തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സമീറ റെഡ്ഢി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നിരന്തരമായി ആരാധകരുമായി സംവദിക്കാൻ താരം തയ്യാറാകാറുണ്ട്. മാത്രമല്ല ബോഡിഷെയിമിങ്ങിനെതിരായി നിരന്തരം സംസാരിക്കുന്നതിലൂടെ സമൂഹത്തിൽ മാറ്റം കൊണ്ടുവരാനും താരം ശ്രമിക്കുന്നുണ്ട് എന്നതും ഏറെ പ്രശംസാർഹനീയമാണ്.
ഇപ്പോഴിതാ തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം. പ്രസവശേഷമുണ്ടായ ശരീരഭാരത്തിന്റെ പേരിൽ ഇന്നും ബോഡി ഷെയ്മിങ് നേരിടുന്നുണ്ടെന്ന് താരം പറയുന്നത്. അതേസമയം മറ്റുള്ളവരുടെ വാക്കുകളിൽ തളരാതെ പിടിച്ച് നില്ക്കുന്ന സ്ത്രീകൾ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ;
ഓരോ ശരീരവും വ്യത്യസ്തമാണ്. ഒരു സ്ത്രീ അമ്മയാകുന്ന സമയത്ത് അവരുടെ ശരീരത്ത് വരുന്ന മാറ്റങ്ങൾ സാധാരണയായി കാണണം. വൈകാരികമായും ശാരീരികമായും സുഖം പ്രാപിക്കാൻ സമയം ആവശ്യമാണ്. അത് വളരെ പ്രയാസമുള്ള സമയമാണ്. പ്രസവശേഷം ശരീരം എങ്ങനെ ഇരിക്കണം എന്നതിന് നിയമമൊന്നുമില്ല.
എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങൾ ഉച്ചത്തിൽ പറയാൻ അവകാശമുണ്ടെന്നും സമീറ പറയുന്നു. കാലക്രമേണ ഇത്തരം കാര്യങ്ങളോടൊക്കെ പൊരുത്തപ്പെടാൻ പഠിച്ചെന്നും ഈ സമയങ്ങളിൽ തനിക്ക് നിരന്തരം പിന്തുണ നൽകിയതിന് ഭർത്താവിനോട് ബഹുമാനമുണ്ടെന്നും സമീറ പറയുന്നു.
Also Read
‘ഞങ്ങൾ നിരാശ കാമുകന്മാരാണ്’, അതാണ് താടിയും വെച്ച് നടക്കുന്നത്; മോഹൻലാലിനെ ചൂണ്ടിക്കാണിച്ച് മമ്മൂട്ടി
ആളുകളുടെ മനസ്സിൽ സൃഷ്ടിച്ച പ്രതിച്ഛായ കൊണ്ടാണ് അവർ നമ്മളിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നതെന്ന് ഭർത്താവ് പറഞ്ഞിരുന്നു. ആളുകളുടെ നിഷ്‌കളങ്കതയാണ് അവരെ ഇതെല്ലാം പറയാൻ പ്രേരിപ്പിക്കുന്നതെന്നും അതുകൊണ്ട് എല്ലാം ക്ഷമിക്കണമെന്നുമുള്ള ഭർത്താവിന്റെ വാക്കുകൾ സമീറ ഇന്നും ഓർക്കുന്നു. അക്ഷയ് വർദയാണ് സമീറയുടെ ഭർത്താവ്. ഹൻസ്, നൈറ എന്നീ രണ്ട് കുട്ടികളുടെ അമ്മയാണ് സമീറ.