നടന്മാരുടെ നിർബന്ധത്തിന് അവർ വഴങ്ങിയില്ല; ഗ്ലാമറസ്സാവാൻ അവർക്ക് താത്പര്യം ഇല്ലായിരുന്നു; സുവലക്ഷ്മിയെ കുറിച്ച് ബയിൽവാൻ രംഗനാഥൻ

1249

കൊൽക്കത്തയിൽ ജനിച്ച് വളർന്ന് പിന്നീട് തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സുവ്വലക്ഷ്മി. സത്യജിത് റായിയുടെ സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തുടർന്ന് തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ താരത്തെ കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും, നടനുമായ ബയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

അദ്ദഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മിക്ക സിനിമകളിലും സാരിയായിരുന്നു സുവലക്ഷ്മിയുടെ വേഷം. ഗ്ലാമറസായി അഭിനയിക്കാൻ നടൻമാർ പോലും നിർബന്ധിച്ചെങ്കിലും നടി ഇതിന് തയ്യാറായില്ല. കമൽഹാസന്റെ സിനിമയുൾപ്പെടെ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടു. എന്നാൽ സുവലക്ഷ്മി തന്റെ തീരുമാനം മാറ്റിയില്ല. നടൻമാരുടെ പ്രണയക്കുരുക്കിൽ പെടാതിരിക്കാനും സുവലക്ഷ്മി ശ്രദ്ധിച്ചു.

Advertisements

Also Read
വർഷങ്ങൾ പരിചയമുള്ള കൂട്ടുകാരെ പോലെയാണ് ഞങ്ങൾ, ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമുണ്ട്: ദുൽഖറിനെ കുറിച്ച് നിത്യാ മേനോൻ പറഞ്ഞത്

മിക്ക നടിമാരെയും പ്രണയം നടിച്ച് വലയിലാക്കുന്ന നടനാണ് കാർത്തിക്. എന്നാൽ സുവലക്ഷ്മി അതിൽ വീണില്ല. കാർത്തിക്കിന്റെ പ്രണയക്കുരുക്കിൽ നിന്ന് രക്ഷപ്പെട്ട ഏക നടി സുവലക്ഷ്മിയാണെന്നാണ് ബയിൽവൻ രംഗനാഥൻ പറഞ്ഞത്. 2003 വരെ മാത്രമാണ് സുവ്വലക്ഷ്മി സിനിമയിൽ അഭിനിയിച്ചിട്ടുള്ളു. വിവാഹിതയായ താരം പിന്നീട് ഭർത്താവിനൊപ്പം വിദേശത്താണ് താമസമാക്കിയത്.

1995 ൽ പുറത്തിറങ്ങിയ ആസൈ എന്ന ചിത്രത്തിലൂടെയാണ് സുവ്വലക്ഷ്മി തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. അജിത്താണ് സിനിമയിൽ നായകനായി എത്തിയത്. ശാലീനയായി നടി എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. കരിയറിൽ വിജയങ്ങൾക്കൊപ്പം നടിക്ക് പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടതായി വന്നു. ഗ്ലാമറസ്സായി അഭിനയിക്കാൻ താരം തയ്യാറാവാത്തതായിരുന്നു പ്രധാന കാരണം. ആ സമയങ്ങളിലെല്ലാം അതീവ ഗ്ലാമറസ്സ് വേഷങ്ങൾ ചെയ്യാൻ നടിമാർ തയ്യാറായിരുന്നു.

Also Read
മമ്മൂട്ടിയുടെ പേരും ശബ്ദവും കൊള്ളില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു; അവർ പറഞ്ഞത് പോലെ ഞങ്ങൾ ചെയ്തു; എഐ കബീർ

അതേസമയം താരങ്ങൾക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തുന്ന നടനാണ് ബയിൽവാൻ രംഗനാഥൻ. ഇളയ ദളപതി വിജയെ അധിക്ഷേപിച്ചതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ഈയടുത്ത് ആരാധകർ രംഗത്ത് വന്നിരുന്നു. വിജയ് വിഗ്ഗ് ഉപയോഗിക്കുന്നു എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

Advertisement