ബോളിവുഡ് ഇൻഡസ്ട്രിയും അധോലോകവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ഹാജി മസ്താൻ മുതൽ മുംബൈ അധോലോകം വാണവരുടെ നിക്ഷേപങ്ങൾ സ്വീകരിച്ചവരും, അവരുടെ അത്താഴ വിരുന്നുകളിൽ പങ്കെടുത്തവരും, ജീവിത പങ്കാളികൾ ആയവരുമടക്കം ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധത്തിന്റെ കഥകളേറെയാണ് അത്തരത്തിലുള്ള ബന്ധമാണ് ദാവൂദും മന്ദാകിനിയും ആയി ഉണ്ടായിരുന്നത്.
പാകിസ്ഥാനിൽ അഭയം പ്രാപിച്ച കുപ്രസിദ്ധ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കാമുകിയെന്ന പേരിൽ തൊണ്ണൂറുകളിൽ അറിയപ്പെട്ട മന്ദാകിനിയാണ് വീണ്ടും ബോളിവുഡിൽ അവസരങ്ങൾ തേടാനായി തീരുമാനിച്ചിരിക്കുന്നത്. ഒരു കാലത്ത് ഒരു ചിത്രത്തിലെ ഒരൊറ്റ ഗാനം കൊണ്ട് രാജ്യത്താകമാനം വിവാദങ്ങൾ സൃഷ്ടിക്കുകയും, യുവാക്കളെ ത്രസിപ്പിക്കുയും ചെയ്‌തൊരു നടിയാണ് മന്ദാകിനി.
ALSO READ
ജിതേന്ദ്രയുടെ ജീവൻ സാത്തി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ രംഗപ്രവേശം ചെയ്തത് എങ്കിലും മന്ദാകിനിയെ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ എത്തിച്ചത് രണ്ടാമത്തെ ചിത്രമായ രാം തേരി ഗംഗാ മൈലിയാണ്. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ട്രാൻസ്പരന്റ് ആയ വെളുത്ത വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ട മന്ദാകിനി വിവാദങ്ങൾക്ക് തിരി കൊളുത്തി. പിന്നീട് തെലുഗു ഇൻഡസ്ട്രിയിൽ നിന്നും അവസരങ്ങൾ ലഭിച്ച മന്ദാകിനിക്ക് വലിയ സംവിധായകരുടെ കൂടെ പ്രവർത്തിക്കാൻ അവസരങ്ങൾ ലഭിക്കുകയും ചെയ്തു.
1986 ൽ സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച ജീവ എന്ന ചിത്രം ഹിറ്റ് ആയതോടെ പ്രമുഖ നായകന്മാരുടെ കൂടെയും മന്ദാകിനി സാന്നിധ്യമായി. മിഥുൻ ചക്രവർത്തി, ധർമേന്ദ്ര, ശത്രുഘ്‌നൻ സിൻഹ, നസറുദ്ദിൻ ഷാ , അനിൽ കപൂർ എന്നിങ്ങനെ പ്രമുഖ നായകന്മാരോടെല്ലാം കൂടെ അവർ അഭിനയിച്ചു. ഇൻഡസ്ട്രിയിൽ ചുവടു വെച്ച ശേഷമുള്ള അഞ്ചു വർഷങ്ങൾക്കകം ഏകദേശം നാല്പതോളം ചിത്രങ്ങളിലാണ് മന്ദാകിനിക്ക് അവസരം ലഭിച്ചത്.
1990 ആയപ്പോഴേയ്ക്കും മന്ദാകിനി സിനിമകൾക്ക് ഡേറ്റ് നൽകുന്നത് നിർത്തുകയായിരുന്നു. എന്താണ് കാരണം എന്ന അന്വേഷണങ്ങൾ അവസാനിച്ചത് കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിൽ
അഭ്യൂഹങ്ങൾക്കെല്ലാം അന്ത്യം കുറിച്ചു കൊണ്ട് അതേ വർഷം തന്നെ ബുദ്ധസന്യാസി ആയിരുന്ന ഡോ. കാഗ്യുർ റിമ്പോച്ചെയെ മന്ദാകിനി വിവാഹം കഴിച്ചു. ദലൈ ലാമയുടെ അണികളിൽ ഒരാളായി മാറിയ മന്ദാകിനി പിന്നീട് ടിബറ്റൻ യോഗ പരിശീലിപ്പിക്കാൻ ആരംഭിയ്ക്കുകയായിരുന്നു.
ALSO READ
സിനിമകളിലും, വെബ് സീരീസുകളിലും അഭിനയിക്കാൻ മന്ദാകിനിക്ക് താല്പര്യമുണ്ടെന്നും, അനുയോജ്യമായ തിരക്കഥകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും മാനേജർ ബാബു ഭായ് അടുത്തിടെയാണ് ഒരു പ്രമുഖ മാധ്യമത്തിനോട് വ്യക്തമാക്കിയത്. ഛോട്ടി സർദാർനി എന്ന സീരിയലിൽ കേന്ദ്രകഥാപാത്രമാകാൻ നടിക്ക് ക്ഷണം ലഭിച്ചിരുന്നു എങ്കിലും താരം തിരസ്‌കരിച്ചു എന്നും മാനേജർ അറിയിച്ചു.
മന്ദാകിനിയുടെ സഹോദരൻ ഭാനുവിന്റെ നിരന്തരമായ അപേക്ഷയുടെ ഫലമായാണ് താരം തിരിച്ചു വരവിന് തീരുമാനിച്ചത് എന്നും മാനേജർ പറയുന്നുണ്ട്. കൊൽക്കത്തയിൽ ദുർഗാ പൂജയ്ക്കായി എത്തിയ താരത്തിനെ ജനങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞതും, ആരാധകർ കാണിച്ച ആവേശവും തിരിച്ചു വരാനുള്ള പ്രചോദനമായി എന്നും ബാബു ഭായ് കൂട്ടിചേർത്തു.