തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ് മലയാളി താരസുന്ദരി അമല പോൾ. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോൾ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്മേക്കർ ലാൽ ജോസിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകൾ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ ശ്രദ്ധ നേടിയത്. മലയാളികൾ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകർ ഏറെയാണ്. ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ മലയാള ചിത്രങ്ങളിലും അമലാ പോൾ അഭിനയിച്ചിട്ടുണ്ട്.
അതേസമയം അമല പോളിന്റെ തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ചില വിശ്വാസങ്ങളുടെയും, ചിന്തകളുടെയും പേരിൽ താൻ വിജയ് സേതുപതി സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു എന്നാണ് അമല പോൾ പറഞ്ഞത്. എന്ത് സംഭവിക്കുന്നതും ഒരു നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ എന്നാണ് താരം പറയുന്നത്.
ബോളിവുഡിൽ അജയ് ദേവ്ഗൺ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾക്കൊപ്പം ഇപ്പോഴും ഞാൻ സിനിമ ചെയ്യുന്നുണ്ട്. അതിന് വേണ്ടി ഞാൻ ഓഡീഷൻ ചെയ്തിട്ടില്ല. തങ്ങളുടെ സിനിമ എപ്പോഴും നന്നാവണമെന്ന് ആഗ്രഹമുള്ളവരാണ് അക്ഷയ് കുമാറും, അജയ് ദേവഗണും.
സിനിമ ചെയ്യുന്നതിന് മുമ്പ് എനിക്ക് ഇപ്പോഴും ടെൻഷനാണ്. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ സാധിക്കില്ല. അതേസമയം 5 വർഷങ്ങൾക്ക് ശേഷം അമലാ പോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രമാണ് ടീച്ചർ. ചിത്രം റിവഞ്ച് ത്രില്ലർ കാറ്റഗറിയിൽ ഉൾപ്പെട്ടതാണ്. അതിരന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ടീച്ചർ