ഞങ്ങൾക്ക് ഇരട്ടക്കുട്ടികളാണ്, ഇവളെ ഞാൻ എണ്ണ തേപ്പിച്ച് കുളിപ്പിച്ചു! എന്നൊക്കെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തമ്പ് നെയിലുകൾ നൽകുന്ന യൂട്യബേഴ്സിനെതിരെ പൊട്ടിത്തെറിച്ച് മൃദ്വ

74

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ് മൃദുലയും യുവയും. കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് മൃദുല. സോഷ്യൽമീഡിയയിൽ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തമ്പ് നെയിലുകൾ നൽകുന്ന യൂട്യബേഴ്സിനെതിരെ ആഞ്ഞടിച്ചെത്തിയിരിക്കുകയാണ് ഇരുവരും. ഫേക്ക് ന്യൂസുകളോട് പൊട്ടിത്തെറിച്ച് മൃദ്വ എന്ന ക്യാപ്ഷനോടെയായാണ് പുതിയ വീഡിയോ താരങ്ങൾ അപ്ലോഡ് ചെയ്തിട്ടുള്ളത്.

Advertisements

ALSO READ

ഭയങ്കര മെയിൽ ഷോവനിസ്റ്റിക്കും അല്ല , അത്ര പാവവുമല്ല! നടൻ നിവിൻ പോളിയുടെ വൈബ് ഉള്ള ആളെ കെട്ടണം എന്ന പുതിയ ആഗ്രഹവുമായി നടി ഗായത്രി സുരേഷ്

നമ്മളുടെ വീഡിയോ വെച്ച് ഒത്തിരിയാളുകൾ വീഡിയോ ചെയ്യുന്നുണ്ട്. നമ്മളുടെ വിശേഷങ്ങൾ പറഞ്ഞ് വീഡിയോ ചെയ്യുന്നതിൽ വിരോധമൊന്നുമില്ല. സന്തോഷമേയുള്ളൂ. എന്നാൽ വീഡിയോകൾക്ക് എന്തിനാണ് ഇങ്ങനെയൊക്കെ തമ്പ് നെയിൽ നൽകുന്നതെന്നാണ് ചോദ്യം. ഇതൊരുമാതിരി ആൾക്കാരെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തമ്പ് നെയിലുകളാണ് കുറേക്കാലമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നമ്മളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള തമ്പ് നെയിലുകളാണ് നൽകുന്നതെന്നായിരുന്നു മൃദുലയും പറഞ്ഞത്.

ലിങ്ക് ഓപ്പണാക്കാതെ തമ്പ് നെയിൽ മാത്രം കണ്ട് നമ്മളോട് വന്ന് അതേക്കുറിച്ച് ചോദിക്കുന്നവരുമുണ്ട്. വീഡിയോസ് ചെയ്തോളൂ, വിശേഷങ്ങൾ പങ്കുവെച്ചോളൂ. എന്നാൽ വ്യൂസ് കിട്ടാനായി ഇമ്മാതിരി തമ്പ് നെയിൽ ചെയ്യുന്നതിനെ മലയാളത്തിൽ പിതൃശൂന്യത എന്ന് പറയുമെന്നുമായിരുന്നു യുവ പറഞ്ഞത്. തന്തയില്ലായ്മത്തരമാണ് കാണിക്കുന്നത്. ക്രിയേറ്റീവായിട്ടുള്ള തമ്പ് നെയിലുകൾ ഇടൂ. ഒരാളുടെ ജീവിതം കുളം തോണ്ടുന്ന തരത്തിലല്ല തമ്പ് നെയിൽ ഇടേണ്ടത്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ തമ്പ് നെയിൽ ഇടുമ്പോഴാണ് ഒരു യൂട്യൂബർ വിജയിക്കുന്നത്.

ഞങ്ങൾ തന്നെ വായിച്ച് വിഷമിച്ച ഒരുപാട് തമ്പ് നെയിലുകളുണ്ട്. ഞാനും ഏട്ടനും ഡിവോഴ്സായി എന്നത് വരെ വന്നുവെന്നായിരുന്നു മൃദുല പറഞ്ഞത്. എപ്പോഴാണ് അങ്ങനെ സംഭവിച്ചതെന്നായിരുന്നു ഇരുവരും ചോദിച്ചത്. പാലക്കാട് ഒരുകോടിയുണ്ട്. തിരുവനന്തപുരത്ത് ഒരു കോടിയുണ്ട്, വല്ലപ്പോഴുമാണ് ഞാനത് ഇടാറുള്ളതെന്നായിരുന്നു സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചപ്പോൾ യുവ പറഞ്ഞത്. കുറച്ച് തമ്പ് നെയിലുകൾ ഞങ്ങൾ സ്‌ക്രീൻഷോട്ട് എടുത്ത് വെച്ചിട്ടുണ്ട്.

ഇരട്ടക്കുട്ടികളാണ് എന്ന് പറയുന്ന യൂട്യൂബേഴ്സിനോട് നിങ്ങളിപ്പോൾ സ്‌കാനിംഗും തുടങ്ങിയോ എന്നാണ് എന്റെ ചോദ്യം. ഞാൻപോലും അറിഞ്ഞിട്ടില്ല എന്റെ ഭാര്യയ്ക്ക് ഇരട്ടക്കുട്ടികളാണോ എന്നത്, പിന്നെ നിങ്ങളെങ്ങനെ അറിഞ്ഞു, പുതിയ സ്‌കാനിംഗ് മെഷീൻ വല്ലതും ഇറക്കിയിട്ടുണ്ടെങ്കിൽ ഞങ്ങൾക്കും ഷെയർ ചെയ്യണം. ഞങ്ങൾക്ക് ഇരട്ടക്കുട്ടികളല്ല, അത് തെറ്റിദ്ധാരണയാണെന്നായിരുന്നു യുവ പറഞ്ഞത്. അതേപോലെ ഇവളെ ഞാൻ എണ്ണ തേപ്പിച്ച് കുളിപ്പിച്ചു എന്നാണ് വേറൊന്ന്. ഒരുദിവസം പോലും വീട്ടിൽ നിൽക്കാത്തതിന് പരാതി പറയുന്ന എന്നെക്കുറിച്ചാണ് ഇത്. നമ്മുടെ സ്വകാര്യകാര്യങ്ങൾ ഇവരെങ്ങനെ അറിഞ്ഞുവെന്നായിരുന്നു മൃദുലയോട് ചോദിച്ചത്.

ALSO READ

അനിയത്തിപ്രാവിലെ ആ ബൈക്ക് സ്വന്തമാക്കാൻ ബോണി ആവശ്യപ്പെട്ടത് കൊടുത്ത് ചാക്കോച്ചൻ !

സഹികെട്ടിട്ടാണ് ഞങ്ങൾ ഈ വീഡിയോ ഇടുന്നത്. ഞങ്ങളെക്കുറിച്ചുള്ള ജനുവിനായിട്ടുള്ള കാര്യങ്ങൾ കേൾക്കണമെങ്കിൽ മൃദ്വയിൽ നോക്കിയാൽ മതി. ബാക്കി ഏത് യൂട്യൂബ് ചാനലിൽ എന്ത് കണ്ടാലും വിശ്വസിക്കരുത്. ഞങ്ങളുടെ ചാനലിലോ ഇൻസ്റ്റഗ്രാമിലോ നോക്കിയാൽ നിങ്ങൾക്ക് കാര്യങ്ങളെല്ലാം മനസിലാവും. ആരേയും വേദനിപ്പിക്കാത്ത രീതിയിൽ, നല്ല ക്രിയേറ്റീവായി, ഡബിൾമീനിംഗ് വരാത്ത തരത്തിലുള്ള തമ്പ് നെയിലുകൾ കൊടുക്കൂ എന്നും ഇരുവരും യൂട്യൂബുകാരോട് പറയുന്നുണ്ട്.

Advertisement