മലയാള സിനിമാ, ടിവി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടിരിക്കുന്നത്. പുലര്‍ച്ചെ തൃശ്ശൂര്‍ ജില്ലയിലെ കൈപ്പമംഗലത്ത് വെച്ചായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. നിരവധി പേരാണ് സുധിയെ കുറിച്ച് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
ഭാര്യ രേണുവും തന്റെ സുധിച്ചേട്ടനെ കുറിച്ച് ഇപ്പോഴും പറയാറുണ്ട്. ഇടയ്ക്ക് മക്കളുടെ വീഡിയോ പങ്കുവെച്ചും രേണു എത്താറുണ്ട്. ഇപ്പോഴിതാ മകനായ റിതുല്‍ സ്കൂളിലെ ഓണപ്പരിപാടിക്ക് പോവുന്നതിന്റെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് രേണു.
മക്കള്‍ക്ക് എന്തറിയാം, അവരുടെ സ്കൂളില്‍ ഓണാഘോഷമാണ്. മരണത്തിന്റെ അര്‍ത്ഥം അറിയില്ല എന്റെ കുഞ്ഞിന്. അവന്റെ അച്ഛന് മരിച്ച് പോയെന്ന് പറയുമ്പോഴും അവന് ഓര്‍ക്കുന്നത് അച്ഛന് എപ്പോഴെങ്കിലും വരുമെന്നാണ് രേണു പറഞ്ഞു.
അതേസമയം രണ്ട് തവണ വിവാഹിതനായ സുധിക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. മകന് ജനിച്ചതിന് ശേഷമാണ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയത്. പിന്നീടാണ് സുധി രേണുവിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തിലും ഒരു ആണ്‍കുട്ടിയാണ് സുധിക്ക്.
അതേസമയം പുലര്‍ച്ചെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം . സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. നടന് ബിനു അടിമാലി, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇവര്‍ക്ക് വലിയ പരിക്കൊന്നും ഇല്ലം.