മിമിക്രിയിലൂടെ എത്തി പിന്നീട് മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് നടി തെസ്നി ഖാന്‍. പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ 1988 ല്‍ ഡെയ്സി എന്ന കമല്‍ഹാസന്‍ സിനിമയിലൂടെ ആണ് തെസ്നി ഖാന്‍ സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്.
ചെറിയ റോളില്‍ അഭിനയ ജീവിതം ആരംഭിച്ച തെസ്നി ഖാന്‍ വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്തും ടെലിവിഷന്‍ മേഖലയിലും തന്റേതായ സ്ഥാനം നേടി എടുക്കുക ആയിരുന്നു. അതേ സമയം പ്രേക്ഷകര്‍ തെസ്നി ഖാനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് കോമഡി ചിത്രങ്ങളിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും ആണ്.
മലയാളത്തിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ മത്സരാര്‍ത്ഥി കൂടിയായിരുന്നു തെസ്‌നി ഖാന്‍. ബിഗ് ബോസ് സീസണ്‍ രണ്ടിലായിരുന്നു തെസ്‌നി മത്സരാര്‍ത്ഥിയായത്. എന്നാല്‍ കുറേക്കാലമൊന്നും തെസ്‌നി ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഇപ്പോഴിതാ ബിഗ് ബോസിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. തിക്ക് പെട്ടെന്ന് ബിഗ് ബോസില്‍ നിന്നും പുറത്താവണ്ടായിരുന്നുവെന്ന് തോന്നിയിരുന്നുവെന്നും കുറച്ചുകാലം കൂടി മത്സരാര്‍ത്ഥിയായാല്‍ മതിയായിരുന്നുവെന്ന് തെസ്‌നി പറയുന്നു.
അവസരം തേടിയെത്തിയപ്പോള്‍ ഒരു ടെന്‍ഷനുമില്ലാതെയാണ് ബിഗ് ബോസിലേക്ക് പോയത്. പക്ഷേ അവിടെ നിന്നുമുണ്ടായ അനുഭവങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. പല സ്വഭാവങ്ങളുള്ള ആള്‍ക്കാര്‍ക്കൊപ്പമായിരുന്നു കഴിഞ്ഞതെന്നും പുറം ലോകവുമായി ഒരു ബന്ധവുമില്ലെന്നും ലാലേട്ടന്‍ വരുമ്പോള്‍ മാച്രം നല്ല ഭക്ഷണം കിട്ടുമായിരുന്നുവെന്നും തെസ്‌നി പറയുന്നു.
ബിഗ് ബോസ് ഹൗസില്‍ ഉണ്ടായ പ്രശ്‌നങ്ങളിലേക്കൊന്നും താന്‍ എത്തിനോക്കാന്‍ പോയിട്ടില്ലെന്നും താന്‍ അവിടെ നിന്നും ഇറങ്ങിയതിന് ശേഷമായിരുന്നു കൂടുതല്‍ പ്രശ്‌നങ്ങളെന്നും എന്നാല്‍ ഷോ കോവിഡ് കാരണം അധികകാലം നീണ്ടില്ലെന്നും തെസ്‌നി പറയുന്നു.