മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു വലിയ ഇടവേളക്ക് ശേഷം തെലുങ്കില്‍ അഭിനയിക്കുന്ന യാത്രയെന്ന ചിത്രം കഴിഞ്ഞ ദിവസം റീലീസായി. ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ആയിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്.
മഹി രാഘവ് സംവിധാനം ചെയുന്ന ചിത്രം വൈഎസ്ആറിന്റെയും ആന്ധ്രാ പ്രദേശിന്റെയും രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക ഏടായി മാറിയ പദയാത്രയെ ആസ്പദമാക്കിയാണ് യാത്ര നിര്‍മ്മിച്ചിരിക്കുന്നത്.
ആന്ധ്രയുടെ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാകാനും പല അതി കായന്മാരെയും മറികടന്നു ആന്ധ്ര മുഖ്യമന്ത്രിയായതും പദയാത്രയില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത കൊണ്ടാണ്
തെലുങ്ക് സിനിമ ലോകം ഒരേ സ്വരത്തില്‍ മമ്മൂട്ടിയെ പുകഴ്ത്തുകയാണ്. വൈഎസ്ആറിനെ ഒരു സ്ഥലത്തു പോലും മമ്മൂട്ടി അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും , ആ വേഷത്തില്‍ മമ്മൂട്ടി അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് ഐഡില്‍ബ്രൈന്‍ ഉള്‍പ്പടെയുള്ള തെലുങ്കിലെ പ്രശസ്തമായ മാധ്യമങ്ങളും ,റിവ്യൂ റൈറ്റേഴ്സും പ്രശംസിക്കുന്നത്.
മമ്മൂട്ടിയുടെ ഓരോ ഡയലോഗും അതി ഗംഭീരമെന്നു ആണ് തെലുങ്ക് ജനത ഒന്നടങ്കം പറയുന്നത്. സ്വന്തം ശബ്ദത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങളില്‍ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള തെലുങ്ക് ജനതയുടെ വാക്കുകള്‍ ഏതൊരു മലയാളിക്കും അഭിമാനമുയര്‍ത്തുന്ന കാര്യങ്ങളാണ്.
വൈകാരിക രംഗങ്ങളില്‍ തെലുങ്ക് സിനിമ നാളിതുവരെ കനത്ത മികവോടെയാണ് മമ്മൂട്ടി അഭിനയിച്ചു കസറിയിരിക്കുന്നത്. വൈകാരിക രംഗങ്ങള്‍ ഏറെയുള്ള രണ്ടാം പകുതിയില്‍ മമ്മൂട്ടിയുടെ ചുമലിലേറി ആളാണ് സിനിമ പോലും സഞ്ചരിക്കുന്നത്. ഒരു കാര്യം ഉറപ്പ് മമ്മൂട്ടിയുടെ പ്രകടനം വരും കാലങ്ങളിലും പ്രേക്ഷകരുടെ മനസില്‍ ഉണ്ടായിരിക്കും എന്ന് തന്നെയാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്