അന്ന് എന്നെ കളിയാക്കിയവർ ഇന്ന് എന്റെ ഡേറ്റിന് വേണ്ടി പിന്നാലെ നടക്കുന്നു; ദുൽഖർ സൽമാൻ

136

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ദുൽഖർ സൽമാൻ. ഇന്ന് മലയാളവും കടന്ന് ബോളിവുഡിൽ എത്തി നില്ക്കുകയാണ് താരത്തിന്റെ ഖ്യാതി. സാക്ഷാൽ മമ്മൂട്ടിയുടെ മകനെന്ന് പറയാതെയാണ് താരം സിനിമയിലേക്ക് എത്തുന്നത് തന്നെ. ഈയടുത്താണ് ദുൽഖറാണ് യഥാർത്ഥത്തിൽ പാൻ ഇന്ത്യൻ താരമെന്ന് നാനി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെയും തന്റെ സിനിമകളെയും കളിയാക്കിയ പലരും ഇന്ന് തന്റെ ഡേറ്റിന് വേണ്ടി നടക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ദുൽഖർ സൽമാൻ. എ ബി എൻ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖറിന്റെ പരാമർശം, കിംഗ് ഓഫ് കൊത്തയുടെ കഥ മനസിൽ വന്നപ്പോൾ തന്നെ ഇതിനെ എങ്ങനെ കൊമേർഷ്യൽ സിനിമ ആക്കി മാറ്റാമെന്ന് ആലോചിച്ചുവെന്നും, തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് കൊത്തയെന്നും ദുൽഖർ പറഞ്ഞു.

Advertisements

Also Read
അഞ്ച് മക്കളിൽ എന്നോട് കൂടുതൽ ഇഷ്ടം അവനായിരുന്നു; പക്ഷേ അവൻ പോയി; തിരിച്ചു വരുമോ എന്നറിയില്ല; നിഷ സാരംഗ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ആളുകൾ സിനിമ കാണണമെങ്കിൽ മികച്ച തിയേറ്റർ അനുഭവം നൽകണം. അവർ ചെലവഴിക്കുന്ന പണത്തിന് മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്‌കെയിൽ ചിത്രങ്ങളോടാണ് താല്പര്യം. ഒരു നിർമാണ കമ്ബനി എന്ന നിലയിൽ ഞങ്ങൾ നിർമിച്ച ഏറ്റവും ചിലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത.

അഭിലാഷ് ജോഷിയിലും ജേക്സ് ബിജോയിലും എനിക്ക് പ്രതീക്ഷകർ ഒരുപാടാണ്. കൊത്തയിലെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്കുണ്ട്. പണ്ട് എന്നെയും എന്റെ സിനിമകളെയും കളിയാക്കിയവരാണ് ഇന്ന് എന്റെ ഡേറ്റ്ിന് വേണ്ടി പിന്നാലെ നടക്കുന്നത്.

Also Read
അഞ്ച് മക്കളിൽ എന്നോട് കൂടുതൽ ഇഷ്ടം അവനായിരുന്നു; പക്ഷേ അവൻ പോയി; തിരിച്ചു വരുമോ എന്നറിയില്ല; നിഷ സാരംഗ്

അതേസമയം, ലോകവ്യാപകമായി ഓഗസ്റ്റ് 24ന് ദുൽഖറിന്റെ പാൻ ഇന്ത്യൻ സിനിമയായ കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന കിങ് ഓഫ് കൊത്തയിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്ബൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

Advertisement