തൃഷ വിവാഹം കഴിക്കാത്തതിന് പിന്നിൽ ആ രണ്ട് സൂപ്പർ താരങ്ങൾ; വെളിപ്പെടുത്തലുമായി ബയൽവാൻ രംഗവാൻ

4296

തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ പ്രധാനിയാണ് തൃഷ. അറിവും, അഴകും ചേർന്ന നടിയെന്നും താരത്തെ വിശേഷിപ്പിക്കാം. പ്രായം നാല്പതിനോട് അടുത്തിട്ടും വിവാഹിതയാകാതെ സിംഗിൾ ലൈഫ് ആസ്വാദിക്കുകയാണ് താരം. പൊന്നിയിൽ സെൽവനാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രമോഷൻ തിരക്കിലാണ് തൃഷ ഇപ്പോൾ.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ ലിയോയിലും തൃഷയാണ് നായിക. ഇതുകൂടാതെ ദി റോഡ് എന്ന ചിത്രത്തിലും തൃഷ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തൃഷ എന്തുകൊണ്ട് വിവാഹിതയാകാൻ വിസമ്മതിക്കുന്നുവെന്നതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് വിവാദ മാധ്യമപ്രവർത്തകനും, അഭിനേതാവുമായ ബയൽവൻ രംഗനാഥൻ. സൗത്ത് ഇന്ത്യയിലെ സൂപ്പർസ്റ്റാറുകളായ റാണയും, ചിമ്പുവുമാണ്് തൃഷ വിവാഹം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണക്കാരെന്ന്ാണ് ബയൽവൻ രംഗനാഥൻ പറയുന്നത്.

Advertisements

Also Read
എന്നെ അടിക്കുന്ന കാര്യത്തിൽ ഷമ്മി ചേട്ടന് യാതൊരു ദാക്ഷിണ്യവുമില്ലായിരുന്നു; വെളിപ്പെടുത്തലുമായി സോന നായർ

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇരുവരും ഒരു സമയത്ത് നടിയുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇവർ ചതിച്ചതിനാൽ തൃഷയ്ക്ക് വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് 40 വയസിൽ എത്തിയിട്ടും തൃഷ ഒരു കൂട്ട് കണ്ടുപിടിക്കാൻ തയ്യാറാകാത്തത്.

അതേസമയം തൃഷയുമായി പ്രണയത്തിലായിരുന്നുവെന്ന് കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോൾ റാണ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു. തൃഷയുമായി ഡേറ്റിംഗിലായിരുന്നുവെന്നും എന്നാൽ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നും റാണ പറഞ്ഞിരുന്നു.മുപ്പത്തിയെട്ടുകാരനായ റാണ ദഗുബാട്ടി സംരംഭകയായ മിഹീകയെ 2020ലാണ് വിവാഹം ചെയ്തത്.

Also Read
അന്ന് വിജയ്‌ക്കൊപ്പം ഞാനത് ചെയ്യുമെന്ന് പറഞ്ഞപ്പോൾ നിരവധി പേരാണ് എതിർത്ത് രംഗത്ത് വന്നത്; ഭാഗ്യവശാൽ ഞാൻ ആരെയും ചെവിക്കൊണ്ടില്ല; തുറന്ന് പറഞ്ഞ് സിമ്രാൻ

തമിഴിലെ ഏറ്റവും ബെസ്റ്റ് പെയറെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ജോഡിയാണ് സിമ്പുവും തൃഷയും. വിണ്ണയ് താണ്ടി വരുവായക്ക് ശേഷം ഇപ്പോഴും ഇരുവരേയും ഒരുമിച്ച് കാണുമ്പോൾ ഇവരി# ഒന്നിച്ചിരുന്നെങ്കിലെന്ന് ആരാധകർക്ക് തോന്നാറുണ്ട്. ചെറുപ്പം മുതൽ കുടുംബ സുഹൃത്തുക്കളാണ് തൃഷയും സിമ്പുവും. രണ്ടുപേരും ഇപ്പോഴും അവിവാഹിതരായി തുടരുകയാണ്.

Advertisement