അച്ഛൻ ഉപേക്ഷിച്ച ബാല്യം. അമ്മയുടെ സംരക്ഷണയിൽ വളർന്ന് പിന്നീട് അമ്മക്ക് വേണ്ടി സിനിമാഭിനയം തുടങ്ങിയ താരം. വളർന്ന് വലുതായി ബോളിവുഡിന്റെ നിത്യ യൗവ്വന നായികയായി. പറഞ്ഞു വരുന്നത് ജെമിനി ഗണേശന്റെ മകളും, ഇന്ത്യയിലെ അറിയപ്പെടുന്ന നടിയുമായ രേഖയെ കുറിച്ചാണ്. പ്രണയവും, പ്രണയ തകർച്ചകളും, വിവാഹവും, സത്യത്തിൽ ഒരു സിനിമാ കഥ പോലെയായിരുന്നു രേഖയുടെ ജീവിതം. പക്ഷേ അവരുടെ ജീവിതത്തിൽ ചുരുളഴിയാത്ത രഹസ്യം പോലെ ഇനിയും പുറത്ത് വരാത്ത കഥകളുണ്ട്.
അതിലൊന്നാണ് താരത്തിന്റെ പേഴ്‌സൺ സെക്രട്ടറിയായ ഫർസാനയുമായുള്ളത്. രേഖയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ഫർസാനയാണ്. 30 വർഷമായി രേഖക്കൊപ്പം ഒരു നിഴലു പോലെ ഫർസാന സഞ്ചരിക്കുന്നു. ശരിക്കും പറഞ്ഞാൽ രേഖയുടെ ബെഡ്‌റൂമിൽ കയറി ചെല്ലാൻ ആകെ സാധിക്കുന്നൊരാൾ. സിൽസിലെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് രേഖയും, ഫർസാനയും ആദ്യമായി പരിചയപ്പെടുന്നത്.
അന്ന് നടിയുടെ മേക്കപ്പ് ടീമിലുൾപ്പെട്ട വ്യക്തി. പിന്നീട് നടിയുമായി വല്ലാതെ അടുത്തു. ആ അടുപ്പം രേഖയുടെ തിരക്കുകൾ നിയന്ത്രിക്കുന്നത് വരെയെത്തി. അധികം വൈകാതെ 1986ൽ ഫർസാന രേഖയുടെ സെക്രട്ടറിയുമായി. രേഖ ദ അൺടോൾഡ് സ്റ്റോറിയിലൂടെ യാസർ ഉസ്മാനാണ് ഫർസാനയെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. രേഖയും, ഫർസാനയും പ്രണയത്തിലാണെന്നും, അത്‌കൊണ്ടാണ് ഭർത്താവ് മരിച്ചതിനു ശേഷം മറ്റൊരു വിവാഹം കഴിക്കാതെ രേഖ താമസിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
മാത്രമല്ല, രേഖയുടെ ഭർത്താവായ മുകേഷ് അഗർവാൾ ജീവിതം അവസാനിപ്പിച്ചത് ഇവരുടെയും ബന്ധത്തിൽ അസ്വസ്ഥനായതുക്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1990 ൽ രേഖയുടെ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ അറിയപ്പെടുന്ന ഒരു ബിസിനസ് കാരനായിരുന്നു മുകേഷ് അഗർവാൾ. എന്നാൽ അദ്ദേഹം വിഷാദ രോഗിയായിരുന്നുവെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
തന്റെ മരണത്തിൽ ആർക്കും പങ്കില്ല എന്നെഴുതിവെച്ചാണ് അദ്ദേഹം മരിക്കുന്നത്. പക്ഷേ ആ സംഭവത്തിന് ശേഷം രേഖയെ വിമർശിച്ചുക്കൊണ്ട് പലരും രംഗത്ത് വന്നു. രേഖ സിനിമാരംഗത്തിന് മോശം പേര് ഉണ്ടാക്കിയെന്നും, മറ്റുള്ള ആർട്ടിസ്റ്റുകളുടെ ലൈഫിനെ ഇത് ബാധിക്കുമെന്നും സംവിധായകനായ സുഭാഷ് ഗായ് പറഞ്ഞിരുന്നു. അധികം വൈകാതെ തന്നെ ആ വിമർശനങ്ങളെല്ലാം കെട്ടടങ്ങി. പക്ഷേ ഭർത്താവിന്റെ മരണശേഷം മറ്റൊരു വിവാഹം രേഖ ചിന്തിച്ചില്ല എന്നാണ് രേഖയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞത്