പുത്തൻ ലുക്കിൽ ഞെട്ടിച്ച് പ്രയാഗ മാർട്ടിൻ; വെളുത്ത നരകൾക്ക് വേണ്ടി നാല്പ്പത് വയസ്സ് വരെ കാത്തിരിക്കാൻ പറ്റില്ലെന്ന് നടി

859

മേക്കോവറുകൾ കൊണ്ട് ഞെട്ടിക്കുന്നവരാണ് നടിമാർ. ഇന്ന് കണ്ടത് പോലെയല്ല നാളെ അവരെ കാണുക. താരങ്ങൾ സിനിമയിൽ വന്നത് പോലെയായിരിക്കില്ല പിന്നീട് അവരെ കാണുക. അപ്പോഴും ഇപ്പോഴും ഉള്ള ലുക്കിൽ വ്യത്യാസങ്ങൾ കാണാം. പക്ഷെ ആരും വിചാരിച്ചിരിക്കാത്ത സമയത്തായിരുന്നു പുത്തൻ മേക്കോവറിൽ പ്രയാഗ മാർട്ടിൻ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ആ ലുക്കാകട്ടെ സോഷ്യൽ മീഡിയയിൽ കയറി അങ്ങ് ഹിറ്റാകുകയും ചെയ്തു.

ഇംഗ്ലീഷുകാരിയേക്കാൾ മനോഹരമായുള്ള പ്രയാഗയുടെ ചിത്രം താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. സിസിഎല്ലിന്റ ടീം പ്രഖ്യാപന ചടങ്ങിലും തന്റെ പുത്തൻ മേക്കോവറിൽ തന്നെയാണ് താരം എത്തിയത്. ഇതോടെ താരത്തിന്റെ ലുക്കിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഇപ്പോഴിതാ തന്റെ ഫോട്ടോ പങ്ക് വെച്ച് നടി നൽകിയ ക്യാപ്ഷനാണ് ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.

Advertisements

Also Read
മുകേഷ് എടുത്തെറിഞ്ഞത് വേറെ സ്ഥലത്തേക്ക്; പിന്നാലെ ഒരുപാട് ചവിട്ടും തൊഴിയുംകൊണ്ട് പരിക്കേറ്റു; അന്നുണ്ടായ സംഭവം തുറന്നുപറഞ്ഞ് രാധിക

താരത്തിന്റെ വാക്കുകൾ ഇങ്ങനെ;’ഇതാ കഴിക്കൂ..എന്റെ വെളുത്ത നരകൾക്ക് വേണ്ടി നാല്പ്പത് വയസ്സ് വരെ കാത്ത് നിൽക്കാനൊന്നും കഴിഞ്ഞില്ല. ഈ കളർ തന്നതിനും സ്‌നേഹത്തിനും ബോന്തയ്ക്കും ഗ്യാങ്ങിനും നന്ദി എന്നാണ് പ്രയാഗ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിന് താഴെ ആരാധകർക്കൊപ്പം സെലിബ്രിറ്റികളുടെയും കമന്റുകൾക്കൊണ്ട് നിറയുകയാണ്.

അതേസമയം തനിക്ക് അബദ്ധത്തിൽ പറ്റിയതാണ് ഈ കളർ എന്ന് പ്രയാഗ സിസിഎല്ലിന്റെ ടീം പ്രഖ്യാപന ചടങ്ങിൽ പറഞ്ഞിരുന്നു. ഉദ്ദേശിച്ചത് ഈ കളർ അല്ല. പക്ഷെ ചെയ്ത് വന്നപ്പോൾ ഇതുപോലെയായി. ഇനി ഞാൻ സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് അതിനാൽ പിന്നെ ഈ കളർ തന്നെ ഇരിക്കട്ടെ എന്ന് കരുതി.

Also Read
വിവാദക്കാറ്റ് തിയേറ്ററില്‍ ടിക്കറ്റായി ഒഴുകി; സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ‘പഠാന്‍’; അഭിനന്ദിച്ച് സാക്ഷാല്‍ മോഡിയും!

ഒരു മുറൈ വന്തു പാർത്തായ എന്ന സിനിമയിലൂടെയാണ് പ്രയാഗ മാർട്ടിൻ നായികയായി എത്തുന്നത്. 2020 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനമായി മലയാളത്തിൽ ഇറങ്ങിയത്. തമിഴ് ആന്തോളജി മൂവിയായ നവരസയിലൂടെ സൂര്യയുമായുള്ള താരത്തിന്റെ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ജമാലിന്റെ പുഞ്ചിരിയും ബുള്ളറ്റ് ഡയറീസും ആണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.

Advertisement