തിരിച്ചടിയുടെ കാലം കഴിഞ്ഞു; സന്തോഷ വാര്‍ത്ത അറിയിച്ച് കല്യാണിയും കിരണും; മൗനരാഗം ആരാധകരും ഇരട്ടി സന്തോഷത്തില്‍

517

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയല്‍ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് . 2019 ല്‍ ആരംഭിച്ച ഈ പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. കല്യാണി എന്ന പാവം പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയല്‍ സഞ്ചരിക്കുന്നത്. ബാലാജി ശര്‍മ, ഫിറോഷ്, ആവണി നായര്‍, പ്രതീക്ഷ ജി പ്രദീപ് തുടങ്ങി അനേകം താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി സീരിയലില്‍ എത്തിയിട്ടുണ്ട്.

കല്യാണിയുടെ ജീവിതത്തില്‍ കിരണ്‍ എന്ന ചെറുപ്പക്കാരന്‍ എത്തിയതോടെയാണ് കഥ മാറുന്നത്. കിരണിന്റേയും കല്യാണിയുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം.

Advertisements

സീരിയലില്‍ നായികയായും നായകനായും അന്യഭാഷാ നടീ-നടന്മാരാണ് വേഷമിടുന്നതെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ് ഈ സീരിയല്‍. കല്യാണി എന്ന നായിക സംസാര ശേഷി ഇല്ലാത്ത പെണ്‍കുട്ടിയാണ്. ഈ കഥാപാത്രത്തെ തമിഴ് നടി ഐശ്വര്യ റാംസെ ആണ് അവതരിപ്പിക്കുന്നത്.

ALSO READ- മകള്‍ ഇത്ര പെട്ടെന്ന് മുതിര്‍ന്നെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; ആര്യയുടെ മകള്‍ ഋതുമതിയായി; മഞ്ഞളില്‍ കുളിപ്പിച്ച്, പൂജ ചെയ്ത് ആഘോഷം; വൈറല്‍

സീരിയലില്‍ കല്യാണിയുടെ നായകനായി എത്തുന്ന കിരണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടനായ നലീഫ് ആണ്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയവും അവര്‍ ഒന്നിക്കാന്‍ ശ്രമിക്കുന്നതും ഇതുതടയുന്ന ശത്രുക്കളും ഒക്കെയാണ് സീരിയലില്‍ കാണിക്കുന്നത്.

കല്യാണി-കിരണ്‍ പ്രണയ കഥയില്‍ മുന്നോട്ടുപോകുന്ന ഈ സീരിയല്‍ വളരെയധികം ജനപ്രീതിയാണ് നേടിയത്. മൗനരാഗം എന്ന തെലുങ്കു സീരിയലിന്റെ മലയാള റീമേക്കാണ് ഏഷ്യാനെറ്റിലെ ഈ മൗനരാഗം. ഇപ്പോഴിതാ സീരിയലില്‍ പ്രണയവുമായി മുന്നോട്ട് പോയ കല്യാണിയും കിരണും ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാനുളള പോരാട്ടം തന്നെ നടത്തി വിവാഹിതരായിരിക്കുകയാണ്. കിരണിന്റെ വീട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ കല്ല്യാണിയെ ഇഷ്ടമല്ലാത്തത് കൊണ്ട് തന്നെ ഏറെ പ്രശ്നങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ മുന്നോട്ട് പോകുന്നത്.

ALSO READ- അന്നത്തെ കലാതിലകം വി ധന്യ ഇന്നത്തെ ആരാധകരുടെ പ്രിയങ്കരി നവ്യ നായര്‍; എന്നാല്‍ അന്നത്തെ കലാപ്രതിഭയ്ക്ക് എന്ത് സംഭവിച്ചു? കൂടുതലറിയാം!

അതേസമയം, വിവാഹശേഷം ഹണിമൂണ്‍ ട്രിപ്പിനായി പോവാനിരുന്ന കല്യാണിക്കും കിരണിനും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ശത്രുക്കളില്‍ നിന്നും കിട്ടിയിരിക്കുന്നത്. എന്നാല്‍, ഇപ്പോഴിതാ, സന്തോഷഭരിതമായ മുഹൂര്‍ത്തത്തിലേക്ക് ആണ് പരമ്പര എത്തിയിരിക്കുന്നത്. ഇരുവരുടെയും മുടങ്ങിപ്പോയ ഹണിമൂണ്‍ വീണ്ടും യാഥാര്‍ഥ്യമാകുന്നതാണ് പുതിയ പ്രൊമോയില്‍ കാണിക്കുന്നത്.

ഇരുവരുടേയും ഹണിമൂണിനിടയിലെ സന്തോഷവും പ്രണയവും കാണുവാന്‍ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. അതേസമയം, തങ്ങളുടെ പരമ്പരയിലെ പ്രിയപ്പെട്ട താരങ്ങള്‍ യഥാര്‍ഥ ജീവിതത്തിലും ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. സീരിയലില്‍ ഇരുവരുടെയും കെമിസ്ട്രി അത്രയ്ക്ക് ഇഷ്ടമാണ് ആരാധകര്‍ക്ക് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Advertisement