എന്നെ കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്, അകറ്റി നിർത്തിയിട്ടുണ്ട്; പക്ഷെ അവന്റ സപ്പോർട്ട് കൊണ്ട് മാത്രമാണ് ഞാനിന്ന് ഇവിടെ എത്തിയത്, അനുശ്രീക്ക് പറയാനുള്ളത് ഇങ്ങനെ

335

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാൽ ജോസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് അനുശ്രീ. തുടർന്നിങ്ങോട്ട് സ്വന്തം വീട്ടിലെ കുട്ടി എന്ന രീതിയിലാണ് മലയാളികൾ താരത്തെ വരവേറ്റത്. നിലവിൽ മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളാണ് അനുശ്രീ.

ഇപ്പാഴിതാ താൻ സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ലാൽ ജോസ് സാറാണ് എന്നെ കണ്ടെത്തിയത്. അതും ഒരു റിയാലിറ്റി ഷോയിൽവെച്ച്. സിനിമയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു വീട്ടമ്മ ആയേനെ.

Advertisements

Also Read
‘റോഡ് ബ്ലോക്കായി, അതോടെ നടന്നും ഓടിക്കിതച്ചും ആണ് മമ്മൂക്കയെ കാണാന്‍ എത്തിയത്’; മമ്മൂക്കയെ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞുപോയി: അനു സിത്താര

ഞങ്ങളുടെ നാട്ടിൽ പെൺകുട്ടികളെ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തന്നെ കെട്ടിച്ചുവിടും. എന്നെയും അങ്ങനെ കെട്ടിച്ചുവിടാനായിരുന്നു വീട്ടുക്കാരുടെ പ്ലാൻ. അച്ഛന് ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോ മറ്റോ താത്പര്യം ഉണ്ടായിരുന്നില്ല. അഭിനയം വേണ്ട, സെക്യൂരിറ്റി ഉള്ളതല്ല എന്നാണ് പലരും പറഞ്ഞത്. അത് കേട്ട് വീട്ടുക്കാരും വേണ്ട എന്ന് പറഞ്ഞു.

എന്നെ എന്റെ അണ്ണൻ മാത്രമാണ് മനസ്സിലാക്കിയതും, പിന്തുണച്ചതും. സിനിമയാണ് അവളുടെ ആഗ്രഹമെങ്കിൽ അവൾ ചെയ്യട്ടെ, അമ്മ അവളുടെ കൂടെ പോകു എന്ന് പറഞ്ഞത് അവനാണ്. സിനിമയിൽ വന്നതിന് ശേഷം പലരും എന്നെക്കുറിച്ച് പലതും പറഞ്ഞിട്ടുണ്ട്.

Also Read
ക്രഷ് മാത്രമല്ല, ആരാധനയും സ്‌നേഹവും; മഞ്ജു വാര്യരോട് തോന്നിയ ഇഷ്ടം പറഞ്ഞ് സൗബിന്‍ ഷാഹിര്‍

എന്നെ കാണുമ്പോൾ മുഖം തിരിച്ച് നടന്നവരുണ്ട്. അകറ്റി നിർത്തിയവരും ഉണ്ട്. ഞാനും ഒരു മനുഷ്യനല്ലെ, എല്ലാം എന്റെ ഉള്ളിൽ തന്നെ ഉണ്ട്. അതിന് ശേഷം അവർ എന്നോട് ചിരിച്ച് സംസാരിക്കുമ്പോൾ പണ്ട് അവർ എന്നെ കുറിച്ച് പറഞ്ഞതൊക്കെ ഓർമ്മ വരും. ഇതെല്ലാം എന്റെ നാട്ടുക്കാർ എനിക്കുവേണ്ടി ഒരുക്കിയ ഷോയിൽ തുറന്ന് പറഞ്ഞിട്ടുണ്ട് എന്നും അനുശ്രീ കൂട്ടിച്ചേർത്തു

Advertisement