ചെയ്ത സർജറി ഇരട്ടി പണിയായി; മേക്കപ്പിന് പോലും മായ്ക്കാൻ കഴിയാത്ത പാടാണ് മുഖത്തെന്ന് ഉർഫി ജാവേദ്‌

90

മറ്റാരും ധരിക്കാൻ ധൈര്യപ്പെടാത്ത വസ്ത്രങ്ങൾ, കയ്യിൽ എന്ത് കിട്ടുന്നോ അത് വസ്ത്രമാക്കുന്ന ഉർഫി ജാവേദ്. ഇന്ത്യയിലെ ഫാഷൻ ലോകത്ത് വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത താരമാണ് ഉർഫി ജാവേദ്. വിവാദപരമായ വസ്ത്ര ശേലി മാത്രമല്ല ഉർഫിയുടെ പ്രത്യേകത, പറയുന്ന വാക്കുകളും താരത്തെ ട്രോളുകളിൽ നിറുത്താറുണ്ട്.

സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരം ഇപ്പോഴിതാ തനിക്ക് പറ്റിയ അബദ്ധം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ഏറെ നാളായി കണ്ണിന് താഴെയുള്ള കറുപ്പ് നിറത്തെക്കുറിച്ച് പരിഹാസം ഏൽക്കേണ്ടി വന്നുവെന്നും അത് തന്റെ ആത്മവിശ്വാസത്തെ വരെ ബാധിച്ചിരുന്നുവെന്നുമാണ് താരം പറയുന്നത്.

Advertisements

Also Read
ചെയ്ത സർജറി ഇരട്ടി പണിയായി; മേക്കപ്പിന് പോലും മായ്ക്കാൻ കഴിയാത്ത പാടാണ് മുഖത്തെന്ന് ഉർഫി ജാവേദ്‌

മറ്റുള്ളവരുടെ പരിഹാസം സഹിക്കാൻ കഴിയാതെ വന്നതോടെ അണ്ടർ ഐ ഫില്ലർ ട്രീറ്റ്‌മെന്റിന് വിധേയയായി എന്നാണ് താരം പറയുന്നത്. എന്നാൽ സർജറി ഫെയിൽ ആയെന്നും, മേക്കപ്പിന് പോലും മറക്കാൻ കഴിയാത്ത രീതിയിലുള്ള പാടുകളാണ് തന്റെ മുഖത്ത് വന്നതെന്നുമാണ് താരം പറയുന്നത്. നിലവിൽ താൻ സങ്കടത്തിലാണെന്നും താരം വ്യക്തമാക്കുന്നുണ്ട്.

അതേസമയം, വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നതായി ഉർഫി അടുത്തിടെ തൻറെ ട്വിറ്ററിലൂടെ കുറിച്ചിരുന്നു.’ഞാൻ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി മുതൽ നിങ്ങൾ ഒരു മാറിയ ഉർഫിയെ കാണും. പുതിയ വസ്ത്രത്തിൽ, മാപ്പ്’- തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഉർഫി ഇങ്ങനെ കുറിച്ചു.

Also Read
‘ഒന്ന് ആക്‌സിലറേറ്റർ കൂട്ടി കൊടുക്കാൻ പറഞ്ഞു; കുറയ്ക്കാൻ പക്ഷെ പറഞ്ഞില്ല; ജിബ്ബിലേക്ക് ഓടിച്ച് കയറ്റി’; ഷൂട്ടിങിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് വെളിപ്പെടുത്തി മേഘ്‌ന വിൻസന്റ്

അടുത്തിടെ ഉർഫിക്കെതിരെ വലിയ വെളിപ്പെടുത്തലുമായി മറ്റൊരു താരം രംഗത്ത് എത്തിയിരുന്നു. വളരെ ഗുരുതരമായ ആരോപണവുമായി ഉർഫിക്കെതിരെ നടൻ ഫൈസാൻ അൻസാരി രംഗത്ത് വന്നിരിക്കുന്നത്. ഉർഫി ജാവേദ് ഒരു ട്രാൻസ്ജെൻഡറാണ് എന്നാണ് ഫൈസാൻറെ വെളിപ്പെടുത്തൽ. ഉർഫി ട്രാൻസ് ആണെന്ന് തെളിയിക്കാനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്നും അത് കോടതിയിൽ ഹാജരാക്കാൻ തയ്യാറാണ് എന്നുമാണ് ഫൈസാൻ മുംബൈയിൽ പറഞ്ഞത്. ഉർഫി സംസാരിക്കുന്നതും ധരിക്കുന്നതും പെരുമാറുന്നതും അവളുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങൾ സൂചിപ്പിക്കുന്നുവെന്നും നടൻ ആരോപിക്കുന്നു.

Advertisement