അവർക്ക് ശിക്ഷ കൊടുക്കണം; കഠിനമായ ശിക്ഷ കൊടുക്കണം; മണിപ്പൂരിലെ സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമത്തിൽ പ്രതികരിച്ച് അക്ഷയ് കുമാർ

23

ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ആക്ഷൻ നായകനായി സിനിമയിലെക്കെത്തിയ താരം പിന്നീട് കോമഡി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. പ്രിയദർശൻ, അക്ഷയ് കുമാർ കൂട്ടുക്കെട്ടിൽ പിറന്ന സിനിമകളെല്ലാം ബോളിവുഡിൽ വാണിജ്യ വിജയമായി. സിനിമയിലേക്ക് വരുന്നതിന് മുമ്പ് ബാങ്കോങ്കിലേക്ക് ജോലിക്കായി പോയ അക്ഷയ്, അവിടെ നിന്ന് ആയോധന കലകളിൽ പ്രാവീണ്യം നേടി.

തുടർന്ന് മുംബൈയിലേക്ക് തിരിച്ച് വന്ന അദ്ദേഹം ഒരു മാർഷൽ ആർട്‌സ് അദ്ധ്യാപകനായി ജോലി നോക്കുന്നതിനിടക്ക് മോഡലിങ്ങിൽ അവസരം ലഭിക്കുകയും പിനീട് സിനിമയിലേക്ക് വരികയും ചെയ്യുകയായിരുന്നു. ശാന്തിപ്രിയ നായികയായി എത്തിയ സൗഗന്ധ്് ആയിരുന്നു അക്ഷയ് കുമാറിന്റെ ആദ്യ ചിത്രം. ഏറെ പ്രതീക്ഷയോടെ വന്ന സിനിമ പക്ഷെ ശ്രദ്ധിക്കപ്പെടാതെ പോയി.

Advertisements

Also Read
35 ലക്ഷത്തിന്റെ തട്ടിപ്പ് കേസ്; പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ നിന്നും പോയ താരം; ഇന്ന് മൂന്ന് മക്കൾക്കൊപ്പം ജീവിതം; ആരാധകരുടെ പ്രിയങ്കരി സിന്ധു മേനോന്റെ ജീവിതം ഇന്നിങ്ങനെ

പിന്നീട് 1992 ൽ പുറത്തിറങ്ങിയ ഖിലാഡി എന്ന സിനിമയിലൂടെയാണ് താരം ആക്ഷൻ ഹീറോ എന്ന പേര് നേടിയെടുക്കുന്നത്. ഒരി സിനിമാ കഥപോലെ തന്നെ സംഭവബഹുലമായിരുന്നു അക്ഷയ് കുമാറിന്റെ ജീവിതവും. നിരവധി പ്രണയബന്ധങ്ങൾ താരത്തിന് ഉണ്ടാവുകയും ചെയ്തിരുന്നു. രവീണ ടണ്ടൻ, രേഖ, ശില്പ ഷെട്ടി എന്നിവർ അവരിൽ ചിലരാണ്. പിന്നീട് ബോളിവുഡിലെ തന്നെ പ്രമുഖ നടൻ രാജേഷ് ഖന്നയുടെയും ഡിമ്പിൾ കബാഡിയയുടെയും മകളായ ട്വിംകിൾ ഖന്നയെ 2001 ജനുവരി 17 ന് താരം വിവാഹം കഴിച്ചു.

ഇപ്പോഴിതാ മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടത്തിയ ക്രൂരതക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് അക്ഷയ് കുമാർ. പ്രതികളെ വെറുതെ വിടരുത്, പരമാവധി ശിക്ഷ നൽകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ട്വിറ്ററിലൂടെയാണ് താരത്തിെേന്റ പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Also Read
വിലകുറഞ്ഞ മാർഗ്ഗങ്ങളിലൂടെയാണ് ശിവകാർത്തികേയൻ സിനിമ പ്രമോട്ട് ചെയ്യുന്നത്; ശിവകാർത്തികേയന്റെ കലാമൂല്യമില്ലാത്ത സിനിമകളുടെ വിജയം കാണുമ്പോൾ മറ്റ് താരങ്ങൾ അസ്വസ്ഥരാണ്; വിമർശനവുമായി സിനിമാ ജേർണലിസ്റ്റ് ബിസ്മി

മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമം കണ്ട് നടുങ്ങി, കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് കരുതുന്നു.’എന്നാണ് താരം കുറിച്ചിരിക്കുന്നത്. താരത്തിന്റെ ട്വീറ്റ് നിമിഷങ്ങൾക്കകമാണ് വൈറലായത്. സംഭവത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വരുന്നത്. ഏറ്റവും ക്രൂരത നിറഞ്ഞ സംഭവമാണ് ഇതെന്നാണ് പലരും പ്രതികരിക്കുന്നത്.

Advertisement