അവരെ കണ്ടപ്പോൾ ഞാൻ ഷോക്കായി നില്ക്കുകയായിരുന്നു; ഞാൻ ഡേറ്റ് ചെയ്യണമെന്ന് ആഗ്രഹിച്ച നടിയുണ്ടെങ്കിൽ അത് അവരാണ്; തന്റെ പ്രിയപ്പെട്ട നടിയെ കുറിച്ച് തെലുങ്ക് താരം നാനി

648

സൗത്ത് ഇന്ത്യയിൽ നിന്ന് വന്ന് ബോളിവുഡിന്റെ താരമായി മാറിയ നടിയാണ് ശ്രീദേവി. ഇന്ത്യൻ സിനിമയിൽ ഒരു ലേഡി സൂപ്പർ സ്റ്റാറുണ്ടെങ്കിൽ അത് ശ്രീദേവിയാണെന്ന് സംശയമില്ലാതെ പറയേണ്ടി വരും. ആരാധകരെ ദുഖത്തിലാഴ്ത്തി വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു താരത്തിന്റെ മരണം. ദുബായിലെ ബാത്്ടബ്ബിൽ മരിച്ച രീതിയിൽ താരത്തെ കണ്ടെത്തുകയായിരുന്നു.

സൂപ്പർതാരങ്ങൾക്കൊപ്പം കിടപിടിക്കുന്ന അഭിനയമായിരുന്നു ശ്രീദേവിയുടേത്. പല നായകന്മാരെക്കാളും മുകളിലായിരുന്നു സിനിമയിൽ ശ്രീദേവിയുടെ സ്ഥാനം. പൊതുവെ അന്തർമുഖയായിരുന്ന താരം അമ്മയുടെ കരുതലിലാണ് വളർന്നതും, തിരക്കുള്ള നടിയായി മാറിയതും. 1976ലെ മൂണ്ട്രു മുടിച്ചു എന്ന സിനിമയ്ക്ക് ശ്രീദേവിയുടെ പ്രതിഫലം 5000 രൂപയാണ്. രജനികാന്തിന് കിട്ടിയത് വെറും 2000 രൂപയായിരുന്നു.

Advertisements

Also Read
കുഞ്ഞിനെ വളർത്തുമ്പോൾ ഓവർ പെർഫെക്ഷൻ നോക്കേണ്ടതില്ല; ഒരു അലമ്പ് കൊച്ച് അതാണ് ഞങ്ങൾക്ക് വേണ്ടത്; പാരന്റിങ്ങിനെ കുറിച്ച് മനസ്സ് തുറന്ന് പേളി

ഇപ്പോഴിതാ ശ്രീദേവിയെ കണ്ട നിമിഷം പങ്ക് വെച്ചിരിക്കുകയാണ് തെലുങ്ക് താരം നാനി. താൻ ഡേറ്റ് ചെയ്യാൻ ആഗ്രഹിച്ച ഒരേ ഒരു വ്യക്തി ശ്രീദേവി ആയിരുന്നു എന്നാണ് താരം പറയുന്നത്. തന്റെ പുതിയ സിനിമയായ ദസ്‌റയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നാനി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

ഞാൻ ഒരാളെ ഡേറ്റ് ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ശ്രീദേവി മാമിനെയാണ്. പക്ഷെ നിർഭാഗ്യവശാൽ അവർ ഇന്ന് ഈ ലോകത്ത് ഇല്ല. എനിക്ക് ശ്രീദേവിയെ ഇഷ്ടമാണ്. ഞാൻ ഒരു വലിയ ആരാധകനായിരുന്നു. ഇന്നും അങ്ങനെ തന്നെ. ക്ഷണ ക്ഷണം എന്ന തെലുങ്ക് സിനിമയിലാണ് അവരെ ആദ്യമായി കാണുന്നത്. ഇപ്പോഴും എനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല. അവരെ ആദ്യമായി കണ്ടപ്പോൾ ഷോക്കായി നിൽക്കുകയായിരുന്നു.

Also Read
ഉള്ളിൽ തട്ടി ചിരിക്കാൻ തനിക്കിപ്പോൾ കഴിയാറില്ല; മനസ്സുകൊണ്ട് സന്തോഷത്തോടെ ഇരിക്കാൻ പറ്റുക എന്നതാണ് പ്രധാനം; തുറന്ന് പറച്ചിലുമായി ചക്കപ്പഴത്തിലെ പൈങ്കിളി

1991 ൽ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് ക്ഷണ ക്ഷണം. ശ്രീദേവിയായിരുന്നു ചിത്രത്തിലെ നായിക. ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു അന്ന് സിനിമ. 2018 ലെ ഫെബ്രുവരിയിലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ച ശ്രീദേവിയെ സിനിമാ ലോകത്തിന് നഷ്്ടമാവുന്നത്. അതേസമയം നാനി നായകനായെത്തുന്ന ദസ്‌റ കേരളത്തിൽ മാത്രം 140 ഓളം തിയ്യറ്ററുകളിൽ എത്തും. ശ്രീകാന്ത് ഒധേല സംവിധാനം ചെയ്യുന്ന ചിത്രം ദസറ സിങ്കരേണി കൽക്കരി ഖനികളുടെയും, അവിടെയുള്ളവരുടെയും പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളിയായ ഷൈൻ ടോം ചാക്കോയും സിനിമയിൽ ഒരു പ്രധാനം വേഷം ചെയ്യുന്നുണ്ട്. കീർത്തി സുരേഷാണ് നായിക.

Advertisement