ജാന്‍വി കപൂര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേയ്ക്ക് ഓടിയെത്തുന്നത് ഒരു കാലത്ത് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന സുന്ദരി ശ്രീദേവിയെയാണ്. തന്റെ അമ്മയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് പ്രവേശിച്ചത്.
എന്നാല്‍ ശ്രീദേവിയുടെ പുത്രി എന്ന ലേബലില്‍ നിന്ന് മാറി ബോളിവുഡിന്റെ പ്രിയനടിയായി മാറിയിരിക്കുകയാണ് ജാന്‍വി കപൂര്‍. ചുരുങ്ങിയ കാലം കൊണ്ടാണ് നടി ഈ നേട്ടം കൈവരിച്ചത്. ധടക്, ഗുഡ് ലക്ക് ജെറി, റൂഹി, ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍, മിലി തുടങ്ങിയ സിനിമകളാണ് താരം ഇതുവരെ ചെയ്തത്.
അമ്മയെക്കാള്‍ മികച്ചതാണെന്ന് പ്രേക്ഷകര്‍ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. അതേസമയം, അഭിനയത്തോടുള്ള ഇഷ്ടം പോലെ ജാന്‍വി തന്റെ ശരീരത്തിന്റെ അകാര വടിവും നിലനിര്‍ത്തുന്നുണ്ട്. ഫിറ്റ്‌നസ് കൃത്യമായി നോക്കുന്ന താരം ഫാഷന്റെ കാര്യത്തിലും പുറകോട്ടല്ല.
ബോളിവുഡില്‍ മാത്രമല്ല തന്റെ അമ്മയെ പോലെ തമിഴകത്തും അഭിനയിക്കാന്‍ ഇഷ്ടമാണെന്നാണ് ജാന്‍വി പറയുന്നത്. ശ്രീദേവിയുടെ മകള്‍ കൂടിയായ ജാന്‍വിക്ക്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി മനസ് തുറന്നത്. തനിക്ക് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളെ കുറിച്ചും ജാന്‍വി വെളിപ്പെടുത്തുകയാണ്.
വിജയ് സേതുപതിയും ജൂനിയര്‍ എന്‍ടിആറുമാണ് ആ രണ്ട് താരങ്ങള്‍. ‘നാനും റൗഡി താന്‍’ എന്ന സിനിമ കണ്ട ശേഷം താന്‍ വിജയ് സേതുപതിയെ വിളിച്ചിരുന്നെന്നും നടി പറഞ്ഞു. തനിക്ക് വിജയ് സാറിനെ ഇഷ്ടമാണ്. ‘നാനും റൗഡി താന്‍’ എന്ന സിനിമ ഒരു നൂറ് തവണ കണ്ടിരുന്നു. പിന്നീടാണ് വിജയ് സേതുപതിയുടെ നമ്പര്‍ ഒരാളുടെ കയ്യിലുണ്ടെന്ന്. അങ്ങനെ ഞാന്‍ അദ്ദേഹത്തെ വിളിച്ചെന്നും ജാന്‍വി പറയുന്നു.
‘ഞാന്‍ സാറിന്റെ വലിയ ഒരു ആരാധികയാണെന്നും നിങ്ങളുടെ സിനിമയില്‍ എന്തെങ്കിലും അവസരം ഉണ്ടെങ്കില്‍ ഞാന്‍ ഒഡിഷനില്‍ പങ്കെടുക്കാമെന്നും അറിയിക്കുകയായിരുന്നു. ശരിക്കും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്.’-ജാന്‍വി വിശദീകരിച്ചു.
എന്നാല്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയതിന് പിന്നാലെ വിജയ് സേതുപതി അമ്പരക്കുകയായിരുന്നു എന്നാണ് ജാന്‍വി പറയുന്നത്. അദ്ദേഹം അയ്യോ അയ്യോ എന്ന് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹത്തിന് ദേഷ്യമാണോ അതോ ലജ്ജയാണോ തോന്നിയത് എന്നെനിക്ക് പെട്ടെന്ന് മനസിലായില്ല. അദ്ദേഹത്തിന് അത്ഭുതം തോന്നിയെന്ന് തോന്നുന്നുവെന്നുമാണ് ജാന്‍വി തുറന്നുപറഞ്ഞിരിക്കുന്നത്.
കൂടാതെ തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിനെ കുറിച്ചും ജാന്‍വി പറയുന്നുണ്ട്. ഊര്‍ജസ്വലനായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അദ്ദേഹം എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നതായി തോന്നും. എനിക്കറിയില്ല അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണോ, ടൈമിങ് ആണോ അതോ ആകര്‍ഷണമാണോ എന്നാണ് ജാന്‍വി അഭിപ്രായപ്പെട്ടത്.
വരുണ്‍ ധവാനൊപ്പം ‘ബാവല്‍’, രാജ്കുമാര്‍ റാവുവിനൊപ്പം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന ജാന്‍വിയുടെ പുതിയ സിനിമകള്‍.