പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാള നടന്‍ പൃഥ്വിരാജ് ആണ് ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററും മറ്റും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ പാട്ടും കൂടി പുറത്തുവിട്ടിരിക്കുകയാണ്.
‘പെരിയോനെ റഹ്‌മാനെ..’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. റഫീക്ക് അഹമ്മദ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ രാജ് ആണ് ആലാപനം.
ചില മൂവി സീനുകള്‍ മാത്രമാണ് ഗാനരംഗത്ത് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ബാക്കിയെല്ലാം നജീബിന്റെ ജീവിതത്തിലൂടെ റഹ്‌മാന്‍ സഞ്ചരിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളാല്‍ സമ്പന്നമായ ഗാനം നജീബിന്റെ ഉള്ളുതൊട്ട ഗാനമെന്നാണ് ഏവരും പറയുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളില്‍ എത്തും.
also read
മോഹന്‍ലാല്‍ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടന്‍; നടി പങ്കുവെച്ച കുറിപ്പ്
ബെന്യാമിന്റെ ആടുജീവിതം എന്ന ചിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസി ആണ്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
എആര്‍ റഹ്‌മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്.
https://youtu.be/xnzA2TnOMIU