മിസ് യൂണിവേഴ്‌സിറ്റി പട്ടം നേടിയതിന് ശേഷം സിനിമയിൽ എത്തിയ താരമാണ് സുസ്മിത സെൻ. ബോളിവുഡിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടി ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഭംഗികൊണ്ട് മാത്രമല്ലാതെ തന്റെ നിലപാട് കൊണ്ടും ആരാധകരുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞൊരു വ്യക്തിയാണ് സുസ്മിത.
വിവാഹിതയാവാതെ രണ്ട് കുട്ടികളുടെ അമ്മയായ സുസ്മിതക്ക് ഇപ്പോൾ പ്രായം 47 ആയി. താരം തന്റെ രണ്ട് മക്കളെയും ദത്തെടുത്തതാണ്. അതും സ്ത്രീകൾക്ക് ദത്തെടുക്കാനുള്ള അവകാശം ഇല്ലാതിരുന്ന കാലത്ത് അതിന് വേണ്ടി താരം ഒരുപാട് നിയമപോരാട്ടം നടത്തിയിട്ടുണ്ട്. തന്റെ 24 ാമത്തെ വയസ്സിലാണ് താരം തന്റെ ആദ്യമകളെ ദത്തെടുക്കുന്നത്. അതിന് ശേഷം തന്റെ രണ്ടാമത്തെ മകളെയും താരം ദത്തെടുത്തു.
പ്രായം 47 ൽ എത്തി നില്ക്കുമ്പോഴും താരത്തിന് നിരന്തം നേരിടേണ്ടി വരുന്ന ചോദ്യമാണ് വിവാഹം സംബന്ധിച്ചുള്ളത്. ഈയടുത്ത് സിദ്ധാര്ത്ഥ് കണ്ണനുമായി നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മക്കൾ ഒരു അച്ഛന്റെ സാമിപ്യം മിസ് ചെയ്യുന്നില്ലേ എന്ന ചോദ്യത്തിന്’ അവർക്ക് ഒരിക്കലും അച്ഛൻ ഉണ്ടായിട്ടില്ലാത്തതിനാൽ അവർക്ക് ഒരു അച്ഛനില്ലാത്ത കുറവ് തോന്നുന്നില്ല.
നിങ്ങൾക്ക് ഉണ്ടായിരുന്ന ഒന്ൻ മാത്രമേ മിസ് ചെയ്യുകയുള്ളൂ. ഞാൻ വിവാഹം കഴിച്ചാലോ എന്ന് അവരോട് ചോദിക്കുമ്‌ബോൾ, ‘എന്താ? എന്തിനാ? ഞങ്ങൾക്ക് ഒരു അച്ഛനെ ആവശ്യമില്ല’ എന്നാണ് അവർ പറയുന്നത്’. പക്ഷെ എനിക്ക് ഒരു ഭർത്താവിനെ വേണ്ടി വന്നേക്കാം, എന്നാൽ അത് അവരുമായി ഒരിക്കലും ബന്ധമുണ്ടാവില്ല! അവർ അച്ഛനെ മിസ് ചെയ്യുന്നില്ല. അവർക്ക് എന്റെ അച്ഛൻ ഉണ്ട്. അവരുടെ മുത്തച്ഛൻ. അദ്ദേഹമാണ് അവർക്കെല്ലാം. അവർക്ക് ഒരു അച്ഛന്റെ സാമിപ്യം വേണമെന്ന് തോന്നിയാൽ അദ്ദേഹമാണ് അതിന് പറ്റിയ ആൾ’,
24-ാം വയസ്സിൽ ഞാൻ എടുത്ത ഏറ്റവും ബുദ്ധിപരമായ തീരുമാനം അമ്മയാകുക എന്നതായിരുന്നു. അത് എന്റെ ജീവിതത്തെ സ്ഥിരപ്പെടുത്തി. ഇതൊരു മഹത്തായ ജീവകാരുണ്യ പ്രവർത്തനവും അത്ഭുതകരമായ പ്രവർത്തിയുമാണെന്ന് ആളുകൾ കരുതുന്നു, പക്ഷേ അത് സ്വയം സംരക്ഷണമായിരുന്നു. ഞാൻ എന്നെത്തന്നെ സംരക്ഷിച്ചതായിരുന്നു’ എന്നാണ് സുസ്മിത പറഞ്ഞത്.