ആ വേഷം ചെയ്യാന്‍ മമ്മൂട്ടിക്കേ പറ്റു മോഹന്‍ലാലിന് കഴിയില്ല: മഹാനടന്റെ വാക്കുകള്‍

27

മലയാള സിനിമയിലെ താരരാജാക്കന്‍മാരായ മമ്മുട്ടിക്കും മോഹന്‍ലാലിനും ഏതു വേഷം വേണമെങ്കിലും ചെയ്യാം എന്ന് തന്നെയാണ് ഏതൊരു മലയാളിയും പറയുക.

Advertisements

എന്നാല്‍ അങ്ങനെ അല്ല എന്ന് കാലങ്ങള്‍ക്ക് മുന്‍പ് തന്നെ പറഞ്ഞിരുന്നുു മഹാനടന്‍ തിലകന്‍.

തനിയാവര്‍ത്തനം എന്ന ചിത്രത്തിന്റെ ചര്‍ച്ച നടക്കുന്ന സമയത്, അതിലെ ബാലഗോപാലന്‍ മാഷിന്റെ കഥാപാത്രം ആര് ചെയ്യും എന്ന് സിബിയും ലോഹിയും തിലകനോട് ചോദിച്ചു.

അപ്പോള്‍ ഒട്ടും സമയം എടുക്കാതെ തിലകന്‍ പറഞ്ഞു ‘മമ്മുട്ടി ‘. അതെന്താ മോഹന്‍ലാല്‍ ആയാലോ. മാഷ് പോയിട്ട് സ്റ്റുഡന്റ് പോലും ആകാന്‍ മോഹന്‍ലാലിന് കഴിയില്ല എന്നായിരുന്നു മറുപടി.

അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പാകമായ ശരീരമാണ് മമ്മുട്ടിയുടേത്. മോഹന്‍ലാലിന് അന്ന് ഒരു പയ്യന്‍ ലുക്ക് ആയിരുന്നു എന്നും തിലകന്‍ പറഞ്ഞു.

Advertisement