മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.
യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
എതൊരു കഥാപാത്രവും അനായാസം അവതരിപ്പിക്കാന്‍ കഴിവുള്ള താരം കൂടിയാണിത്. തുടക്ക കാലങ്ങളില്‍ ചെറിയ വേഷങ്ങളും പിന്നീട് ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ് ഒരിടവേളയ്ക്ക് ശേഷം വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു.
2000ത്തിന്റെ തുടക്ക കാലത്ത് അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും തിരിച്ചു വരവ് നടത്തി. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രമാണ് താരത്തിന് നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയത്. ഇപ്പോഴിതാ മുന്‍നിര നായകന്മാര്‍ക്ക് ഒപ്പം തന്നെയാണ് സിദ്ദിഖിന്റെ സ്ഥാനവും. അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘എന്നാലും എന്റെ അളിയാ’ എന്ന ചിത്രം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്.
ഇതിനിടെ താരം തന്റെ സിനിമ ജീവിതത്തെ കുറിച്ചും അതുല്യനടന്‍ തിലകനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. തന്നെ ഇപ്പോഴും അലട്ടുന്ന ഒരു കാര്യമാണ് തിലകന്‍ ചേട്ടനോട് താന്‍ ചെയ്ത് ഒരു തെറ്റെന്ന് സിദ്ദിഖ് പറയുന്നു.
തിലകന്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിന്റെ അവസാന നാളുകളില്‍ പോലും അമ്മ താര സംഘടനയുമായി കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അന്ന് അദ്ദേഹം അമ്മയുമായി ഇടഞ്ഞ് നിന്ന സമയത്ത് അദ്ദേഹത്തോട് എതിര്‍ത്ത് സംസാരിച്ചിരുന്നു. അതില്‍ വളരെ അധികം കുറ്റബോധം തോന്നിയിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
‘തിലകന്‍ ചേട്ടന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് താന്‍ ചെയ്തത്. എന്നാല്‍ അതിനു ശേഷം തിലകന്‍ ചേട്ടന്റെ മകള്‍ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാള്‍ ചേട്ടന്‍ പറഞ്ഞതാണ് അച്ഛനെ ഏറെ വേദനിപ്പിച്ചിരുന്നത് എന്ന്. ആ നിമിഷമാണ് ഞാന്‍ ചെയ്ത് തെറ്റിന്റെ ആ വ്യാപ്തി എനിക്ക് ബോധ്യമായത്.’- എന്ന് സിദ്ദിഖ് തുറന്നുപറയുന്നു.
പിന്നീട് തന്നെ ഈ കുറ്റബോധം എന്നെ വേ ട്ട യാ ടാന്‍ തുടങ്ങി. ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ നവ്യ നായരും തിലകന്‍ ചേട്ടനും താനും വിധികര്‍ത്താക്കളായി എത്തി, അപ്പോഴും അദ്ദേഹം നവ്യയോട് വളരെ സ്‌നേഹത്തോടെ പെരുമാറുന്നുണ്ട്, പക്ഷെ എന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ലെന്നും സിദ്ദിഖ് പറയുന്നു.
ഇടയ്ക്ക് നവ്യ അപ്പുറത്തെവിടെയോ പോയി. എന്തും വരട്ടയെന്ന് കരുതി തിലകന്‍ ചേട്ടനോട് താന്‍ ‘ചേട്ടന്‍ എന്നോട് ക്ഷമിക്കണം. തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു. അത് ചെയ്യാന്‍ പാടില്ലായിരുന്നു’- എന്ന്.
അതോടെ അദ്ദേഹം പറഞ്ഞത് ”ആ തിരിച്ചറിവുണ്ടായല്ലോ അതു മതി” എന്നാണ്. വളരെ പെട്ടന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരനായ തിലകന്‍ ചേട്ടന്റെ പെരുമാറ്റം അമ്പരപ്പിച്ചെന്നാണ് സിദ്ദിഖ് പറയുന്നത്.