മലയാളികൾക്ക് ഇഷ്ടപ്പെട്ട സംഗീത കുടുംബമാണ് എം. ജി ശ്രീകുമാറിന്റേത്. സഹോദരൻ എം.ജി രാധാകൃഷ്ണനാകട്ടെ സംഗീത സംവിധായകനായപ്പോൾ, ഗായകനാകായിരുന്നു എം.ജി ശ്രീകുമാറിന് ഇഷ്ടം. നിരവധി ഹിറ്റ് ഗാനങ്ങളാണ് സഹോദരങ്ങൾ മലയാളിക്ക് സമ്മാനിച്ചത്. അതിൽ പലതും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട് താനും.
ഇപ്പോഴിതാ സഹോദരനുമായി ഉണ്ടായിരുന്ന പിണക്കത്തെ കുറിച്ച് എം.ജി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷന് നല്കിയ അഭിമുഖത്തിലാണ് താരം സംസാരിക്കുന്നത്. എം.ജി ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ; ദേവാസുരം എന്ന പാട്ടിന്റെ റെക്കോർഡിങ്ങ് സമയത്ത് സഹോദരനുമായി അല്പം മുഷിച്ചിലിൽ ആയിരുന്നു. സൂര്യകിരീടം വീണുടഞ്ഞു എന്ന പാട്ട് പാടി കൊണ്ടാണ് എം.ജി ശ്രീകുമാർ വിശേഷങ്ങൾ പങ്ക് വെച്ച് തുടങ്ങിയത്.
Also Read
വിവാഹത്തിലേക്ക് എത്താതെ ആ പ്രണയം തകർന്നു; സമാന്തക്ക് മുൻപ് നാഗചൈതന്യ പ്രണയിച്ചത് ശ്രുതി ഹാസനെ
ഞാനീ പാട്ട് എന്റെ എല്ലാമെല്ലാമായ എന്റെ ചേട്ടനും, സർവോപരി ഗിരീഷ് പുത്തഞ്ചേരിക്കും സമർപ്പിക്കുന്നു. ഈ പാട്ട് പാടിയപ്പോൾ ഞാനെന്റെ ചേട്ടനെ ഓർത്ത് പോയി. ചേട്ടൻ വളരെ സെൻസറ്റീവ് ആയ ആളാണ്. ഞാനും ഏകദേശം അതുപോലെയാണ്. ഇത് പാടുന്ന സമയത്ത് ഡാ നീയാ പാട്ട് തുറന്ന് പാടാൻ പറഞ്ഞുകൊണ്ടിരുന്നു ചേട്ടൻ. കുറേ ആളുകളുടെ മുന്നിൽ നിന്നാണ് ചേട്ടൻ അത് പറയുന്നത്. പെൺകുട്ടികളുടെ മുന്നിൽ നിന്ന് പറയുന്നതെങ്കിൽ എനിക്ക് തീരേ ഇഷ്ടപ്പെടില്ലായിരുന്നു.
അന്ന് പാടാൻ എത്തിയപ്പോൾ ഞാനൊരു സംഗതി പറഞ്ഞ് തരാം. അത് നീ പാടിയാൽ വൈകുന്നേരം ചിക്കൻ വാങ്ങി തരുമെന്ന് ചേട്ടൻ പറഞ്ഞു. ആ സംഗതിയാണ് ഈ പാട്ടിലുള്ളത്. കുറച്ച് പ്രയാസമുള്ള കാര്യമാണത്. അത് എം ജി രാധാകൃഷ്ണന് മാത്രമുള്ള സ്റ്റാംപാണ്. എനിക്ക് എല്ലാദിവസവും മിസ് ചെയ്യുന്ന ഒരാളെ ഉള്ളു അത് എന്റെ ചേട്ടനാണ്.ഏട്ടൻ എനിക്ക് പിതാവിനെപോലെയാണ്.
അതേസമയം സഹോദരന്റെ മകളുടെ വിവാഹത്തിന് കൂടോത്രം വെച്ചതിനെ പറ്റിയും അവതാരകൻ ചോദിക്കുന്നുണ്ട്. അന്ന് മദ്രാസിൽ നിന്നും വാങ്ങിയ അഞ്ച് പവന്റെ മാല ഒരു ബോക്സിലാക്കി കൊടുത്തു. അവിടുത്തെ രീതി അനുസരിച്ച് മഞ്ഞളൊക്കെ തേച്ചാണ് ബോക്സ് ഉണ്ടാവുക. അതിൽ എംജിആർ എന്ന് എഴുതുകയും ചെയ്തത് തെറ്റിദ്ധരിക്കപ്പെട്ടു. ശേഷം അവരാ മാല ഉരുക്കി പലയിടത്തായി കളഞ്ഞുവെന്ന് എംജി ശ്രീകുമാർ പറയുന്നുണ്ട്.