പറഞ്ഞ ആ വാക്ക് ഗൗരി കൃഷ്ണൻ പാലിച്ചു ; തിരക്കിനിടയിലും തന്റെ ഭാവി വരനേയും നിശ്ചയത്തിന്റെ എല്ലാ ചടങ്ങുകളും ആരാധകർക്കായി പങ്കു വച്ച് നടി

71

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇന്ന് എന്റെ വിവാഹ നിശ്ചയത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകർക്ക് കാണിയ്ക്കും എന്ന് ഗൗരി കൃഷ്ണ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ തിരക്കിൽ നിന്ന് തിരിയാൻ പോലും സമയമില്ലാത്ത അവസ്ഥയിലും എല്ലാം കൃത്യമായി കാണിയ്ക്കും എന്ന് പറഞ്ഞ ആ വാക്ക് നടി പാലിച്ചു. നിശ്ചയത്തിന്റെ എല്ലാ ചടങ്ങുകളും ഗൗരി ഓരോ എപ്പിസോഡുകളായി തന്റെ യൂട്യൂബിലൂടെ പുറത്ത് വിട്ടു കൊണ്ടിരിയ്ക്കുകയാണ്.

വരന്റെ വീട്ടുകാർ വരുന്നതും പുടവ കൈമാറുന്നതും, തുടർന്ന് വരന്റെ വീട്ടുകാർ കൊണ്ടു വന്ന പുടവ ധരിച്ച് വന്ന് മോതിരം മാറ്റുന്ന ചടങ്ങ് നടത്തുന്നതും എല്ലാ വീഡിയോയിലുണ്ട്. ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിക്കുന്ന തിരക്കും, ഫോട്ടോ ഷൂട്ടും ഒക്കെയായി തിരക്കിട്ട് നിൽക്കുമ്പോഴും കാര്യങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വന്ന് പറയാൻ കാണിച്ച സാവകാശത്തെ ഗൗരി ഫാൻസ് കൈയ്യടിയോടെ സ്വീകരിയ്ക്കുന്നു.

Advertisements

ALSO READ

പറയുന്ന പൈസ കിട്ടുന്നതിനാൽ മോശം കഥാപാത്രങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട് : സുരഭി ലക്ഷ്മി

അതേ സമയം, സീരിയൽ സംവിധായകൻ ആണെങ്കിലും മനോജിന്റെ മുഖം അധികമാർക്കും പരിചയമില്ല. അതുകൊണ്ട് തന്നെ ഇതാണ് തന്റെ ഭാവി വരൻ എന്ന് പറഞ്ഞാണ് ഗൗരി ഒരു വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. പൗർണമി തിങ്കൾ എന്ന സീരിയലിന്റെ സംവിധായകനാണ് മനോജ്. ലൊക്കേഷനിൽ നിന്ന് സാർ എന്ന് വിളിച്ച് ശീലിച്ചത് കാരണം ഇപ്പോഴും സർ എന്ന് തന്നെയാണ് ഗൗരി മനോജിനെ വിളിയ്ക്കുന്നത്.

ഇപ്പോൾ വിവാഹ നിശ്ചയത്തിന്റെ ഒരു ചടങ്ങുകളും വിട്ടു പോകാത്ത വീഡിയോകൾ എല്ലാം ഗൗരി പങ്കുവച്ചു കഴിഞ്ഞു. ഇനി നിശ്ചയത്തിന്റെ ഫോട്ടോകൾ ആണ് വരാനുള്ളത്. അത് താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ALSO READ

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികള് വീണ്ടും ഒത്ത് ചേർന്നപ്പോൾ ; അമ്മയുടെ ഭാഗ്യ ജോഡി ശങ്കറിനൊപ്പം പോസ് ചെയ്ത് കീർത്തി സുരേഷ്

മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെ എത്തിയ ഗൗരി കൃഷ്ണ ശ്രദ്ധിയ്ക്കപ്പെട്ടത് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കളിലൂടെയാണ്. അതിനിടയിൽ പത്തിലധികം സീരിയലുകളിൽ നടി അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽമീഡിയയിലും താരം സജീവമാണ്.

Advertisement