പാതിരാത്രിക്കും മദ്യപിക്കുന്ന ആളാണ് സോമൻ, നരേന്ദ്ര പ്രസാദ് മദ്യത്തിനായി വാശിപ്പിടിക്കും; പ്രൊഡക്ഷൻ കൺഡ്രോളറുടെ വെളിപ്പെടുത്തൽ.

1781

മലയാള സിനിമയിലെ മറക്കാനാവാത്ത നടന്മാരാണ് സോമനും, നരേന്ദ്രപ്രസാദും. സ്വതസിദ്ധമായ അഭിനയ മികവിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ ശ്രമിച്ച താരങ്ങൾ മൺമറഞ്ഞിട്ട് 10 ദശകത്തിനും മേലെയായി. ഇപ്പോഴിതാ ഇരുവരെയും കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺഡ്രോളറായ ശിവരാമൻ.

മാസ്റ്റർബീൻ എന്ന് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാത്രിയിൽ താരങ്ങൾക്ക് മദ്യം നല്കാൻ പോയിരുന്ന തന്നെ കുറിച്ച് ശിവരാമൻ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിച്ച നടനാണ് എം ജി സോമൻ.

Advertisements
Courtesy: Public Domain

Also Read
എനിക്ക് ഭയം അതാണ് ; തന്റെ പേടി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം അജയ് ദേവ്ഗൺ

സോമൻ അന്ന് സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ വാടാ എന്ന് പറഞ്ഞ് രാത്രി രണ്ട് മണിക്ക് അദ്ദേഹം എന്നെ വിളിച്ചു. മദ്യമെടുത്ത് ഒഴിക്കാനാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. പാതിരാത്രി ഉറക്കമില്ലാതെ കുടിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെ. വീട്ടിൽ വന്നാൽ അദ്ദേഹത്തിന്റെ ബെഡിൽ തന്നെ കിടന്ന് ഉറങ്ങിക്കോളാൻ പറയും. അത്രയ്ക്കും സ്നേഹമായിരുന്നു

മദ്യപിക്കുന്ന മറ്റൊരു നടൻ നരേന്ദ്ര പ്രസാദാണ്. അഭിനയിക്കുന്നതിനിടയിൽ എന്നെ വിളിച്ച് സ്‌ക്രിപ്റ്റ് വായിച്ച് വരാൻ പറയും. ഈ ഗാപ്പിനുള്ളിലാണ് അദ്ദേഹം മദ്യപിക്കുന്നത്. ഷൂട്ടിങ്ങ് തീരുമ്പോഴെക്കും സാധനം തീർന്നിട്ടുണ്ടാവും. പാതിരാത്രിക്ക് ബാറുകൾ ഉണ്ടാവില്ലല്ലോ. സാധനം കിട്ടിയില്ലെന്ന് പറഞ്ഞാൽ വാശിപ്പിടിക്കും. പിറ്റേദിവസം അഭിനയിക്കില്ല എന്ന് പറഞ്ഞായിരിക്കും ഭീഷണിപ്പെടുത്തൽ. ഒത്തിരി കലാകാരന്മാരെ മദ്യം കാരണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രൊഡക്ഷൻ കൺട്രോളർ ശിവരാമൻ പറയുന്നു.

Courtesy: Public Domain

Also Read

Advertisement