയാണ്. 2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്.