മലയാളത്തിലെ സ്‌പോർട് കമന്ററി അതിന്റെ ശൈശവത്തിൽ നിൽക്കുമ്പോഴാണ് താരമായി ഷൈജു ദാമോദരൻ അവതരിച്ചത്. അതുവരെ കേട്ടതിൽ വെച്ച് വ്യത്യസ്തമായ രീതിയിലുള്ള ആ ആഖ്യാനശൈലി പലരുടേയും ഹൃദയത്തിലാണ് പതിച്ചത്. ഐഎസ്എൽ കമന്ററിയിലൂടെ ചിരപരിചിതനായ ഷൈജു ദാമോദരൻ പിന്നീട് കേരളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള എല്ലാ മത്സരങ്ങൾക്കും കമന്ററി ബോക്‌സിലെത്തി.
ഏഷ്യാനെറ്റിലൂടെയാണ് സ്‌പോർട്‌സ് ജേർണലിസ്റ്റായിരുന്ന ഷൈജു ദാമോദരൻ കമന്ററിയിലെത്തിയത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ സിനിമയിൽ സ്പോർട്സ് ജേണലിസ്റ്റായും അദ്ദേഹം എത്തിയിരുന്നു. ഇതിനിടെ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയായ പറയാം നേടാമിലേക്ക് ഭാര്യയ്ക്കൊപ്പമെത്തിയ ഷൈജു ദാമോദരൻ തന്റെ സ്വഭാവ സവിശേഷതകളെ കുറിച്ചും കരിയറിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.
താൻ സംസാരിക്കുന്നത് തന്നെ ഹെവി വോള്യത്തിലാണെന്ന് ഷൈജു ദാമോദരൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ പ്രീമിയർ ലീഗിന്റെ കമന്ററി ചെയ്യുകാണ്. 2014ലാണ് സ്പോർട്സ് ജേണലിസ്റ്റായ തന്റെ കരിയർ ഐഎസ്എൽ കമന്ററിയിലേക്ക് പറിച്ച് നട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജോലി രാജിവെച്ച് ഐഎസ്എൽ കമന്ററി ചെയ്തത് തുടങ്ങി. അതാണ് ഏറെ പ്രിയപ്പെട്ട ജോലിയെന്നും ബഹളമാണ് എന്റെ കമന്ററിയെന്ന വിമർശനമൊക്കെ ഉണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും അതിഷ്ടമാണെന്നും അദ്ദേഹം പ്രതികരിക്കുന്നു. കുറച്ചുപേർക്ക് വേണ്ടി അത് മാറ്റേണ്ടതില്ലെന്നാണ് തീരുമാനത്തിൽ തന്നെയാണ് ഷൈജു.
സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുന്നതിനിടെ ഒരിക്കലും മുന്നോട്ട് പോകില്ലെന്ന് പലരും ഉറപ്പിച്ചുപറഞ്ഞ പ്രണയവിവാഹത്തെ കുറിച്ചും ഷൈജു ദാമോദരൻ മനസ് തുറന്നു. പ്രണയവിവാഹമായിരുന്നു തന്റേത്. മൂന്നുമാസം മാത്രമാണ് ഞങ്ങളൊന്നിച്ച് ജോലി ചെയ്തതെന്നും ഇക്കാലത്ത് താൻ റിപ്പോർട്ടറും ആശ ഇന്റേൺആയും ജോലി ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ശേഷം ഞാൻ ട്രാൻസ്ഫറായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. ഇടക്കാലത്ത് ഇദ്ദേഹത്തെ ഭാര്യയാക്കിയാലോ എന്നൊരു സ്പാർക്ക് തോന്നിയിരുന്നെന്നാണ് ഷൈജു ദാമോദരന്റെ പ്രണയം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുള്ള കമന്റ്. തങ്ങളിരുവരും കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ 6 മാസത്തിനപ്പുറം ഈ ബന്ധം പോവില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞതെങ്കിലും അവർക്ക് മുന്നിൽ വിസ്മയമായി 22ാം വർഷത്തിലും വിജയകരമായി മുന്നേറുകയാണ് ഞങ്ങളെന്നും ഇരുവരും ഒരേ മനസോടെ പറയുന്നു.
ഞങ്ങളുടെ രണ്ടുപേരുടെയും സ്വഭാവം തമ്മിൽ അത്രയേറെ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. നോർത്തും സൗത്തും പോലെ, ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാത്ത തീർത്തും വ്യത്യസ്തമായ രണ്ട് വ്യക്തികളായിരുന്നു. 6 മാസം പോലും പൂർത്തിയാക്കിയില്ലെന്ന് പലരും പറഞ്ഞതിന് പിന്നിലെ കാരണവും ഷൈജു ദാമോദരൻ വ്യക്തമാക്കി.
അതേസമയം, എല്ലാ വഴക്കും ഉറങ്ങാൻ പോകുന്നതിന് മുൻപ് തന്നെ പറഞ്ഞ് തീർക്കുമെന്നാണ് ഇരുവരും പറയുന്നത്. ‘ഞങ്ങൾ ഒരുമിച്ച് നിൽക്കുന്ന ഒരൊറ്റ കാര്യം സ്പോർട്സാണ്. മറ്റ് വിഷയങ്ങളിലെല്ലാം വലിയ തർക്കം നടക്കാറുണ്ട്. അതിനിടയിൽ 9.30 ക്ക് കളി കാണാനുണ്ട്, ടിവി വെക്കുകയാണെന്ന് പറഞ്ഞാൽ അത് തീരും. വഴക്കിട്ടാലും അന്ന് ഉറങ്ങാൻ പോവും മുൻപ് റ്റു ബി കണ്ടിന്യൂഡ് എന്നെഴുതി കാണിക്കുക എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.- ജീവിതത്തിലെ സമാധാനം പുലർത്തുന്നതിനെ കുറിച്ച് ഷൈജു ദാമോദരന്റെ അഭിപ്രായം ഇതായിരുന്നു.
ഞങ്ങൾ പരിചയപ്പെട്ടത് തന്നെ വഴക്കിലൂടെയാണ്. അന്നും ഇന്നും ഷോർട്ട് ടെംപേർഡ് ലെവൽ കൂടിയിട്ടൊന്നുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ആശയുടെ പ്രതികരണം.