മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വരദ. ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയാണ് നടി വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. ഇതിനോടകം നിരവധി പരമ്പരയില്‍ വരദ അഭനിയച്ചു.
ഇപ്പോഴിതാ, വരദ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ഒരു ആനക്കുട്ടി പാവയെ കളിപ്പിച്ചുകൊണ്ട് കിടക്കുന്നതാണ് ചിത്രങ്ങള്‍.
‘അവളെ സ്‌നേഹിക്കാന്‍ മറക്കരുത്. നിന്റെ ഉള്ളിലുള്ള ആ കൊച്ച് പെണ്‍കുട്ടിയെ, ചിലപ്പോള്‍ ഒരിക്കലും വേര്‍പ്പെടുത്താനാവാതെ അവള്‍ നിന്റെ ഉള്ളില്‍ തന്നെ ഉണ്ടാവാം, സമാധാമായി ഉറങ്ങിക്കൊണ്ട്’ എന്നാണ് നടി പറയുന്നത്. ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴും കളിപ്രായം മാറിയിട്ടില്ലല്ലേയെന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം ഈ അടുത്താണ് വരദയുടെയും ജിഷിന്റെ വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ജിഷിന്‍ തന്നെയാണ് ഇത് തുറന്നു പറഞ്ഞത്. എന്നാല്‍ ഇതിലൊന്നും വരദ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് താരം.