ആകാശത്തിൽ കണ്ട് മുട്ടി താരരാജാക്കന്മാർ; അണിയറയിൽ പുതുതായി എന്തെങ്കിലും ഒരുങ്ങുന്നുണ്ടോ എന്ന സംശയത്തിൽ ആരാധകർ

307

മലയാളത്തിന്റെ എക്കാലത്തെയും സുപ്പർ നടന്മാരുടെ പേര് എടുത്ത് നോക്കിയാൽ ആദ്യം വരുന്ന പേരുകളിലൊന്നാവും മോഹൻലാലിന്റേത്. മഞ്ഞിൽ വിരിഞ്ഞ പൂതക്കൾ എന്ന സിനിമയിലൂടെ വില്ലനായി വന്ന താരം പിന്നെ നായകനായി മലയാള സിനിമയിലെ കസേര അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. തള്ളി കളഞ്ഞ പലർക്കും മുന്നിലൂടെ ശരവേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വളർച്ച.

കഴിഞ്ഞ ദിവസം മലയാളത്തിന്റെ സൂപ്പർസ്റ്റാർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രം കേറിയങ്ങ് ഹിറ്റായി. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനൊപ്പം നിൽക്കുന്ന ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് മോഹൻലാൽ പങ്കുവെച്ചത്. ഇതോടെ ആരാധകർക്കും സംശയം. മോഹൻലാൽ കരൺ ജോഹറിനെ കണ്ടിട്ടുണ്ടെങ്കിൽ അതിന് പുറകിൽ എന്തെങ്കിലും പദ്ധതികൾ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ.

Advertisements

Also Read
എന്നെ കണ്ടാൽ ആരും മിണ്ടില്ല, ദേ വരുന്നു ജാഡ എന്ന് പറയും; സ്ഫടികത്തിലെ ആടുതോമക്ക് പറയാനുള്ളത് ഇങ്ങനെ

കരണിനൊപ്പം ചിലവഴിച്ച നല്ല നിമിഷം’ എന്ന ക്യാപ്ഷനോടെ മോഹൻലാൽ ആണ് ചിത്രങ്ങൾ പങ്കുവെച്ചത്. എൻപതിനായിരത്തിലധികം ലൈക്കുകൾ 30 മിനറ്റുകൊണ്ടു തന്നെ ചിത്രം നേടിയെടുത്തു. അതേസമയം ചിത്രം കണ്ടതിനു ശേഷം പുതിയ കൂട്ടുകെട്ടിനുള്ള ആരംഭമാണോ എന്നാണ് ആരാധകർ സംശയിക്കുന്നത്. എന്നാൽ മോഹൻലാലിന്റെയും കരൺ ജോഹറിന്റെയും കൂടിക്കാഴ്ച വളരെ ആകസ്മികമായിരുന്നു എന്ന് വസ്തുതകൾ പറയുന്നു.

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലാണ് നായകനായെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം വമ്പൻ താരനിരകൊണ്ടും ബജറ്റിന്റെ പെരുമകൊണ്ടും ശ്രദ്ധ നേടിയിരുന്നു. ജനുവരിയിൽ രാജസ്ഥാനിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ജയ്പൂരിൽ ഷൂട്ടിംഗ് ആരംഭിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നതുമാണ്. ഇപ്പോൾ മലൈകോട്ടൈ വാലിബന്റെ ചിത്രീകരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ ജയ്‌സൽമീർ എയർപോർട്ടിലെത്തിയതായിരുന്നു മോഹൻലാൽ

Also Read
അന്ന് തന്നെ കേറി കെട്ടിപ്പിടിച്ച ജയറാമിനെ നടി ഉർവശി ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തൽ

കഴിഞ്ഞ രണ്ടു ദിവസമായി രാജസ്ഥാനിലുണ്ടായിരുന്നു ബോളിവുഡ് സെലിബ്രിറ്റി കരൺ ജോഹർ. ബോളിവുഡ് കാത്തിരുന്ന സിദ്ധാർഥ് മൽഹോത്ര – കിയാര അദ്വാനി വിവാഹത്തിന്റെ ഭാഗമായി എത്തിയതാണ് താരം. ഫെബ്രുവരി എട്ടിന് രാജസ്ഥാനിലെ ജയ്‌സാൽമീറിലായിരുന്നു വിവാഹാഘോഷങ്ങൾ. വിവാഹത്തോട് അനുബന്ധിച്ചുള്ള മൂന്നു ദിവസത്തെ ആഘോഷ പരിപാടിക്കായി കരൺ ജോഹർ, ഷാഹിദ് കപൂർ, ഭാര്യ മീര രാജ്പുത്, ജൂഹി ചൗള തുടങ്ങിയവർ നേരത്തെ തന്നെ അവിടെയെത്തിയിരുന്നു. വിവാഹ ആഘോഷത്തിനു ശേഷം തിരികെ മുംബൈയിലേക്കുള്ള യാത്ര മധ്യേയാണ് മോഹൻലാലിനെ കരൺ ജോഹർ കണ്ടുമുട്ടിയതന്നു പറയുന്നത്.

Advertisement