തെന്നിന്ത്യയിലെ പ്രിയങ്കരനായ താരമാണ് ബാല. ബാല പറയുന്ന ഓരോ വാക്കുകളും മിക്കപ്പോഴും ട്രോളുകളായോ വിമർശനങ്ങളായോ വൈറലാവറുണ്ട്. ബാല പറയുന്ന കാര്യങ്ങൾ മാത്രം കേൾക്കാനായി കാതോർത്തിരിക്കുന്നവർക്ക് മുന്നിലേക്ക് ഈയടുത്താണ് അദേഹതത്തിന്റെ പുതിയ ചിത്രം എത്തിയത്.
നായകനും വില്ലനും മാത്രമല്ല മികച്ച കോമേഡിയനുമാണ് താനെന്ന് ഒറ്റ സിനിമയിലൂടെ ബാല തെളിയിച്ച് കഴിഞ്ഞു. ഷഫീക്കിന്റെ സന്തോഷത്തിലൂടെയായി താരം പ്രേക്ഷകരെ ഞെട്ടിച്ചത്. അതേസമയം വ്യക്തി ജിവിതത്തിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്ന ബാല ഈയടുത്ത് രണ്ടാം ഭാര്യയുമായി പിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഷഫീക്കിന്റെ സന്തോഷം കാണാനായി ബാലയ്ക്കൊപ്പം എലിസബത്തുമുണ്ടായിരുന്നു. ഞങ്ങൾ പിരിഞ്ഞിട്ടില്ലെന്നും എലിസബത്ത് എപ്പോഴും എന്നോടൊപ്പം തന്നെയാണെന്നുമായിരുന്നു ബാല പറഞ്ഞത്.
ഇപ്പോഴിതാ ഭാര്യ എലിസബത്ത് ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പോയ വിശേഷം പങ്കുവെക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.”എലിസബത്തിനെ കിഡ്നാപ്പ് ചെയ്യാനാണ് ഞാൻ ഹോസ്പിറ്റലിൽ പോയത്. എന്നാൽ സ്നേഹം കൊണ്ട് അവർ എന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ബാല കുറിച്ചത്. ആശുപത്രിയിലെ ജീവനക്കാരും ഡോക്ടേഴ്സുമെല്ലാം തന്നെ പരിചയപ്പെടാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനും വന്നിരുന്നു. അവർ എന്നെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി കളഞ്ഞു” എന്നാണ് ബാല തന്റെ വീഡിയേയായിൽ പറയുന്നത്. നിരവധി പേരാണ് ബാലയുടെ വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്.
അതേസമയം ബാല കുട്ടികളെപ്പോലെയാണെന്നാണ് എലിസബത്ത് പറയുന്നത്. ചില സമയത്ത് അദ്ദേഹം നമ്മുടെ കുട്ടിയാണെന്ന് തോന്നിപ്പോകും. ഷോപ്പിംഗിനൊന്നും വരുന്ന സ്വഭാവമല്ല ബാലയുടേത്. ഞാനാണ് എല്ലാം എടുക്കുന്നതെന്നാണ് എലിസബത്ത് പറഞ്ഞത്. ബാലയുടെ ഇഷ്ടപ്പെട്ട കഥാപാ്ത്രം പുതിയ മുഖത്തിലെതാണെന്നാണ് എലിസബത്തിന്റെ പക്ഷം. അത്ര തങ്കപ്പെട്ട സ്വഭാവമല്ല ബാലയ്ക്കെന്നും ആൾക്കാരുടെ മുന്നിൽ മാത്രമാണ് ആ സ്വഭാവമുള്ളതെന്നുമാണ് എലിസബത്ത് പറഞ്ഞത്.
സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ ബാല മകളുടെ കാര്യം ആലോചിക്കുമ്പോൾ സങ്കടമാണ് തുറന്നുപറയുകയുണ്ടായി. സിനിമാ റിലീസിന്റെ സമയത്ത് മകളേയും വിളിച്ചിരുന്നു. എന്നാൽ അവൾ വന്നില്ല, മന:പ്പൂർവ്വമായാണ് അവർ ഇങ്ങനെ ചെയ്തതന്നായിരുന്നു ബാല പറഞ്ഞത്.