എന്റെ ഭർത്താവിനെ തിരിഞ്ഞ് നോക്കാൻ പോലും അവര് മനസ്സ് കാണിച്ചിട്ടില്ല; മലയാളത്തിന്റെ താര രാജാക്കന്മാരെ കുറിച്ച് ശാന്തി വില്യംസിന് പറയാനുള്ളത് ഇങ്ങനെ

3411

സിനിമകളിലൂടെയും, സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ശാന്തി വില്യംസ്. നിലവിൽ അമ്മ വേഷങ്ങളിലാണ് താരം നിറഞ്ഞ് നില്ക്കുന്നത്. ഒരു നടി എന്നതിലുപരി മലയാളത്തിലെ പ്രമുഖ ഛായാഗ്രഹകനും, സംവിധായകനുമായിരുന്ന വില്യംസിന്റെ സഹധർമ്മിണി കൂടിയാണ് അവർ.

പലപ്പോഴും പല അഭിമുഖങ്ങളിലായി തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ശാന്തിയോട് ഇഷ്ടം തോന്നിയ വില്യംസ് അവരുടെ അച്ഛനേയും, അവരേയും ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിന് സമ്മതിപ്പിച്ചത്. എന്നാൽ ഇപ്പോഴിതാ ചില സൂപ്പർ സ്റ്റാറുകൾക്ക് എതിരെ നടി നടത്തിയ ആരോപണമാണ് ഇപ്പോൾ വൈറൽ ആകുന്നത്. ികടൻ ചാനലിലെ അവൾ എന്ന ഷോയിലാണ് ശാന്തിയുടെ വെളിപ്പെടുത്തൽ.

Advertisements

Also Read
അനാവശ്യമായാണ് ചിലർ എനിക്കെതിരെ പ്രതികരിച്ചത്; സത്യം തെളിയിക്കാൻ എല്ലാം പ്രദർശിപ്പിക്കാനാവില്ലെന്ന് രശ്മിക

ശാന്തിയുടെ 20 ആം വയസ്സിലാണ് വില്യംസുമായുള്ള വിവാഹം കഴിയുന്നത്. അന്ന് വില്യംസിന് 46 വയസ്സ് പ്രായമുണ്ട്. കുടുംബത്തിലെ ആർക്കും തങ്ങളുടെ പ്രായ വിതിയാസത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ശാന്തി പറയുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം വില്യംസിന് വയ്യാതാവുകയും, തുടർന്ന് ചികിത്സക്ക് ശേഷമാണ് അദ്ദേഹം മോഹൻലാലിനെ നായകനാക്കി ബട്ടർഫ്‌ളൈ എന്ന ചിത്രം ചെയ്യുന്നതും.

1997 മുതലാണ് ജീവിതത്തിൽ കഷ്ടകാലം ആരംഭിക്കുന്നത്. കെകെ നഗറിലുള്ള വീടും, സ്ഥലവും, വണ്ടിയും എല്ലാം പടം എടുത്ത് പൊട്ടിയതോടെ കടക്കാർ കൊണ്ടുപോയി. 2000 ത്തോടെ അദ്ദേഹത്തിന് തീരെ വയ്യാതായി. അതോടെ നടുറോഡിലായി. പിന്നീട് ഒരു അമ്മയുടെ സഹായത്തോടെയാണ് ഞങ്ങൾ വാടക വീട് എടുത്ത് താമസം ആരംഭിച്ചത്.

Also Read
ഇതൊരു വേണ്ടാത്ത വിവാദമായി പോയി, നമ്മളെല്ലാവരും ഒരു നല്ല സിനിമ വന്ന സന്തോഷത്തിലായിരുന്നു; അവതാരകൻ മിഥുൻ രമേശ്

വില്യേട്ടൻ ആരോഗ്യത്തോടെ ഇരുന്ന സമയത്ത് എന്നും വീട്ടിൽ നിറയെ ആളുകൾ ആയിരുന്നു. പക്ഷേ അദ്ദേഹത്തിന് വയ്യാതായതോടെ ആരും തിരിഞ്ഞ് നോക്കാൻ ഇല്ലാതായി. ഇതേ വില്യംസ് ആരോഗ്യത്തോടെ ഇരുന്ന കാലത്ത് മോഹൻലാലും, മമ്മൂട്ടിയും , സുരേഷ് ഗോപിയും ഒക്കെ വീട്ടിൽ വരുമായിരുന്നു. പൂർണ ഗർഭിണിയായിരിക്കുമ്പോൾ പോലും അവർക്ക് ഞാൻ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. എന്നാൽ വില്യംസ് ഒന്ന് പതറിയപ്പോൾ ഒരു മനുഷ്യൻ പോലും തിരിഞ്ഞു നോക്കിയില്ല.

അതേസമയം സഹായം ചെയ്തത് രജനികാന്ത് മാത്രമാണ്. ഒരു കാലത്തിൽ രജനി സാറും വില്യേട്ടനും റൂംമേറ്റ്സ് ആയിരുന്നു. രജനി സർ അപൂർവ്വ രാഗങ്ങൾ എന്ന സിനിമ ചെയ്യാൻ വന്ന കാലം മുതലേ തുടങ്ങിയ സൗഹൃദമാണ്. അന്ന് രജനിസാർ ചെയ്ത സഹായം ഞാൻ ഒരിക്കലും മറക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement